- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസ്ജിദ് സലാം പള്ളി ശൈഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു
ദുബായ്: ദുബായിലെ അൽ ഖൂസിനടുത്ത ബർഷയിൽ അതിമനോഹരമായി ദാഹി ഖൽഫാൻ നിർമ്മിച്ച മസ്ജിദ് സലാം പള്ളി യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. സമീപത്ത് വേറെ പള്ളിയില്ലാത്തതിനാൽ പ്രദേശത്തുള്ളവരുടെ സൗകര്യം കണക്കിലെടുത്ത് കഴിഞ്ഞ വ്യാഴാഴ്ച ഈ പള്ളി നിസ്‌കാരത്തിനായി തുറ
ദുബായ്: ദുബായിലെ അൽ ഖൂസിനടുത്ത ബർഷയിൽ അതിമനോഹരമായി ദാഹി ഖൽഫാൻ നിർമ്മിച്ച മസ്ജിദ് സലാം പള്ളി യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. സമീപത്ത് വേറെ പള്ളിയില്ലാത്തതിനാൽ പ്രദേശത്തുള്ളവരുടെ സൗകര്യം കണക്കിലെടുത്ത് കഴിഞ്ഞ വ്യാഴാഴ്ച ഈ പള്ളി നിസ്‌കാരത്തിനായി തുറന്നു കൊടുത്തിരുന്നു. എന്നാൽ ഔദ്യോഗികമായ ഉദ്ഘാടന കർമ്മം ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് നിർവ്വഹിച്ചു. ശൈഖ് മക്തൂം ബിൻ റാശിദ് അൽ മക്തൂം, ശൈഖ് മൻസൂർ ബിൻ റാശിദ് അൽ മക്തൂം, ദുബായ് പൊലീസ് ആന്റ് പബ്ലിക് സെക്യൂരിറ്റി വൈസ് ചെയർമാനും ദുബായ് സുരക്ഷാ തലവന്നും ദുബായ് പൊലീസ് ലഫ്റ്റനന്റ് ജനറലുമായ ദാഹി ഖൽഫാൻ തമീം, ദുബായ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ ഡോ.ഹമദ് ബിൻ അൽ ശൈഖ് അഹ്മദ് അൽ ശൈബാനി, ദുബൈ റൂളേഴ്‌സ് ഓഫീസ് ഡയറക്ടർ ലഫ്. ജനറൽ മുസബ്ബ ബിൻ റാശിദ് അൽ ഫത്താൻ, ഉൾപ്പെടെയുള്ള നിരവധി അറബി പ്രമുഖർ പങ്കെടുത്തു.
പള്ളി വിവിധ വസ്തുക്കളും മനോഹരമായ കൊത്തുപണികളും വിശുദ്ധ ഖുർആൻ ലിഖിതങ്ങളും അദ്ദേഹം നോക്കി കണ്ടു. നോമ്പ് തുറന്ന ശേഷം മഗരിബ് നിസ്‌കാരവും ഈ പള്ളിയിൽ വച്ച് അദേഹം നിസ്‌കരിച്ചു.പള്ളിനകത്തെ വിവിത വസ്തുക്കളും മനോഹരമായ കൊത്തുപണികളും വിശുദ്ധ ഖുർആൻ ലിഖിതങ്ങളും അദ്ദേഹം നോക്കി കണ്ടു
ദുബായിൽ വച്ച് ഏറ്റവും മനോഹരമായി ലക്ഷങ്ങൾ ചിലവിട്ട് നിർമ്മിച്ച പള്ളിയാണിത്. ദുബായ് പൊലീസ് ആന്റ് പബ്ലിക് സെക്യൂരിറ്റി വൈസ് ചെയർമാനും ദുബായ് സുരക്ഷാ തലവനും ദുബായ് പൊലീസ് ലഫ്റ്റനന്റ് ജനറലുമായ ദാഹി ഖൽഫാൻ തമീമാണ് തന്റെ സ്വന്തം ചിലവിൽ ഈ പള്ളി നിർമ്മിച്ചത്. സ്വർണ കളർ മിനാരങ്ങളും സുന്ദരമായ മിഹ്‌റാബും മിഹ്രാബിന് മീതെ പരിശുദ്ധ കഹബയുടെ വാതിലിന്റെ രൂപത്തിൽ കൊത്ത് പണികളിൽ ഉണ്ടാക്കിയ കഹബയുടെ വാതിലിന്റെ രൂപവും ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നു. പള്ളിയുടെ അവസാന മിനുക്ക് പണി പൂർത്തിയായി കൊണ്ടിരിക്കെ പരിശുദ്ധ റംസാൻ മാസത്തിൽ തന്നെ ഈ പള്ളി ജനങ്ങൾക്ക് ആരാധനക്കായി തുറന്നു കൊടുക്കുകയാനുണ്ടായത്. ഇപ്പോൾ ഈ പള്ളിയിലെ ഇമാം ശൈഖ് തൗഫീഖ് ശഖ്‌റൂനിന്റെ നേതൃത്വത്തിൽ അഞ്ചു നേരം നിസ്‌കാരത്തിന് പുറമേ രാത്രിയിൽ തറാവീഹും തഹജ്ജുദ് നിസ്‌കാരവും നടന്നു വരുന്നുണ്ട്.
വെള്ളിയാഴ്ച ഈ പള്ളിയിൽ നടന്ന ജുമുഅ നിസ്‌കാരത്തിലും നോമ്പ് തുറയിലും നിരവധി ആളുകൾ പങ്കെടുത്തു. നോമ്പ് തുറക്കാനുള്ള വിശാലമായ ഖൈമ ടെന്റ് പ്രത്യേഗം സജ്ജമാക്കിയിരിക്കുന്നു.ഈ പ്രദേശത്തുകാർക്ക് ഒരു പ്രത്യേക അനുഗ്രഹം കൂടിയാണ് ഈ പള്ളി.
ദുബായിലെ കുലീന തറവാട്ടുകാരനും പൗര പ്രമുഖനും ധർമ്മിഷ്ടനും ജീവ കാരുന്ന്യ പ്രവർത്തകനുമായ ദാഹി ഖൽഫാൻ ഈ പള്ളിക്ക് പുറമേ ഇന്ത്യയിലെ ബാംഗ്ലൂരിലും ഒരു പള്ളിയും ദാഹി ഖൽഫാൻ നിർമ്മിച്ചിട്ടുണ്ട്. കൂടാതെ വിശുദ്ധ ഖുർആൻ സൗജന്യമായി മനപാഠമാക്കുന്ന ദുബായ് ജുമേരയിൽ ഖൽഫാൻ ഖുർആൻ സെന്റർ, കേരളത്തിലെ കൊയ്‌ലാണ്ടിയിലെ ഖൽഫാൻ ഖുർആൻ സെന്റർ, എന്നിവയും ദാഹി ഖൽഫാൻ സ്വന്തം ചിലവിൽ നിർമ്മിച്ച് നടത്തി വരുന്നു