- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മർസൂക്കിന് എന്താ കൊമ്പുണ്ടോ? മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും വ്യവസായ പ്രമുഖനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് പേടി; ചേമ്പർ ഓഫ് കോമേഴ്സിന്റെ പണം തട്ടിയെടുത്തത് ടിവി ന്യൂ ചെയർമാന് തലവേദനയാകും
കൊച്ചി: തട്ടിപ്പു കേസിൽ കേരള ചേംബർ ഓഫ് കൊമേഴ്സ് മുൻ ചെയർമാനും പ്രമുഖവ്യവസായിയുമായ കെ എൻ മർസൂക്കിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടും അറസ്റ്റു ചെയ്യാൻ പൊലീസിനു മടി. കേരള ചേംബർ ഓഫ് കൊമേഴ്സിന്റെ രണ്ടു കോടി നാൽപത്തഞ്ചു ലക്ഷം രൂപ ഡയറക്ടർ ബോർഡ് അറിയാതെ സ്വകാര്യാവശ്യത്തിനായി ഉപയോഗിച്ചെന്ന കേസിലാണ് മർസൂക്കിന്റെ മുൻകൂർ ജാമ്യാ
കൊച്ചി: തട്ടിപ്പു കേസിൽ കേരള ചേംബർ ഓഫ് കൊമേഴ്സ് മുൻ ചെയർമാനും പ്രമുഖവ്യവസായിയുമായ കെ എൻ മർസൂക്കിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടും അറസ്റ്റു ചെയ്യാൻ പൊലീസിനു മടി. കേരള ചേംബർ ഓഫ് കൊമേഴ്സിന്റെ രണ്ടു കോടി നാൽപത്തഞ്ചു ലക്ഷം രൂപ ഡയറക്ടർ ബോർഡ് അറിയാതെ സ്വകാര്യാവശ്യത്തിനായി ഉപയോഗിച്ചെന്ന കേസിലാണ് മർസൂക്കിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ കോടതി തള്ളിയത്. എന്നാൽ ഇയാളെ അറസ്റ്റു ചെയ്യാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. കടുത്ത രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്നാണ് പൊലീസ് മർസൂക്കിനെ അറസ്റ്റ് ചെയ്യാത്തതെന്നാണ് അറിയുന്നത്.
ചില ദിവസങ്ങൾക്കു മുമ്പു മറ്റൊരു തട്ടിപ്പു കേസിൽ എറണാകുളം സെൻട്രൽ പൊലീസ് മർസൂക്കിനെ കസ്റ്റഡിയിൽ എടുത്തെങ്കിലും രാഷ്ട്രീയസമ്മർദ്ദത്തെ തുടർന്ന് അറസ്റ്റു രേഖപ്പെടുത്താതെ വിട്ടയച്ചിരുന്നു.മർസൂക്ക് ചെയർമാനായിരിക്കെ ചാരിറ്റബിൾ ട്രസ്റ്റായി രജിസ്റ്റർ ചെയ്തിരിക്കുന്ന ചേംബർ ഓഫ് കൊമേഴ്സിന്റെ ഫണ്ടിൽനിന്ന് രണ്ടു കോടി നാൽപത്തഞ്ചു ലക്ഷം രൂപ ഡയറക്ടർ ബോർഡ് അറിയാതെ സ്വകാര്യ കമ്പനിയായ ഇന്ത്യ മിഡിൽ ഈസ്റ്റ് ന്യൂസ് ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് എന്ന കമ്പനിയുടെ ആവശ്യത്തിനായി ചെലവാക്കിയെന്നാണ് കേസ്.
ചേംബർ ഓഫ് കൊമേഴ്സിന്റെ മുൻ വൈസ് ചെയർമാൻ ആയ അൻസാരിയാണ് കേസ് ഫയൽ ചെയ്തത്. ഇന്ത്യ മിഡിൽ ഈസ്റ്റ് ന്യൂസ് ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടി വി ന്യൂ ചാനൽ ചേംബർ ഓഫ് കൊമേഴ്സിന്റെ ചാനലാണെന്നു പ്രചരിപ്പിച്ച് വിദേശ മലയാളികളിൽനിന്ന് വ്യാപക പണപ്പിരിവും മർസൂക്ക് നടത്തിയിരുന്നു. 2012 ൽ ചേംബർ ഓഫ് കൊമേഴ്സ് ഒരു ചാനൽ തുടങ്ങാൻ ആലോചന നടത്തിയിരുന്നുവെങ്കിലും പിന്നീട് ഇതുമായി മുന്നോട്ടുപോയില്ല. ഇതേ തുടർന്നാണ് മർസൂക്കിന്റെ നേതൃത്വത്തിൽ ചേംബർ ഓഫ് കൊമേഴ്സിന്റെ ചാനൽ എന്നു തെറ്റിദ്ധരിപ്പിച്ച് പ്രമുഖരായ പലരേയും പങ്കാളികളാക്കി ടി വി ന്യൂ ചാനൽ തുടങ്ങിയത്.
