റാംസ്‌ഗേറ്റ്: റാംസ്‌ഗേറ്റിലുള്ള ഡിവൈൻ ധ്യാനകേന്ദ്രത്തിൽ നവംബർ രണ്ടിന് സകല മരിച്ച വിശ്വാസികളുടെയും ഓർമ ആചരിക്കുന്നു. മരിച്ച വിശ്വാസികൾക്കു വേണ്ടിയുള്ള വിശുദ്ധ കർബാന, ഒപ്പീസ്, സെമിത്തേരി സന്ദർശനം, പ്രെയിസ് ആൻഡ് വർഷിപ്പ്, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന തുടങ്ങിയ തിരുക്കർമ്മങ്ങൾ അന്ന് ഉണ്ടായിരിക്കുന്നതാണ്.

ഞായറാഴ്ച രാവിലെ ഒൻപത് മണിക്ക് ആരംഭിക്കുന്ന തിരുക്കർമ്മങ്ങൾ ഉച്ചക്ക് ഒരു മണിക്ക് ലഘുഭക്ഷണത്തോടു കൂടി സമാപിക്കുന്നു. നിശബ്ദമായി ദിവ്യകാരുണ്യസന്നിധിയിലായിരുന്നുകൊണ്ട് ആരാധന നടത്തുവാൻ ആഗ്രഹിക്കുന്നവർക്ക് ഉച്ചകഴിഞ്ഞ് അതിനുള്ള സൗകര്യമുണ്ടായിരിക്കുന്നതാണ്. തിരുക്കർമ്മങ്ങളും മറ്റ് ശുശ്രൂഷകളും മലയാളത്തിലായിരിക്കും നടത്തപ്പെടുക.

ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ വിലാസം :
Divine Rtereat Cetnre,
St. Augustines Abbey,
St. Augustines Road
Ramsgate, Kent – CT11 9PA

കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും ബന്ധപ്പെടുക :
Fr. Joseph Edattu VC , Phone : 07548303824
Email : josephedattuvc@gmail.com