മൂവാറ്റുപുഴ:നോൺ റിട്ടേൺ വാൽവുകൾ തകരാറിൽ.സിലണ്ടറിൽ നിന്നും പാചകവാതകം ചോരുന്നത് പതിവായി.സമയോജിത ഇപെടൽ കൊണ്ട് മാത്രമാണ് ദുരന്തങ്ങൾ ഒഴിവാകുന്നതെന്ന് ഫയർഫോഴ്‌സ്.സിലണ്ടറിൽ നിന്നും ചോർന്ന വാതകത്തിന് തീപിടിച്ച് രണ്ട് പേർ പൊള്ളലേറ്റ് മരിച്ചതിന് പിന്നാലെ പുറത്തുവരുന്ന വിവരങ്ങളിൽ പരക്കെ അമ്പരപ്പ്.ഐ ഒ സി യുടെ പിടിപ്പുകേടിൽ ജീവൻ നഷ്ടപ്പെടുമോ എന്ന ആശങ്കയും വ്യാപകം.

സിലണ്ടറിൽ റഗുലേറ്റർ ഘടിപ്പിക്കുന്നതിനിടെ വാതകം ചോർന്ന് ,തീപടർന്ന് പൊള്ളലേറ്റ ആയവന മരുതൂർ ചന്ദനപ്പറമ്പിൽ തങ്കച്ചൻ വർക്കി (68) മകളുടെ ഭർത്താവ് റാന്നി, ഐരൂർ, പറയാട്ട് ജോൺ ജോസഫ്(ബിജു 44) എന്നിവരാണ് മരണപ്പെട്ടത്.ഇതോടെ ഇവരുടെ ഉറ്റവർ ഇന്ന് അനുഭവിക്കുന്ന കഷ്ടപ്പാടുകൾ വിവരണാതീതമാണ്. കുടുംബത്തിന്റെ നെടുംതൂണുകളാണ് നഷ്ടമായിരിക്കുന്നത്.

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ തിങ്കളാഴ്‌ച്ചയാണ് ഇവർ മരണപ്പെട്ടത്്. ബിജുവിന്റെ ഭാര്യ അനീഷയ്ക്കും (36)പൊള്ളലേറ്റിരുന്നു ഇവർ ഇപ്പോഴും ചികിത്സയിലാണ്. കഴിഞ്ഞ 29-ന് ഉച്ചയ്ക്ക് 12.15 -ഓടെ വീട്ടിലെ അടുക്കളയിൽ സിലണ്ടറിൽ റഗുലേറ്റർ ഘടിപ്പിക്കുന്നതിനുള്ള നീക്കത്തിനിടെയാണ് തങ്കച്ചനും ബിജുവിനും പൊള്ളലേറ്റത്.

സീൽ പൊട്ടിച്ച് മൂടി ഊരിയപ്പോൾ വാതകം ശക്തിയായി പുറത്തേയ്ക്ക് തള്ളുകയായിരുന്നു.കൈകൊണ്ട് പൊത്തിപ്പിടിച്ചിട്ടും ചോർച്ച നിന്നില്ല.ഇതുകണ്ട് സമീപത്തുണ്ടായിരുന്ന ബിജുവും ഓടിയെത്തി ചോർച്ച തടയാൻ സഹായിച്ചു.സമീപത്ത് വിറകടുപ്പ് കത്തിയിരുന്നതിനാൽ ഉടൻ തീപിടിച്ചു.പൊള്ളലേറ്റ മൂവരും പുറത്തേയ്‌ക്കോടി.കല്ലൂർക്കാടുനിന്നും എത്തിയ ഫയർഫോഴ്‌സംഘമാണ് ഇവരെ ആശുപത്രിയിൽ എത്തിക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയത്.ഇതിനിടെത്തന്നേ ് തീയണയ്ക്കുന്നതിനായി വെള്ളം പമ്പ് ചെയ്യുന്ന ജോലിയും ആരംഭിച്ചിരുന്നു.അടുക്കളയിലെ ഫ്രിഡ്ജ്, മിക്‌സി തുടങ്ങി ഗൃഹോപകരണങ്ങൾ എല്ലാം കത്തി നശിച്ചിച്ചിരുന്നു.