ഇയാളുടെ തട്ടിപ്പുകൾ മനസ്സിലാക്കിയ പലരും പിന്നീട് ടി വി ന്യൂവിന്റെ പങ്കാളിത്തത്തിൽനിന്ന് ഒഴിവായി. ചേംബർ ഓഫ് കൊമേഴ്സിന്റെ ചെക്കുകൾ ഒപ്പിടാനുള്ള അവകാശം ചെയർമാനാണ്. ഈ അവകാശം ഉപയോഗിച്ചാണ് മർസൂക്ക് പണം തട്ടിയെടുത്തത്. മാത്രമല്ല മർസൂക്ക് ചെയർമാൻ ആയിരുന്ന കാലയളവിൽ ചേംബർ ഓഫ് കൊമേഴ്സിന്റെ കണക്കുകൾ ഒന്നും ഓഡിറ്റ് ചെയ്തിട്ടുമില്ല. ഇതു ചോദ്യം ചെയ്ത ഡയറക്ടർ ബോർഡ് അംഗങ്ങളെ പല തന്ത്രങ്ങൾ ഉപയോഗിച്ച് ഡയറക്ടർ ബോർഡിൽനിന്ന് പുറത്താക്കുകയായിരുന്നു പതിവ്. തട്ടിപ്പുകൾ പുറത്താകുമെന്ന് ഭയന്ന് 2014-ൽ ചേംബറിന്റെ തെരഞ്ഞെടുപ്പും ഇയാൾ നടത്തിയില്ല. മറൈൻഡ്രൈവിൽ മർസൂക്കിന്റെ നേതൃത്വത്തിൽ കേരളാ ട്രേഡ് സെന്റർ അനുമതിയില്ലാതെ പണിത ഫ്ളാറ്റ് നൽകാമെന്നു പറഞ്ഞു കബളിപ്പിച്ച് 59 ലക്ഷം രൂപ തട്ടിയെടുത്ത കേസിലും മർസൂക്കിനെതിരെ പൊലീസ് വഞ്ചനാക്കുറ്റത്തിന്് കേസെടുത്തിട്ടുണ്ട്.
ഈ കേസിലാണ് എറണാകുളം സെൻട്രൽ പൊലീസ് ഇയാളെ ചില ദിവസങ്ങൾക്കു മുമ്പ് കസ്റ്റഡിയിൽ എടുത്തത്. നാലു മണിക്കൂർ പൊലീസ് കസ്റ്റഡിയിൽ ഇരുന്ന ഇയാളെ പിന്നീട് കടുത്ത രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് അറസ്റ്റു രേഖപ്പെടുത്താതെ വിട്ടയയ്ക്കുകയായിരുന്നു. കേരള ചേംബർ ഓഫ് കോമേഴ്സ് ആൻഡ്ഇൻഡസ്ട്രിയുടെ പേരിൽ ജിം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ട്രേഡ് സെന്ററിന് അനുമതി വാങ്ങിയത്. എന്നാൽ ഇതിൽ പതിമൂന്നാം നിലയിൽ ഫ്ളാറ്റ് പണിയാൻ കോർപറേഷൻ അനുമതി ഇല്ലാതിരിക്കെ ഈ നിലയിൽ ഫ്ളാറ്റു നൽകാമെന്നു പറഞ്ഞ് കബളിപ്പിച്ച് 59 ലക്ഷം രൂപ ബാംഗ്ലൂർ മലയാളിയായ റിട്ടയേഡ് മേജർ പി.എം.മാത്യുസിൽനിന്ന് വാങ്ങിയിരുന്നു.
2010 സെപ്റ്റംബറിലാണ് മാത്യൂസിൽനിന്ന് മർസൂക്ക് പണം കൈപ്പറ്റിയത്. ഇത്തരത്തിൽ തട്ടിയെടുത്ത പണവും മർസൂക്കും സംഘവും ടിവി ന്യൂ ചാനലിനായി ഉപയോഗിക്കുകയായിരുന്നുവത്രേ. അനധികൃതമായി പണിത പതിമൂന്നാം നിലപൊളിച്ചുകളയാൻ കോർപ്പറേഷൻ പലതവണ നോട്ടീസ് നൽകിയിട്ടും ഇതു പൊളിക്കാനും ഇതുവരെ തയ്യാറായിട്ടില്ല.