- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൈവം ഉണ്ട് എന്ന് ആരെങ്കിലും ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ടോ? മനസ്സിന്റെ വെറും ഒരു വിശ്വാസം മാത്രമായ ഭക്തിയുടെ പേരിൽ എന്തിനാണ് ഭരണകൂടവും യുക്തിവാദികളും തർക്കിക്കുന്നത്? മനസിന്റെ കാര്യസ്തനായ വിശ്വാസം വിശ്വാസികൾക്ക് വിട്ടുകൊടുത്തുകൂടെ? വ്യവസ്ഥാപിത സംവിധാനങ്ങളെ എന്നും വെല്ലുവിളിക്കുന്ന മറുനാടൻ എന്തുകൊണ്ട് ശബരിമല വിഷയത്തിൽ പിൻതിരിപ്പൻ നിലപാട് എടുക്കുന്നു?
മറുനാടൻ മലയാളി എന്ന മാധ്യമം ഒരു ദശകത്തിൽ ഏറെയായി മലയാളികളുടെ പത്രവായനാ ശീലത്തിൽ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്. മനോരമയും മാതൃഭൂമിയും ഏഷ്യനെറ്റും ഒക്കെയുള്ളപ്പോൾ അതിനേക്കാൾ കുറച്ച് വിശ്വസിക്കാമെന്നിരിക്കേ മറുനാടൻ മലയാളിയിലേക്ക് ലക്ഷക്കണക്കിന് പ്രേക്ഷകരും വായനക്കാരും കഴിഞ്ഞ പത്തു വർഷം കൊണ്ട് എത്തിയത് അവർ മറച്ചു വെക്കുമെന്ന് ഉറപ്പുള്ള ഒരു വാർത്തയും മറുനാടൻ മറച്ചു വയ്ക്കുകയില്ല എന്ന ഉറപ്പുകൊണ്ടാണ്. പണത്തിന്റെ പേരിലോ ,സ്ഥാനമാനങ്ങളുടെ പേരിലോ പ്രലോഭനങ്ങളുടെ പേരിലോ പദവികളുടെ പേരിലോ മതത്തിന്റെ പേരിലോ ജാതിയുടെ പേരിലോ ഒരു വാർത്തയും പ്രസിദ്ധീകരിക്കാതിരിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്ന മറുനാടൻ മലയാളി എക്കാലത്തും അതിന്റെ വിശ്വാസ്യത കാത്തു സൂക്ഷിച്ചിട്ടുണ്ട്. ആന്റി എസ്റ്റാബ്ലിഷ്‌മെന്റ് സമീപനം പുലർത്തുന്ന മറുനാടൻ ഇന്ന് ശബരിമല സ്ത്രീ പ്രശ്‌നത്തിന്റെ പേരിൽ ഇന്ന് വിശ്വാസികൾക്കൊപ്പം ഉറച്ച് നിന്നുകൊണ്ട് പുരോഗമനപരമായ വാദത്തിന് എതിര് നിൽക്കുന്നത് ചിലരുടെയെങ്കിലും നെറ്റി ചുളിച്ചിട്ടുണ്ട്. ജാതി മത ഭേദ
മറുനാടൻ മലയാളി എന്ന മാധ്യമം ഒരു ദശകത്തിൽ ഏറെയായി മലയാളികളുടെ പത്രവായനാ ശീലത്തിൽ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്. മനോരമയും മാതൃഭൂമിയും ഏഷ്യനെറ്റും ഒക്കെയുള്ളപ്പോൾ അതിനേക്കാൾ കുറച്ച് വിശ്വസിക്കാമെന്നിരിക്കേ മറുനാടൻ മലയാളിയിലേക്ക് ലക്ഷക്കണക്കിന് പ്രേക്ഷകരും വായനക്കാരും കഴിഞ്ഞ പത്തു വർഷം കൊണ്ട് എത്തിയത് അവർ മറച്ചു വെക്കുമെന്ന് ഉറപ്പുള്ള ഒരു വാർത്തയും മറുനാടൻ മറച്ചു വയ്ക്കുകയില്ല എന്ന ഉറപ്പുകൊണ്ടാണ്.
പണത്തിന്റെ പേരിലോ ,സ്ഥാനമാനങ്ങളുടെ പേരിലോ പ്രലോഭനങ്ങളുടെ പേരിലോ പദവികളുടെ പേരിലോ മതത്തിന്റെ പേരിലോ ജാതിയുടെ പേരിലോ ഒരു വാർത്തയും പ്രസിദ്ധീകരിക്കാതിരിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്ന മറുനാടൻ മലയാളി എക്കാലത്തും അതിന്റെ വിശ്വാസ്യത കാത്തു സൂക്ഷിച്ചിട്ടുണ്ട്. ആന്റി എസ്റ്റാബ്ലിഷ്‌മെന്റ് സമീപനം പുലർത്തുന്ന മറുനാടൻ ഇന്ന് ശബരിമല സ്ത്രീ പ്രശ്‌നത്തിന്റെ പേരിൽ ഇന്ന് വിശ്വാസികൾക്കൊപ്പം ഉറച്ച് നിന്നുകൊണ്ട് പുരോഗമനപരമായ വാദത്തിന് എതിര് നിൽക്കുന്നത് ചിലരുടെയെങ്കിലും നെറ്റി ചുളിച്ചിട്ടുണ്ട്.
ജാതി മത ഭേദമന്യേ മഹാ ഭൂരിപക്ഷം വരുന്ന വിശ്വാസികളും ശബരിമല പ്രശ്‌നത്തിൽ ഒരേ നിലപാടുകാർ ആയതിനാൽ അതിൽ വലിയ കുഴപ്പമൊന്നുമില്ല എന്നതാണ് സത്യം. എന്നാൽ മറുനാടന്റെ തുടക്കം മുതൽ വ്യവസ്ഥാപിത സ്ഥാപനങ്ങൾക്കെതിരെ നടത്തുന്ന വെല്ലുവിളിക്ക് ധൈര്യം പകർന്നുകൊണ്ട് ഒപ്പം നിന്നിട്ടുള്ള ചില പുരോഗമന ചിന്താഗതിക്കാർക്ക് ഇത് നിരാശയുണ്ടാക്കിയിട്ടുണ്ട്. അവർ ചോദിക്കുന്നു മറുനാടൻ ഇത്രയും പിന്തിരിപ്പൻ ആയിരുന്നുവെന്ന് അറിഞ്ഞു കൂടായിരുന്നു എന്ന്. അതു കൊണ്ടാണ് ഇങ്ങനെയൊരു വിശദീകരണം നൽകേണ്ടി വരുന്നത്.
ഒരു സംശയവും വേണ്ട മറുനാടൻ മലയാളി എന്ന സ്ഥാപനം തുടക്കം മുതൽ ഇപ്പോൾ വരെയും ഇനിയും വിശ്വാസികൾക്കൊപ്പമാണ്. അതിനർത്ഥം ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ പാടില്ലാ എന്ന് വിശ്വാസികൾ പറയുന്ന എല്ലാ വാദങ്ങളേയും മറുനാടൻ ശരിവയ്ക്കുന്നു എന്നല്ല. നൈഷ്ഠിക ബ്രഹ്മചര്യത്തിന്റെയും ഭഗവാന്റെ ചൈതന്യത്തിന്റെയും ഒക്കെ കാരണം പറഞ്ഞ് ശബരിമലയുടെ സംരക്ഷകർ കത്തി കയറുമ്പോൾ മറുനാടൻ പിന്തുണ നൽകുന്നത് ആ ആചാരങ്ങളേയും വിശ്വാസങ്ങളേയും അനുകൂലിക്കുന്നതുകൊണ്ടല്ല. എന്ന് മാത്രമല്ല ശബരിമല സ്ത്രീ പ്രശ്‌നത്തെ അനുകൂലിക്കുന്ന ചിലരെങ്കിലും പറയുന്ന ചില കാര്യങ്ങളിലെങ്കിലും ശരിയുണ്ട് താനും.
പ്രശ്‌നം വയ്‌പ്പും ഭഗവാന്റെ കൽപനകളും ഒക്കെ പരിഗണിച്ച് തന്നെയായിരുന്നു മുൻപ് അയിത്ത ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശനം നിഷേധിച്ചിരുന്നത് എന്നത് സത്യം തന്നെയാണ്. അതുകൊണ്ട് ഒരു പരിഷ്‌കാരം വരുമ്പോൾ ആ പരിഷ്‌കാരത്തിനെതിരെ ശബ്ദം ഉയരുക സ്വാഭാവികമാണെന്നും അതുകൊണ്ട് ഈ സ്വാഭാവികമായ വികാരങ്ങളെ കണ്ടില്ലെന്ന് നടിക്കണമെന്നും ഇവർ പറയുന്നതിൽ ചില ശരികൾ ഇല്ലാതില്ല. ചുരുക്കി പറഞ്ഞാൽ ശബരിമല സ്ത്രീ പ്രശ്‌നത്തിന്റെ പേരിൽ പുരോഗമന വാദികൾ പറയുന്ന ചില നിലപാടുകളെ അനുകൂലിക്കുകയും ശബരിമലയിൽ യുവതികളെ കയറ്റാൻ പാടില്ല എന്ന് വിശ്വാസികൾ പറയുന്ന ചില നിലപാടുകളെ എതിർക്കുകയും ചെയ്തുകൊണ്ടാണ് ഞങ്ങൾ ശബരിമലയിൽ യുവതികൾ പ്രവേശിക്കാൻ പാടില്ല എന്ന ഉറച്ച നിലപാടിലെത്തിയിരിക്കുന്നത്.
ഇങ്ങനെയൊരു ഇരട്ടത്താപ്പ് എന്തുകൊണ്ട് എന്ന ചോദ്യം ഇപ്പോൾ ഉയരാം. ഇത് ഇരട്ടത്താപ്പായി ആർക്കെങ്കിലും തോന്നുമെങ്കിൽ അത് അവരുടെ കുഴപ്പമാണ്. ഞങ്ങൾ പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല വിശ്വാസം എന്നത് തന്നെയാണ്. ഒരു യുക്തിവാദിയുടെ കണ്ണിലൂടെ നോക്കുക. ഏതെങ്കിലും ഒരും ദൈവം മനുഷ്യന്റെ മനസിനപ്പുറത്തേക്ക് ശാസ്ത്രീയമായി തെളിയിച്ചതായുണ്ടോ. ഹിന്ദുവിന്റെ ദൈവങ്ങളും ക്രിസ്ത്യാനിയുടെ ദൈവങ്ങളും ഇസ്ലാമിന്റെ ദൈവവും ഒക്കെ ഒരു വിശ്വാസം മാത്രമാണ്. അതുകൊണ്ടാണ് ഭക്തിക്ക് വിശ്വാസം എന്ന പേര് പോലും വന്നത്.