- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളം കണ്ട ഏറ്റവും വലിയ അഭിപ്രായ സർവ്വേയുമായി മറുനാടൻ മലയാളി; 140 മണ്ഡലങ്ങൾ സന്ദർശിച്ച് 25,000 പേരുടെ അഭിപ്രായം തേടി ഫലം പ്രസിദ്ധീകരിക്കാൻ ശ്രമം ആരംഭിച്ചു; ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടുകൾ ഉടൻ പ്രസിദ്ധീകരിച്ചു തുടങ്ങും
തിരുവനന്തപുരം: കേരളത്തിലെ പ്രമുഖമാദ്ധ്യമ സ്ഥാപനങ്ങൾ നടത്തുന്ന അഭിപ്രായ സർവ്വേകളിൽ എത്രപേർ പങ്കെടുക്കാറുണ്ടെന്ന് അറിയാമോ? ആയിരവും രണ്ടായിരവും പേർ മാത്രം. എന്നാൽ അതിനൊരു മാറ്റം വരുത്തുകയാണ് മറുനാടൻ മലയാളി. കേരളത്തിലെ 140 മണ്ഡലങ്ങളും സന്ദർശിച്ച് കുറഞ്ഞത് 25,000 പേരുടെ എങ്കിലും അഭിപ്രായം എടുത്ത് കേരളത്തിലെ ആദ്യത്തെ ഏറ്റവും സമഗ്രമായ തെരഞ്ഞെടുപ്പ് സർവ്വെ പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ് മറുനാടൻ മലയാളി. കോഴിക്കോട് ആസ്ഥാനമായ യംഗ് മീഡിയ ഗ്രൂപ്പുമായി സഹകരിച്ചാണ് മറുനാടൻ സർവേ നടത്തുന്നത്. കേരളം ആർക്കൊപ്പം നിൽക്കും എന്നത് തന്നെയാണ് സർവ്വെയിലെ പ്രധാന ചോദ്യം. മറ്റ് സർവ്വെകളെ പോലെ ഒരുപാട് ചോദ്യങ്ങൾ ചോദിച്ച് ആളുകളെ കുഴപ്പിക്കാനോ സമയം കളയാനോ നിൽക്കാതെ ആർക്ക് വോട്ട് ചെയ്യും എന്നതടക്കമുള്ള വളരെ പ്രധാനപ്പെട്ട ചോദ്യങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഓൺലൈൻ വഴി വോട്ടെടുപ്പ് നടത്തിയാൽ യഥാർത്ഥ പ്രതികരണം ആയിരിക്കുകയില്ല ലഭിക്കുക എന്നതിനാലാണ് ഇക്കുറി ചില വിദഗ്ധ സ്ഥാപനങ്ങളുമായി ചേർന്ന് ആളുകൾക്കിടയിൽ ഇറങ്ങി
തിരുവനന്തപുരം: കേരളത്തിലെ പ്രമുഖമാദ്ധ്യമ സ്ഥാപനങ്ങൾ നടത്തുന്ന അഭിപ്രായ സർവ്വേകളിൽ എത്രപേർ പങ്കെടുക്കാറുണ്ടെന്ന് അറിയാമോ? ആയിരവും രണ്ടായിരവും പേർ മാത്രം. എന്നാൽ അതിനൊരു മാറ്റം വരുത്തുകയാണ് മറുനാടൻ മലയാളി. കേരളത്തിലെ 140 മണ്ഡലങ്ങളും സന്ദർശിച്ച് കുറഞ്ഞത് 25,000 പേരുടെ എങ്കിലും അഭിപ്രായം എടുത്ത് കേരളത്തിലെ ആദ്യത്തെ ഏറ്റവും സമഗ്രമായ തെരഞ്ഞെടുപ്പ് സർവ്വെ പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ് മറുനാടൻ മലയാളി. കോഴിക്കോട് ആസ്ഥാനമായ യംഗ് മീഡിയ ഗ്രൂപ്പുമായി സഹകരിച്ചാണ് മറുനാടൻ സർവേ നടത്തുന്നത്.
കേരളം ആർക്കൊപ്പം നിൽക്കും എന്നത് തന്നെയാണ് സർവ്വെയിലെ പ്രധാന ചോദ്യം. മറ്റ് സർവ്വെകളെ പോലെ ഒരുപാട് ചോദ്യങ്ങൾ ചോദിച്ച് ആളുകളെ കുഴപ്പിക്കാനോ സമയം കളയാനോ നിൽക്കാതെ ആർക്ക് വോട്ട് ചെയ്യും എന്നതടക്കമുള്ള വളരെ പ്രധാനപ്പെട്ട ചോദ്യങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഓൺലൈൻ വഴി വോട്ടെടുപ്പ് നടത്തിയാൽ യഥാർത്ഥ പ്രതികരണം ആയിരിക്കുകയില്ല ലഭിക്കുക എന്നതിനാലാണ് ഇക്കുറി ചില വിദഗ്ധ സ്ഥാപനങ്ങളുമായി ചേർന്ന് ആളുകൾക്കിടയിൽ ഇറങ്ങി മറുനാടൻ അഭിപ്രായ വോട്ടെടുപ്പ് നടത്തുന്നത്. ഇവിടെ ഭരണവിരുദ്ധ വികാരമുണ്ടോ? വികസനം വോട്ടാകുമോ? എത്രയിടത്ത് ബിജെപി അക്കൗണ്ട് തുറക്കും? ഇത്തവണ വീഴുന്ന വന്മരങ്ങൾ ഏതൊക്കെ.... തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കൂടിയാവും മറുനാടൻ സർവ്വെ.