ബിജുവിന്റെ ഭാര്യ അനീഷ (36)അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലാണ്.കഴിഞ്ഞ സെപ്റ്റംബർ 29 ന് ഉച്ചയ്ക്ക് 12.15ന് ആയവന മരുതൂരിലെ വീട്ടിലെ അടുക്കളയിലാണ് സംഭവം.സിലിണ്ടറിൽ റഗുലേറ്റർ ഘടിപ്പിക്കുന്നതിനായി സിലിണ്ടറിന്റെ അടപ്പ് തുറന്നപ്പോൾ ഗ്യാസ് ശക്തിയായി ചോർന്നാണ് തീപിടുത്തമുണ്ടായത്.അടുക്കളയിലെ വിറക് അടുപ്പ് കത്തിയിരുന്നതാണ് തീപടരാൻ ഇടയാക്കിയത്. ഞങ്ങൾ സ്ഥത്തെത്തുമ്പോൾ പൊള്ളലേറ്റ മുന്നുപേരും അടുത്ത വീട്ടിൽ ഇരിക്കുകയായിരുന്നു.നടന്ന സംഭവത്തെക്കുറിച്ച് തങ്കച്ചനോട് ചോദിച്ചറിഞ്ഞു.ആമ്പുലൻസ് എത്താത്തിനാൽ ആയൽവീട്ടിലെ വാഹനത്തിൽ ഇവരെ ഉടൻ ആശുപത്രിയിലേക്ക് ആയച്ചു.അടുക്കളയിലെത്തുമ്പോൾ തീ ആളിക്കത്തുന്ന അവസ്ഥയിലായിരുന്നു.ഏറെ താമസിയാതെ തീയണച്ച് തിരിച്ചുപോന്നു.

രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ കല്ലൂർക്കാട് ഫയർ സ്റ്റേഷൻ ഇൻ ചാർജ്ജ് എൻ റ്റി ബാലൻ സംഭവത്തെക്കുറിച്ച് വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സിലണ്ടറിൽ നിന്നും വാതകം ചോരുന്നതായി സൂചിപ്പിച്ച് കോളുകളെത്തുന്നുണ്ട്. ഏനാനല്ലൂർ,ആയവന, കാവക്കാട്, വെങ്ങല്ലൂർ സമീപ പ്രദേശമായ കലൂർ എന്നിവിടങ്ങളിൽ ഫയർഫോഴ്‌സംഘം തക്കസമയത്ത് എത്തി വാതകം ചോർന്നിരുന്ന സിലണ്ടറുകൾ വീടുകളിൽ നിന്നും നീക്കിയതിനാലാണ് ദുരന്തം ഒഴിവായത്.അദ്ദേഹം കൂട്ടിച്ചേർത്തു. സിലണ്ടറുകളിൽ ഘടിപ്പിച്ചിട്ടുള്ള നോൺ റിട്ടേൺ വാൽവുകൾ ശരിയായി പ്രവർത്തിക്കാത്തതാണ് വാതകം ചോരുന്നതിന് പ്രധാനകാരണമെന്നാണ് പ്രാഥമീക നിഗമനം. ഇക്കാര്യം പൊലീസിനെ ധരിപ്പിച്ചിട്ടുണ്ട്.സിണ്ടറുകൾ സീൽപൊട്ടയിക്കുന്നത് വീടുകൾക്കുള്ളിൽ നിന്നും ഒഴിവാക്കണം.

മുറ്റത്തോ മറ്റ് തുറസ്സായ പ്രദേശങ്ങളിലോ വച്ച് മാത്രമേ കമ്പനി സീൽ പൊട്ടിച്ച് ആവരണം തുറക്കാവു.ഇത്തരത്തിൽ പ്രവർത്തിച്ചാൽ നോൺ റിട്ടേൺ വാൽവുകളുടെ തകരാർ കൊണ്ടുള്ള ഗ്യാസ് ചോർച്ചയെത്തുടർന്നുള്ള ദുരന്തങ്ങൾ ഒഴിവാക്കാനാവും.ഇക്കാര്യത്തിൽ ഇന്ന് ആയവന പബ്‌ളിക് ലൈബ്രറി ഹാളിൽ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചിട്ടുണ്ട് .ഫയർ സ്റ്റേഷൻ ഓഫീസർ വ്യക്തമാക്കി.