- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏത് സ്മാർട്ട് ഫോണിലും ഡൗൺലോഡ് ചെയ്യാതെ ഇനി അനായാസ വായന; വാർത്തകൾ ഷെയർ ചെയ്യാനും കമന്റ് ചെയ്യാനും കമ്പ്യൂട്ടർ തുറക്കേണ്ട; മറുനാടൻ മലയാളിയുടെ മൊബൈൽ വേർഷൻ തരംഗമാകുന്നു
മലയാളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പോർട്ടലായ മറുനാടൻ മലയാളിയുടെ മൊബൈൽ വേർഷൻ ഇറങ്ങി. കമ്പ്യൂട്ടറിൽ മറുനാടൻ കാണുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ രൂപത്തിലാണ് മൊബൈൽ വേർഷൻ ഇറങ്ങിയത്. മൊബൈൽ ഫോണിൽ മറുനാടൻ തുറക്കുമ്പോൾ സ്വാഭാവികമായും പുതിയ രൂപമായിരിക്കും കാണുക. സ്മാർട്ട് ഫോണുകളിൽ മാത്രമല്ല ടാബ്ലറ്റുകൾ, ഐപാടുകൾ തുടങ്ങിയ ഉപകരണങ്ങളിലു
മലയാളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പോർട്ടലായ മറുനാടൻ മലയാളിയുടെ മൊബൈൽ വേർഷൻ ഇറങ്ങി. കമ്പ്യൂട്ടറിൽ മറുനാടൻ കാണുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ രൂപത്തിലാണ് മൊബൈൽ വേർഷൻ ഇറങ്ങിയത്. മൊബൈൽ ഫോണിൽ മറുനാടൻ തുറക്കുമ്പോൾ സ്വാഭാവികമായും പുതിയ രൂപമായിരിക്കും കാണുക. സ്മാർട്ട് ഫോണുകളിൽ മാത്രമല്ല ടാബ്ലറ്റുകൾ, ഐപാടുകൾ തുടങ്ങിയ ഉപകരണങ്ങളിലും പുതിയ രീതിയിലുള്ള ദൃശ്യം ലഭ്യമായിരിക്കും. ഇതിനുവേണ്ടി എന്തെങ്കിലും ഡൗൺലോഡ് ചെയ്യുകയോ വ്യത്യസ്തമായ വിലാസം ടൈപ്പുചെയ്യുകയോ വേണ്ട. നിങ്ങളുടെ മൊബൈൽ ഫോണിലെ ബ്രൗസറിൽ നേരിട്ട് മറുനാടൻ മലയാളി എന്ന് നൽകുകയോ ഗൂഗിളിലോ മറ്റോ മറുനാടൻ സേർച്ച് ചെയ്യുകയോ ചെയ്താൽ പുതിയ വെർഷൻ ലഭിക്കും.
മൂന്നു മാസം മുമ്പ് മറുനാടന്റെ ഡിസൈൻ മാറ്റിയ ശേഷം ആൻഡ്രോയ്ഡ് അടക്കമുള്ള ചില പ്ലാറ്റ്‌ഫോമുകളിൽ മറുനാടൻ വായിക്കാൻ സാധിക്കുന്നില്ല എന്ന പരാതിയെത്തുടർന്നാണ് മൊബൈൽ വേർഷന് ശ്രമിച്ചത്. ഐ ഫോൺ അടക്കമുള്ളയിടങ്ങളിൽ ഇതുവരെ ലഭിച്ചിരുന്നത് കമ്പ്യൂട്ടറിൽ കാണുന്ന സാധാരണ മറുനാടൻ ഡിസൈൻ തന്നെയായിരുന്നു. എന്നാൽ പുതിയ വേർഷൻ നിലവിൽ വന്നതോടെ എല്ലാ മൊബൈൽ ഫോണുകളിലും പുതിയ രൂപകല്പനയിൽ ആയിരിക്കും കാണുക. ഐ ഒ എസ്, ആൻഡ്രോയ്ഡ്, വിൻഡോസ്, ബ്ലാക്ക്‌ബെറി തുടങ്ങിയ എല്ലാ പ്ലാറ്റ്‌ഫോമുകളിൽ ഇനി മുതൽ തടസ്സങ്ങളില്ലാതെ മറുനാടൻ വായിക്കാം.
