ഡബ്ലിൻ:  അയർലണ്ടിൽ രണ്ടാമത് അപ്പോസ്‌തോലിക സന്ദർശനം നടത്തുന്ന യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ, 19ന് ഞായറാഴ്ച ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസ് പള്ളിയിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നതും തുടർന്ന് എൺപത്തി ഏഴാം വയസിലേക്ക് കടക്കുന്ന ശ്രേഷ്ഠ ബാവയുടെ പിറന്നാൾ ആഘോഷം നടത്തപ്പെടുന്നതുമായിരിക്കും.

 കാര്യപരിപാടി

രാവിലെ 9.30 മുതൽ കുമ്പസ്സാരം

9:45 ശ്രേഷ്ഠ കാതോലിക്കാ ബാവയ്ക്ക് സ്വീകരണം

10:00 പ്രഭാതപ്രാർത്ഥന

10:30 ശ്രേഷ്ഠ ബാവായുടെ മുഖ്യകാർമികത്വത്തിൽ വി:കുർബ്ബാന.

12:00 ശ്രേഷ്ഠ ബാവായുടെ 87-ാം പിറന്നാൾ ആഘോഷം

 ആഘോഷ പരിപാടികൾ നടക്കുന്ന സ്മിത്ത് ഫീൽഡിൽ ഉള്ള St. Paul's (Arran Quay, Dublin -7 ) ദേവാലയത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.