- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിൽ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോൾ മാസ്‌ക് വെക്കണമെന്ന് നിർബന്ധമില്ല; ഇതിന്റെപേരിൽ പിഴ ചുമത്തരുത് എന്നാണ് കേന്ദ്ര നിലപാട്; ഒറ്റയ്ക്ക് വ്യായാമം ചെയ്യുമ്പോഴും സൈക്ലിങ് നടത്തുമ്പോഴും മാസ്‌ക് നിർബന്ധമില്ലെന്നും കേന്ദ്രം; ഇതൊന്നും അറിയാതെ പിഴ ചുമത്തൽ തുടർന്ന് കേരളാ പൊലീസ്; കോവിഡുകാലത്തെ പുതിയ മാസ്‌ക് വിവാദം ഇങ്ങനെ
കൊച്ചി: കാറിൽ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോൾ മാസ്‌ക് നിർബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദീകരിച്ചിരുന്നു. മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ച് മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗനിർദ്ദേശം നിരത്തുകളിൽ പൊലീസും യാത്രക്കാരും തമ്മിൽ തർക്കത്തിനിടയാക്കുന്നു.
സ്വന്തം വാഹനത്തിൽ മാസ്‌കില്ലാതെ തനിച്ച് യാത്രചെയ്യുന്നവർക്ക് പൊലീസ് പിഴ ചുമത്തുന്നത് തുടരുകയാണ്. ഇതാണ് തർക്കങ്ങൾക്ക് കാരണം. പൊതുസ്ഥലത്ത് വാഹനത്തിൽ യാത്രചെയ്യുമ്പോൾ മാസ്‌ക് ധരിച്ചിട്ടില്ലെങ്കിൽ നടപടി സ്വീകരിക്കാനാണ് പൊലീസിനു ലഭിച്ചിരിക്കുന്ന നിർദ്ദേശം. കാറിൽ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോൾ മാസ്‌ക് നിർബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദീകരിച്ചത് വാർത്തയായിരുന്നു. ഇതോടെയാണ് കാറിലെ ഒറ്റയ്ക്കുള്ള യാത്രയ്ക്ക് പലരും മാസ്‌ക് ഒഴിവാക്കി തുടങ്ങിയത്. എന്നാൽ കേരളാ പൊലീസ് ഇവരേയും വെറുതെ വിടുന്നില്ല.
കാറിൽ ഒറ്റയ്ക്ക് യാത്രചെയ്യുന്നത് പൊതുസ്ഥലമായിട്ടാണ് കണക്കാക്കുന്നത്. എന്നാൽ, പുതിയ മാനദണ്ഡ പ്രകാരം ഒന്നിൽ കൂടുതൽ പേർ വാഹനത്തിൽ സഞ്ചരിക്കുമ്പോൾമാത്രം മാസ്‌ക് ഉറപ്പാക്കണമെന്നാണ് നിർദ്ദേശം. ഈ സാഹചര്യത്തിൽ കാറിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവർക്ക് പിഴയീടാക്കുന്ന നടപടി നിർത്തണമെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നുമാണ് ആവശ്യം.
കാറിൽ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോൾ മാസ്‌ക് വെക്കണമെന്ന് നിർബന്ധമില്ല. ഇതിന്റെപേരിൽ പിഴ ചുമത്തരുത് എന്നാണ് കേന്ദ്ര നിലപാട്. ഒറ്റയ്ക്ക് വ്യായാമം ചെയ്യുമ്പോഴും സൈക്ലിങ് നടത്തുമ്പോഴും മാസ്‌ക് നിർബന്ധമില്ലെന്നും പറയുന്നു. എന്നാൽ കൂട്ടമായി സൈക്ലിങ് നടത്തുമ്പോഴും വ്യായാമം ചെയ്യുമ്പോഴും മാസ്‌ക് വെക്കണം.
മാസ്‌ക് ധരിക്കാത്തതിന് പിടിയിലായാൽ 200 രൂപയാണു പിഴ. രണ്ടാംതവണയും പിടിയിലായാൽ 2000 രൂപയും. ശരിയായ രീതിയിൽ മാസ്‌ക് ധരിക്കാതിരുന്നാലും പിഴയീടാക്കും. മാസ്‌ക് ധരിക്കാത്തതിന് നടപടി നേരിട്ടവരുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കുന്നുണ്ട്.