മസ്‌കത്ത്: മാസ്‌ക് ഒരു സുരക്ഷാ കവചമാണ്. കോവിഡ് മഹാമാരിയിൽ നിന്നും മനുഷ്യനെ ഒരു പരിധി വരെ സംരക്ഷിക്കുന്നതും ഇതിനെ കുറിച്ച് നമ്മെ നിരന്തരം ഓർമ്മപ്പെടുത്തുകയും ചെയ്യുന്ന ഒരു അവിഭാജ്യ ഘടകമായി മാസ്‌ക് മാറിക്കഴിഞ്ഞു. എന്നാൽ, നാളേറെ ആയിട്ടും ഇപ്പോഴും മാസ്‌ക് കൃത്യമായി ധരിക്കാത്തവർ ഇപ്പോഴും ഉണ്ടെന്നതാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കാരണം, മാസ്‌ക് ശരിയായി ധരിക്കാത്തതിനാലും പുറത്തേക്ക് ഇറങ്ങുമ്പോൾ മാസ്‌ക് ധരിക്കാൻ മറന്നതിനാലും നിരവധി പേർക്കാണ് ഇതിനോടകം ഒമാൻ പൊലീസിന്റെ പിഴ കിട്ടിയിട്ടുള്ളത്. പലരും മറവിയുടെ പ്രശ്‌നമുള്ളതിനാൽ കയ്യിൽ രണ്ടോ മൂന്നോ മാസ്‌ക് എപ്പോഴും കരുതുന്നവരും ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.

അതിനാൽ തന്നെ, കോവിഡ് പ്രതിരോധത്തിന് മനുഷ്യനെ ഏറ്റവും അധികം സഹായിക്കുന്ന മാസ്‌ക് കൃത്യമായി ധരിക്കുവാനാണ് പൊലീസ് നിർദ്ദേശിക്കുന്നത്. അല്ലെങ്കിൽ കൊറോണയും ബാധിക്കും പോക്കറ്റും കാലിയാകും.