- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഹാരിസ് കൗണ്ടിയിൽ ഫെയ്സ് മാസ്‌ക് നിർബന്ധമാക്കി വീണ്ടും ജഡ്ജിയുടെ ഉത്തരവ്
ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ): ഹാരിസ് കൗണ്ടിയിൽ ഫേയ്സ് മാസ്‌ക് ഉത്തരവ് ഓഗസ്റ്റ് 26ന് അവസാനിച്ചുവെങ്കിലും വീണ്ടും പതിനാലു ദിവസത്തേക്ക് കൂടി നിർബന്ധമാക്കികൊണ്ട് ഹാരിസ് കൗണ്ടി ജഡ്ജ് ലിന ഹിഡൽഗൊ പുതിയ ഉത്തരവിട്ടു. കൗണ്ടിയിലെ എല്ലാ ജീവനക്കാരും, കസ്റ്റമേഴ്സും ഫേയ്സ് മാസ്‌ക് ധരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹാരിസ് കൗണ്ടിയിൽ താമസിക്കുന്നവർക്കും ഉത്തരവ് ബാധകമാണ്.
കച്ചവട സ്ഥാപനങ്ങൾ ജഡ്ജിയുടെ ഉത്തരവ് പാലിക്കുന്നില്ലെങ്കിൽ 1000 ഡോളർ വരെ പിഴ ഈടാക്കുന്നതിനും ഉത്തരവിൽ വ്യവസ്ഥയുണ്ട്.
പത്തു വയസ്സിനു മുകളിലുള്ള എല്ലാവർക്കും ഇതു ബാധകമാണ്. നിയമനം അനുസരിക്കാത്ത വ്യക്തികളിൽ നിന്നും പിഴ ഈടാക്കുമെന്ന് ഉത്തരവിൽ പറയുന്നു.
പൊതുജനാരോഗ്യത്തിന് ഭീഷണിയുയർത്തുന്ന വൈറസ് ഇപ്പോൾ നിലവിലില്ല എന്നു ടെക്സസ് ഗവർണർ ഗ്രോഗ് ഏബട്ട് പ്രഖ്യാപിച്ചതിനുശേഷമാണ് ഹാരിസ് കൗണ്ടി ജഡ്ജിയുടെ ഈ ഉത്തരവെന്ന് കൗണ്ടി അധികൃതർ പറയുന്നു.
ഹാരിസ് കൗണ്ടിയിൽ മാത്രം ഇതുവരെ 100,000 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിൽ (ഓഗസ്റ്റ് 28 വൈകിട്ട് 4 മണിക്ക് ) ലഭിച്ച റിപ്പോർട്ടിനനുസരിച്ച് ഹാരിസ് കൗണ്ടിയിൽ 103088 കോവിഡ് 19 കേസ്സുകളും 1282 മരണവുമാണ് സംഭവിച്ചിരിക്കുന്നത്. 79956 രോഗികൾ സുഖം പ്രാപിച്ചതായും അധികൃതർ അറിയിച്ചു.