തിരുവനന്തപുരം: മറുനാടൻ മലായാളിയുടെ കൊച്ചി ബ്യൂറോയിൽ പ്രവർത്തിക്കുന്നതിനായി അടിയന്തിരമായി ലേഖകനെ നിയമിക്കുന്നു. തിരുവനന്തപുരം ഓഫീസിൽ ഡെസ്‌കിൽ ഒരു ലേഖികയുടെയും അടിയന്തിര ഒഴിവുണ്ട്. രണ്ട് ഒഴിവുകളും അടിയന്തിര പ്രാധാന്യം ഉള്ളതായതിനാൽ താൽപ്പര്യം ഉള്ളവർ ഇന്നു തന്നെ അപേക്ഷ നൽകേണ്ടതാണ്.

എറണാകുളത്ത് താമസക്കാരായ റിപ്പോർട്ടിങ്ങിൽ ഒരു വർഷം എങ്കിലും ചുരുങ്ങിയ പരിചയം ഉള്ളവരെയാണ് കൊച്ചി ലേഖകനായി നിയമിക്കുന്നത്. കൊച്ചി നഗരത്തിലോ പരിസര പ്രദേശങ്ങളിലോ വീടുള്ളവരോ എറണാകുളത്ത് തൊഴിൽ സംബന്ധിച്ച് താമസിക്കുന്നവരോ മാത്രം അപേക്ഷിക്കുക. ഒരു വർഷം മുതൽ അഞ്ചു വർഷം വരെ പ്രവർത്തി പരിചയം ഉള്ളവർക്കായിരിക്കും മുൻഗണന. ഏതെങ്കിലും പത്രത്തിലോ, ചാനലിലോ, ഓൺലൈൻ പത്രത്തിലോ റിപ്പോർട്ടറായി ജോലി ചെയ്തിരുന്നവരെയാണ് പരിഗണിക്കുന്നത്. പത്ത് വർഷത്തിൽ അധികം പരിചയം ഉള്ളവർ അപേക്ഷിക്കേണ്ടതില്ല. മലയാളം കംപോസ് ചെയ്യാൻ അപേക്ഷകൻ അറിഞ്ഞിരിക്കണം.

തിരുവനന്തപുരത്തെ ഡെസ്‌കിൽ പ്രവർത്തിക്കാൻ ഒരു വർഷം മുതൽ അഞ്ച് വർഷം വരെ ഡെസ്‌കിൽ പ്രവർത്തിച്ച് പരിചയം ഉള്ള പെൺകുട്ടികളെയും നിയമിക്കുന്നുണ്ട്. ഏതെങ്കിലും പത്രത്തിന്റെയോ ഓൺലൈൻ പത്രത്തിന്റെയോ ഡെസ്‌കിൽ പ്രവർത്തിച്ച് പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. ഈ ഒഴിവിലേയ്ക്ക് പെൺകുട്ടികൾ മാത്രം അപേക്ഷിച്ചാൽ മതിയാകും. ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്യുന്നതിനുള്ള കഴിവ്, തെറ്റില്ലാതെ വേഗത്തിൽ മലയാളം ടൈപ്പ് ചെയ്യുന്നതിനുള്ള കഴിവ്, വാർത്തകൾ എഴുതുന്നതിനുള്ള പരിചയം എന്നിവയാണ് ആവശ്യ യോഗ്യതകൾ. തിരുവനന്തപുരത്തോ പരിസരപ്രദേശത്തോ താമസിക്കുന്നവർക്ക് മുൻഗണന.

പ്രവർത്തി പരിചയമാണ് വിദ്യാഭ്യാസ യോഗ്യതയല്ല നിയമനത്തിന്റെ പ്രധാന മാനദണ്ഡം. അഭിമുഖത്തിന്റെയും പ്രായോഗിക പരിജ്ഞാന പരിശോധനയുടെയും അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടത്തുക. അഭിമുഖത്തിന് തെരഞ്ഞെടുക്കപ്പെടുന്നവർ തിരുവനന്തപുരം ഓഫീസിൽ എത്തിയാണ് അഭിമുഖത്തിൽ പങ്കെടുക്കേണ്ടത്. രണ്ട് ഒഴിവുകളിലേക്കും നിയമിക്കപ്പെടുന്നവർക്ക് മികച്ച ശമ്പളം നൽകുന്നതാണ്. നിലവിൽ അവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ശമ്പളവും അവരുടെ പ്രതിഭയും ആയിരിക്കും ശമ്പളത്തിന്റെ മാനദണ്ഡം. രണ്ട് മാസത്തെ വിലയിരുത്തലിന് ശേഷം ശമ്പളം വർദ്ധിപ്പിക്കുന്നതാണ്.

അടിയന്തര പ്രാധാന്യമുള്ള നിയമനങ്ങളാണ് മേൽപ്പറഞ്ഞ രണ്ട് തസ്തികകളിലും നടത്തുക. അതുകൊണ്ട് എത്രയും വേഗം നിങ്ങളുടെ ബയോഡാറ്റകൾ അയയ്ക്കുക. അയക്കേണ്ട ഇമെയ്ൽ അഡ്രസ് ഇതാണ്:  hr@marunadan.in