തിരുവനന്തപുരം: നിങ്ങളുടെ പ്രിയപ്പെട്ട വാർത്താ പോർട്ടലായ മറുനാടൻ മലയാളി കുടുംബത്തിൽ അംഗമാകാൻ ഇതാ ഒരു സുവർണ്ണാവസരം. അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ മെട്രോ മലയാളിയിൽ ഭാഗമാകാനുള്ള അവസരമാണ് ഒരുങ്ങുന്നത്. മെട്രോ മലയാളിയുടെ റിപ്പോർട്ടർ/സബ് എഡിറ്റർ തസ്തികയിലേക്കാണ് നിയമനം. നാല്  മാദ്ധ്യമപ്രവർത്തകരെയാണ് നിയമിക്കുന്നത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ മെട്രോ നഗരങ്ങളിലേക്കാണ് മാദ്ധ്യമപ്രവർത്തകരെ ആവശ്യമുള്ളത്.

അതത് നഗരങ്ങളിൽ ഉള്ളവർക്ക് അവിടെ തന്നെ നിയമനം ലഭിക്കും. തിരുവനന്തപുരത്ത് മെട്രോ മലയാളിയുടെ ഡെസ്‌ക്കിലേക്കാണ് ജേണലിസ്റ്റിനെ ആവശ്യമുള്ളത്. അടിയന്തര പ്രാധാന്യമുള്ള നിയമനങ്ങൾ ആയതിനാൽ എത്രയും വേഗം തന്നെ യോഗ്യരായവർക്ക് ജോലിയിലേക്ക് തിരഞ്ഞെടുക്കും. മെട്രോ മലയാളിയുടെ വാർത്താ വിഭാഗത്തിലേക്കായിരിക്കും നിയമനം ലഭിക്കുക. മലയാളത്തിൽ കംപോസ് ചെയ്യാനും അറിഞ്ഞിരിക്കണം. ഡെസ്‌ക്കിൽ നിന്നും നിർദ്ദേശിക്കുന്ന വാർത്തകൾ പുറത്തുപോയി റിപ്പോർട്ടു ചെയ്യുകയാണ് വേണ്ടത്. കൂടാതെ സ്വന്തമായി വാർത്തകൾ കണ്ടെത്താനും സാധിക്കണം.

ഒഴിവുകളുള്ള തസ്തികയിലേക്ക് അടിയന്തിര പ്രാധാന്യം ഉള്ളതായതിനാൽ താൽപ്പര്യം ഉള്ളവർ ഇന്നു തന്നെ അപേക്ഷ നൽകേണ്ടതാണ്. ഒരു വർഷം മുതൽ അഞ്ചു വർഷം വരെ പ്രവർത്തി പരിചയം ഉള്ളവക്കും പരിഗണന ലഭിക്കും. ശമ്പളകാര്യം നിശ്ചയിക്കുകയും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും. നല്ല ആശയവിനിമയ ശേഷയും ഇടപെടലുകളും അത്യാവശ്യമാണ്. ഫ്രെഷേഴ്‌സിനായിരിക്കും കൂടുതൽ മുൻഗണന ലഭിക്കുക. ജേണലിസം വിദ്യാർത്ഥികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താം.  അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടത്തുക.

കേരളത്തിലെ മെട്രോ നഗരങ്ങളിലെ സേവനങ്ങളും നഗരകേന്ദ്രീകൃത വാർത്തകളും അറിയാൻ മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനത്തിലൂടെ സാധിക്കും. അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന മെട്രോ മലയാളിയുടെ ഭാഗമാകണമെങ്കിൽ എത്രയും വേഗം നിങ്ങളുടെ ബയോഡേറ്റകൾ ഉടൻ സമർപ്പിക്കുക. അപേക്ഷകൾ അയക്കേണ്ട ഇമെയ്ൽ വിലാസം ഇതാണ് ഇതാണ്: hr@marunadanmalayali.com