ഒട്ടാവ: കാനഡയിൽ കോവിഡ് ഭീഷണി ഇപ്പോഴും നിലനിൽക്കുന്നതിനാൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നവർ മാസ്‌ക് ധരിക്കണമെന്നും ചുംബിക്കാൻ പാടില്ലെന്നും കാനഡയിലെ ചീഫ് പബ്ലിക്ക് ഹെൽത്ത് ഓഫീസറായ ഡോ. തെരേസ ടാം. ബുധനാഴ്ച പുറത്തിറക്കിയ ഒരു പബ്ലിക്ക് സ്റ്റേറ്റ്മെന്റിലാണ് അവർ ഈ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ കോവിഡ് പിടിപെടുന്നതിന് ഈ മുൻകരുതലുകൾ അത്യാവശ്യമാണെന്നും തെരേസ പ്രത്യേകം ഓർമിപ്പിക്കുന്നു.

മൊത്തം ആരോഗ്യം നിലനിർത്തുന്നതിന് നമ്മുടെ ലൈംഗിക ആരോഗ്യം നിലനിർത്തുന്നതിന് ഏറെ പ്രാധാന്യമുണ്ടെന്നും അതിനാൽ കോവിഡിനെ പ്രതിരോധിച്ച് കൊണ്ടുള്ള ലൈംഗിക ബന്ധം മാത്രമേ ഇക്കാലത്ത് പാടുള്ളൂവെന്നും തെരേസ നിർദേശിക്കുന്നു. വിവാഹേതര ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടുന്നതിലൂടെയാണ് കോവിഡ് പടരാൻ ഏറെ സാധ്യതയെന്നും ഇത്തരം ബന്ധങ്ങളിലേർപ്പെടുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും പരസ്പരം ചുംബനം ഒഴിവാക്കണമെന്നും തെരേസ ആവശ്യപ്പെടുന്നു.