പ്രധാന വാർത്തയും മുകളിൽ കാണുന്ന ആറ് വാർത്തകളും ഒരേ സമയം ഹോമിൽ ഉണ്ടാകും. താഴേക്ക് സ്ലൈഡ് ചെയ്താൽ പ്രധാന സെക്ഷനുകൾ രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. ആ സെക്ഷനിൽ ടച്ച് ചെയ്താൽ അതിലെ ഏറ്റവും ഒടുവിൽ കൊടുത്തിരിക്കുന്ന വാർത്തകൾ ആയിരിക്കും കാണിക്കുക. അതിലും പഴയ വാർത്തകൾ കാണിക്കാനുള്ള മോർ ന്യൂസ് എന്ന ബട്ടൺ ഇന്ന് വൈകുന്നേത്തോടെ അപ്‌ഡേറ്റ് ചെയ്യും. ഏത് സെക്ഷനിൽ ടച്ച് ചെയ്താലും അതിൽ ഏറ്റവും ഒടുവിൽ ആഡ്‌ചെയ്തിരിക്കുന്ന വാർത്തകൾ കാണാം. വിശദമായ വാർത്തയ്ക്ക് ആ വാർത്തയിൽ ടച്ച് ചെയ്താൽ മതിയാകും. അതേ സമയം വലത് വശത്ത് മുകളിൽ ഉള്ള മെനു ഐക്കണിൽ ടച്ച് ചെയ്താൽ എല്ലാ പ്രധാന സെക്ഷനുകളും ലഭിക്കും. അതിൽ ഓരോന്നിലും ടച്ച് ചെയ്താൽ അതാത് സെക്ഷനിൽ ആഡ് ചെയ്തിരിക്കുന്ന വാർത്തകൾ മുഴുവൻ കാണാം. വായിക്കാൻ ആവശ്യമുള്ളവർ വേണ്ട വാർത്തയിൽ ടച്ച് ചെയ്ത് തുറന്ന് വായിച്ചാൽ മതിയാകും.
മൊബൈൽ എടുത്താൽ ആദ്യം കാണുന്നത് പ്രധാന വാർത്തയായിരിക്കും. അതിന്റെ താഴെ ലേറ്റസ്റ്റ് ന്യൂസ് എന്ന പേരിൽ സ്‌ക്രോൾ ചെയ്യുന്ന വാർത്തകൾ കാണാം. ഈ വാർത്തയിൽ ഏതെങ്കിലും ഒന്നിൽ ടച്ച് ചെയ്താൽ ലേറ്റസ്റ്റ് ന്യൂസ് എന്ന സെക്ഷനിലേക്ക് പോകും. അവിടെ ലഭ്യമായ വാർത്തകളിൽ ഇഷ്ടമുള്ളത് തുറന്ന് വായിക്കാം. വായനക്കാർക്ക് കമന്റ് ചെയ്യാനും ഷെയർ ചെയ്യാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മലയാളത്തിൽ ടൈപ്പ് ചെയ്യാനുള്ള ലിങ്ക് കൂടി ഈ ദിവസങ്ങളിൽ നൽകുന്നതാണ്. ഇതോടെ മറുനാടൻ വാർത്തകൾ അപ്‌ഡേറ്റ് ചെയ്യുമ്പോൾ തന്നെ വായനക്കാർക്ക് വായിക്കാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്.
കൂടുതൽ പരിഷ്‌കാരങ്ങളും പരസ്യങ്ങളും ഒക്കെ ഈ ആഴ്ച തന്നെ നടപ്പിലാക്കും. ഇതോടെ മറുനാടൻ മലയാളി മൊബൈൽ ഫോണിൽ വായിക്കുന്നവരുടെ എണ്ണത്തിൽ ഇരട്ടി വർദ്ധന ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. മുമ്പ് മറുനാടൻ മലയാളിയുടെ മൊബൈൽ ആപ്ലിക്കേഷൻ ലഭ്യമായിരുന്നപ്പോൾ വായിക്കുന്നവരുടെ എണ്ണം ആയിരക്കണക്കിന് ആയിരുന്നു. പുതിയ പരിഷ്‌കാരങ്ങളെത്തുടർന്ന് മൊബൈൽ ആപ്ലിക്കേഷൻ ഇല്ലാതാകുകയായിരുന്നു. ആൻഡ്രോയിഡിലും ഐഫോണിലുമുള്ള ആപ്ലിക്കേഷനുകൾ ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതിന് പുറമേയാണ് മൊബൈൽ വേർഷൻ ഇറക്കിയത്. മൊബൈൽ വേർഷൻ ഇറങ്ങിയതോടെ മറുനാടന്റെ ആപ്ലിക്കേഷൻ പോലും അപ്രസക്തമാകുകയാണ്.
വായനക്കാരുടെ നിർദ്ദേശങ്ങളും പ്രതികരണങ്ങളും ഈ വാർത്തയുടെ ചുവടെയുള്ള കമന്റ് ബോക്‌സിൽ രേഖപ്പെടുത്തുക. നിങ്ങൾക്ക് പുതിയ വേർഷൻ കാണാൻ കഴിയാതെ വരുന്നുണ്ടെങ്കിൽ ഏത് ഫോൺ ആണെന്നത് സഹിതം കമന്റിടുക. ഈ കമന്റുകളെല്ലാം ടെക്‌നിക്കൽ ടീം പരിശോധിച്ച് പ്രശ്‌നപരിഹാരം ഉണ്ടാക്കുന്നതാണ്. ഫീഡ്ബാക്കുകൾക്കാണ് കൂടുതൽ പ്രാധാന്യമെങ്കിലും വായനക്കാരുടെ അഭിപ്രായങ്ങൾ കേൾക്കാനും ഞങ്ങൾക്ക് താത്പര്യമുണ്ട്. അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കരുത്.