തീപാറുന്ന രാഷ്ട്രീയ പോരാട്ടം നടക്കുന്ന വടക്കെ മലബാറിലെ 32 മണ്ഡലങ്ങൾ ആർക്കൊപ്പം? മഞ്ചേശ്വരത്ത് ഇത്തവണ താമര വിരിയുമോ? ഉദുമയുടെ മനസ്സുകവരാൻ കെ.സുധാകരന് ആവുമോ, ഇരിക്കുറിൽ കെ.സിയുടെ അവസ്ഥയെന്താണ്, നികേഷും ഷാജിയും ഏറ്റുമുട്ടുന്ന അഴീക്കോട് ആരെ തുണക്കും, ശ്രേയംസിനെ വെല്ലാൻ ശശീന്ദ്രനാവുമാ, ഭരണവിരുദ്ധ വികാരത്തെ മന്ത്രി ജയലക്ഷ്മി അതിജീവിക്കുമോ, ലീഗിലെ വിമതപോരാട്ടം വഴി ശ്രദ്ധേയമായ കൊടുവള്ളിയിൽ എന്തു സംഭവിക്കും, വടകരയിൽ ആർ.എംപി ഫാക്ടർ എത്രവരും, തിരുവമ്പാടി ആരെ തുണക്കും.... തുടങ്ങിയ ചോദ്യങ്ങൾക്കായിരിക്കും ആദ്യം ഉത്തരം ലഭിക്കുക.
മലബാറിലെ ജില്ലകളിലാണ് ആദ്യം സർവ്വെ നടക്കുന്നത്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ ടീം മറുനാടൻ ഇതിനോടകം നടത്തി കഴിഞ്ഞു. അഭിപ്രായ സർവേ ഇതിനെല്ലാം ഉത്തരം തരും. ഇന്നലെ പൂരിപ്പിച്ച് വാങ്ങിയ സർവ്വേ ഫലങ്ങൾ സോർട്ട് ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഈ ജില്ലകളിലെ 32 സീറ്റുകളിലെ അഭിപ്രായ സർവേയാണ് പൂർത്തിയായത്. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പോരാട്ടച്ചൂടിന്റെ സത്യസന്ധവും നിഷ്പക്ഷവുമായ ജനകീയ അഭിപ്രായം. മറുനാടൻ മലയാളി നടത്തിയ സർവേയുടെ ആദ്യ ഘട്ടം ഈമാസം 25ന് വായിക്കാം. ഓരോ ജില്ലകളിലെയും ഫലങ്ങൾ സൂക്ഷ്മമായി വിലയിരുത്തി ശാസ്ത്രീയ പരിശോധനകൾ നടത്തിയാണ് അന്തിമഫലം പ്രഖ്യാപിക്കുക. മലബാറിലെ ട്രെന്റ് അറിഞ്ഞ് തുടങ്ങാൻ 25 വരെ കാത്തിരിക്കുക.
ഓരോ മണ്ഡലത്തിലെയും സുപ്രധാന നഗരത്തിലെയും ഗ്രാമങ്ങളിലെയും തിരക്കേറിയ സ്ഥലങ്ങളിൽ നിന്നുമാണ് അഭിപ്രായ സാമ്പിൾ സ്വരൂപിക്കുന്നത്. ഒരു മണ്ഡലത്തിൽ നിന്നും ചുരുങ്ങിയത് 200 പേരുടെയെങ്കിലും അഭിപ്രായങ്ങൾ ശേഖരിക്കുന്നുണ്ട്. ഇത്തരത്തിൽ 140 മണ്ഡലങ്ങളിലും വ്യക്തമായ രൂപത്തിൽ അഭിപ്രായ സമന്വയം നടത്തുന്നുണ്ട്. ഓരോ വ്യക്തിയോടും നേരിട്ട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കുകയാണ് സർവേയുടെ ശൈലി. അതുകൊണ്ട് തന്നെ എന്തുകൊണ്ടാണ് വോട്ട് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുന്നതെന്ന് വ്യക്തമായി മനസിലാക്കാൻ സാധിക്കും. ഇത്തരത്തിൽ സർവേ നടത്തുമ്പോൾ ഓരോ മണ്ഡലത്തിന്റെയും ചായ്വ് എങ്ങോട്ടെന്ന് വ്യക്തമാക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത.