- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാധകരുടെ പ്രിയതാരമായ മാരുതി സ്വിഫ്റ്റിന്റെ മൂന്നാം തലമുറ സ്വിഫ്റ്റ് ജനങ്ങളിലേക്ക്; ബോഡി ഭാരം കുറച്ച് മൈലേജ് വർധിപ്പിച്ച് പുതിയ രൂപത്തിൽ; പുത്തൻ താരമെത്തുന്നത് പന്ത്രണ്ട് വകഭേദങ്ങളിൽ
മുംബൈ: മാരുതി സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ മോഡൽ മൂന്നാം തലമുറ സ്വിഫ്റ്റ് വിപണിയിലെത്തി. നിലവിൽ വിപണിയിലുള്ള മോഡലിനേക്കാൾ വലിയ മാറ്റങ്ങളോടെയാണ് സ്വിഫ്റ്റ് എത്തുന്നത്.പ്രായോഗികത, മുടക്കിനൊത്ത മൂല്യം, ഓടിക്കാനുള്ള സുഖം, മികച്ച മൈലേജ് എന്നിവയൊക്കെയായ സ്വിഫ്റ്റ് ഇന്ത്യയിലെ ഏറ്റവും വിൽപ്പനയുള്ള മൂന്ന് കാറുകളിൽ ഒന്നായി തുടരുന്ന ഒന്നാണ്. ബലേനോ ഹാച്ച്ബാക്കിന്റെ തരം ഹേർട്ടെക്ട് പ്ലാറ്റ്ഫോമിലാണ് മൂന്നാം തലമുറ സ്വിഫ്റ്റ് നിർമ്മിക്കുന്നത്. ഭാരം കുറഞ്ഞതും അതേ സമയം ബലവത്തായതുമാണ് ഈ പ്ലാറ്റ്ഫോം. പഴയ മോഡലിനെ അപേക്ഷിച്ച് 100 കിലോഗ്രാം ഭാരക്കുറവുണ്ട് പുതിയതിന്. കുറഞ്ഞ ബോഡി ഭാരം മൈലേജും പെർഫോമൻസും മെച്ചപ്പെടുത്തും. വീൽബേസ് പഴയതിലും 20 മിമീ അധികമുണ്ട്. വീതി 40 മിമീ കൂടി. ഹെഡ്റൂം 24 മിമീ വർധിച്ചിട്ടുണ്ട്. ഫലത്തിൽ പാസഞ്ചർ കാബിൻ കൂടുതൽ വിശാലമായി. ബൂട്ട് സ്പേസും മെച്ചപ്പെടുത്തിയിരിക്കുന്നു. മുൻഗാമിയെക്കാൾ 58 ലീറ്റർ അധികമുണ്ടിത്, 265 ലീറ്റർ ആണ് ഇപ്പോൾ. രൂപത്തിൽ വാഹനത്തിന്റെ മുൻവശത്താണ് പ്രധാനമായും മാറ്റങ്ങൾ.
മുംബൈ: മാരുതി സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ മോഡൽ മൂന്നാം തലമുറ സ്വിഫ്റ്റ് വിപണിയിലെത്തി. നിലവിൽ വിപണിയിലുള്ള മോഡലിനേക്കാൾ വലിയ മാറ്റങ്ങളോടെയാണ് സ്വിഫ്റ്റ് എത്തുന്നത്.പ്രായോഗികത, മുടക്കിനൊത്ത മൂല്യം, ഓടിക്കാനുള്ള സുഖം, മികച്ച മൈലേജ് എന്നിവയൊക്കെയായ സ്വിഫ്റ്റ് ഇന്ത്യയിലെ ഏറ്റവും വിൽപ്പനയുള്ള മൂന്ന് കാറുകളിൽ ഒന്നായി തുടരുന്ന ഒന്നാണ്.
ബലേനോ ഹാച്ച്ബാക്കിന്റെ തരം ഹേർട്ടെക്ട് പ്ലാറ്റ്ഫോമിലാണ് മൂന്നാം തലമുറ സ്വിഫ്റ്റ് നിർമ്മിക്കുന്നത്. ഭാരം കുറഞ്ഞതും അതേ സമയം ബലവത്തായതുമാണ് ഈ പ്ലാറ്റ്ഫോം. പഴയ മോഡലിനെ അപേക്ഷിച്ച് 100 കിലോഗ്രാം ഭാരക്കുറവുണ്ട് പുതിയതിന്. കുറഞ്ഞ ബോഡി ഭാരം മൈലേജും പെർഫോമൻസും മെച്ചപ്പെടുത്തും.
വീൽബേസ് പഴയതിലും 20 മിമീ അധികമുണ്ട്. വീതി 40 മിമീ കൂടി. ഹെഡ്റൂം 24 മിമീ വർധിച്ചിട്ടുണ്ട്. ഫലത്തിൽ പാസഞ്ചർ കാബിൻ കൂടുതൽ വിശാലമായി. ബൂട്ട് സ്പേസും മെച്ചപ്പെടുത്തിയിരിക്കുന്നു. മുൻഗാമിയെക്കാൾ 58 ലീറ്റർ അധികമുണ്ടിത്, 265 ലീറ്റർ ആണ് ഇപ്പോൾ.
രൂപത്തിൽ വാഹനത്തിന്റെ മുൻവശത്താണ് പ്രധാനമായും മാറ്റങ്ങൾ. ക്രോം ഗാർണിഷിങ്ങോടു കൂടിയ ഹെക്സഗണൽ ഫ്ളോട്ടിങ് ഗ്രില്ല്, പുതിയ ഹെഡ് ലാമ്ബ്-ഫോഗ് ലാമ്ബ് എന്നിവ മുൻഭാഗത്തെ രൂപം അകെമൊത്തം മാറ്റും. ഫ്ളോട്ടിങ് റൂഫ് വാഹനത്തിന് ക്ലാസിക് സ്റ്റൈൽ നൽകുന്നു. പുതിയ ടെയിൽ ലാപും ഗ്ലാസുമാണ് പിൻഭാഗത്ത്. പുതുക്കിപ്പണിത ഡാഷ്ബോർഡ്, ത്രീ സ്പോക്ക് സ്റ്റിയറിങ് വീൽ, ഇൻസ്ട്രുമെന്റ് പാനൽ സെന്റർ കൺസോൾ, ഇൻഫോടെയ്ന്മെന്റ് സിസ്റ്റം എന്നിവ അകത്തളത്തിന് പുതുമയേകും.
5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്സുകളാണ് എഞ്ചിൻ പതിപ്പുകളിൽ ഒരുങ്ങുന്നത്. 22 കിലോമീറ്ററാണ് സ്വിഫ്റ്റ് പെട്രോൾ നൽകുന്ന ഇന്ധനക്ഷമത. 28.4 കിലോമീറ്റർ ഇന്ധനക്ഷമത കാഴ്ചവെക്കാൻ സ്വിഫ്റ്റ് ഡീസലിന് സാധിക്കുമെന്നാണ് മാരുതിയുടെ വാദം
പുതിയ പതിപ്പിന് ശേഷം സ്വിഫ്റ്റിന്റെ ഹൈബ്രിഡ് പതിപ്പും അധികം വൈകാതെ ഇന്ത്യയിലെത്തും. 32 കിലോമീറ്ററോളം ഇന്ധനക്ഷമത ലഭിക്കുന്നതാകും ഹൈബ്രിഡ് സ്വിഫ്റ്റ്.
പുതിയ സ്പോർട്ടി ത്രീ സ്പോക്ക് ഫ്ളാറ്റ്ബോട്ടം സ്റ്റീയറിങ് വാഹനം ഡ്രൈവ് ചെയ്യാൻ നമ്മളെ കൂടുതൽ സഹായിക്കും. പുതിയ സ്വിഫ്റ്റിന്റെ സീറ്റുകളും മാറ്റി പണിതത് കൂടുതൽ സുഖകരമാക്കിയിട്ടുണ്ട്. ഉയർന്ന വേരിയന്റുകളിൽ സ്റ്റാർട്ട്/സ്റ്റോപ് ബട്ടൺ, റിവേഴ്സ് പാർക്കിങ് ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നീ ഫീച്ചറുകളും ഒരുക്കിയിട്ടുണ്ട്. രണ്ട് തരത്തിലുള്ള എഞ്ചിനുകളാണ് വാഹനത്തിന് കരുത്തേകുന്നത്.
നിലവിലുള്ള 1.2 ലീറ്റർ പെട്രോൾ (83 ബിഎച്ച്പി- 113 എൻഎം) , 1.3 ലീറ്റർ ഡീസൽ (75 ബിഎച്ച്പി - 190 എൻഎം) എൻജിൻ തന്നെയാണ് പുതിയ സ്വിഫ്റ്റിനും ഉപയോഗിക്കുന്നത്.
ഇത്തവണ ബൂട്ട് ലിഡിൽ അല്ല ഹാച്ച്ബാക്കിന്റെ ബമ്ബറിലാണ് നമ്ബർ പ്ലേറ്റ് ഇടംപിടിക്കുന്നത്. സ്വിഫ്റ്റ് ഇന്റീരിയറിലും സ്പോർടി പ്രീമിയം പരിവേഷം കൊണ്ടുവരാനുള്ള കമ്ബനിയുടെ ശ്രമം ദൃശ്യമാണ്.
ഈ രണ്ട് എഞ്ചിന് രണ്ട് തരത്തിലുള്ള ഗിയർബോക്സുകളാണ് വരുന്നത്. 5 - സ്പീഡ് മാന്വൽ ഗിയർബോക്സും 5 സ്പീഡ് എഎംടി ഗിയർ ബോക്സുമാണ്. സൈഡ് പ്രൊഫൈലിൽ നോക്കുമ്ബോൾ ആദ്യം ശ്രദ്ധയിൽപ്പെടുക വീൽ ബേസ് തന്നെയാണ്. വീൽ ബേസിന്റെ വലിപ്പം കൂടിയിട്ടുണ്ട്. വശങ്ങളിലെ മുഖ്യമാറ്റം പിൻ ഡോർ ഹാൻഡിലാണ്. പണ്ടും ചില കാറുകളിൽ കണ്ടിട്ടുള്ള,പില്ലർ ഏരിയയിലേക്ക് കയറിയ ഹാൻഡിൽ ത്രീ ഡോറാണ് ഹാച്ച് ബാക്കിൽ ഒരുക്കിയിരിക്കുന്നത്. 15 ഇഞ്ചിന്റെ രണ്ട് തരത്തിലുള്ള അലോയിവീലുകളാണ് സ്വിഫ്റ്റിന്റെ മറ്റൊരു ട്രേഡ് മാർക്ക്.
ടച്ച്സ്ക്രീൻ ഇൻഫോടെയ്ന്മെന്റ് സംവിധാനമാണ് അകത്തളത്തെ മറ്റൊര ഹൈലൈറ്റ്. ഇഗ്നിസിൽ നിന്നും കടമെടുത്ത 7.0 ഇഞ്ച് യൂണിറ്റാണ് സ്വിഫ്റ്റിൽ ഇടംപിടിക്കുന്നത്. ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, മിറർലിങ്ക് കണക്ടിവിറ്റികൾ സ്വിഫ്റ്റിൽ ഒരുങ്ങുന്നുണ്ട്.
ഇൻസ്ട്രമെന്റ് പാനലിനും സ്റ്റീയറിങ് വീലിനും ഡോറുകൾക്കകും ഡാഷ്ബോർഡിനും ലഭിച്ച അർബൻ ക്രോം സാറ്റിൻ ഫിനിഷ് ശ്രദ്ധ പിടിച്ചിരുത്താൻ മാത്രം പോന്നതാണ്. സ്മാർട്ട് കീയോട് കൂടിയ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ് ബട്ടൺ, ഓട്ടോ ഹെഡ്ലാമ്ബുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിമോട്ട് കീലെസ് എൻട്രി, സ്വമേധയാ പ്രവർത്തിക്കുന്ന ഛഞഢങ കൾ എന്നിവ ഉൾപ്പെടുന്നതാണ് മറ്റു ഫീച്ചറുകൾ.
ഡ്യൂവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, കടഛഎകത ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവ വേരിയന്റുകളിൽ ഉടനീളം സ്റ്റാൻഡേർഡ് ഫീച്ചറായി ഇക്കുറി ഇടംപിടിച്ചിട്ടുണ്ട്.