CPI യും വീട്ടിലെ പൂച്ചയും ഒരുപോലാണ്...! 

മീൻ എങ്ങനെ കരയിലെത്തി,അതെങ്ങിനെ വീട്ടിലെത്തി,അത് വാങ്ങിയ കാശ് എവിടെനിന്ന് വന്നു ഇതൊന്നും അറിയേണ്ട. പക്ഷേ അമ്മ മീൻവെട്ടാൻ ഇരുന്നാൽ തലയും വാലും കൊടലുമൊക്കെ കിട്ടുകയും വേണം...!

അതൊക്കെ മൂക്കുമുട്ടെ തിന്ന് കഴിഞ്ഞാപ്പിന്നെ സോഫ മാന്തിക്കീറൽ, പുറത്തുള്ള അരണയെയും ഓന്തിനേയും കൊന്ന് കടിച്ചെടുത്ത് വീടിനകത്തുകൊണ്ടിടൽ തുടങ്ങിയ കലാ പരിപാടികൾ തുടങ്ങുകയും ചെയ്യും.?? ബ്ലഡി പട്ടിപ്പൂച്ച....!

ഇതൊരു സാമ്പിളാണ്. ഈ കഥയ്ക്ക് മറുപടിയുമുണ്ട്

CPl മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാത്തതുകൊണ്ടാണ് തോമസ് ചാണ്ടി രാജിവെച്ചതെന്നു പ്രചരിപികുന്നത് തരം താണ നടപടിയാണ് .പങ്കെടുക്കാതിരുന്നത് തെറ്റുമാണ്. മുന്നണി വിട്ടു ഇറങ്ങി പോടാ എന്നാണ് CPM അണികൾ പറയുന്നത്. മന്ത്രിസഭാ യോഗത്തിൽ കേറാത്തപ്പോഴെ പിണു നിക്കറിലൂടെ പെടുത്തു....അപ്പോൾ സിപിഐ മുന്നണി വിട്ടാലോ...??

വെടിക്കെട്ടു കഴിഞ്ഞിട്ടുള്ള പൊട്ടലും ചീറ്റലുമാണ് ഇപ്പോൾ ഇടതുമുന്നണിയിൽ ഇപ്പോൾ. അരങ്ങത്ത് പതിവു പോലെ വല്യേട്ടനും ചെറിയേട്ടനും തന്നെ. സിപിഐ മന്ത്രിസഭായോഗത്തിൽ നിന്നു വിട്ടു നിന്നതിനെ വലിയ രാഷ്ട്രീയപ്രശ്‌നമായി വളർന്നിരിക്കുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പാർട്ടി നിലപാടു വിശദീകരിച്ച്് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത് സിപിഐഎം സൈബർ സഖാക്കൾക്ക് ഉപകാരമായി. കുറേക്കാലമായി കാത്തിരുന്ന കലിപ്പ് ഇങ്ങനെയങ്ങു തീരുമല്ലോ. കയ്യേറ്റക്കാരനായ തോമസ് ചാണ്ടിയ്‌ക്കെതിരേ നാവും വാലും ചുരുട്ടിയിരുന്നവരെല്ലാം മലപ്പുറം കത്തി മുതൽ ആറ്റം ബോംബുവരെ പരീക്ഷിക്കുകകയാണ് കാനത്തിന്റെ വാളിൽ

കാനം രാജേന്ദ്രന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം

ഇന്നലത്തെ മന്ത്രിസഭാ യോഗത്തിൽ നിന്നും സിപിഐ പ്രതിനിധികളായ നാല് മന്ത്രിമാരും വിട്ടുനിൽക്കുകയുണ്ടായി. പാർട്ടി നിർദ്ദേശാനുസരണമാണ് തങ്ങൾ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന വിവരം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചിരുന്നു. മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിൽ സിപിഐ മന്ത്രിമാരുടെ നടപടി അസാധാരണമാണെന്ന് പറയുകയുണ്ടായി. തങ്ങളുടെ നടപടി അസാധാരണമാണെന്ന ഉത്തമബോധ്യത്തോടെയാണ് സിപിഐ മന്ത്രിമാരും അവരെ നയിക്കുന്ന പാർട്ടിയും അതിന് മുതിർന്നത്.

അസാധാരണമായ സാഹചര്യമാണ് അസാധാരണമായ നടപടിക്ക് സിപിഐയെ നിർബന്ധിതമാക്കിയത്. അത് പ്രതീക്ഷിച്ച ഫലപ്രാപ്തിയിലേക്കാണ് കേരള രാഷ്ട്രീയത്തെ നയിച്ചത്. കഴിഞ്ഞ ദിവസത്തെ കേരളാ ഹൈക്കോടതി വിധിയും കോടതി നടത്തിയ മൂർച്ചയേറിയ പരാമർശങ്ങളും തോമസ് ചാണ്ടിയുടെ മന്ത്രിസഭയിൽ തുടർന്നുള്ള നിലനിൽപ്പിന്റെ സാധുതയെയാണ് ചോദ്യം ചെയ്തത്. സർക്കാരിനെയും ചീഫ് സെക്രട്ടറിയേയും എതിർകക്ഷികളാക്കി ഒരു മന്ത്രിസഭാംഗം നൽകിയ ഹർജി ഭരണഘടനാവിരുദ്ധവും അപക്വവുമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. മന്ത്രിപദവിയിലിരുന്നുകൊണ്ട് സർക്കാരിന്റെ നടപടികളെ ചോദ്യം ചെയ്യുന്നത് കൂട്ടുത്തരവാദിത്വത്തിന്റെ ലംഘനമാണെന്ന് തിരിച്ചറിയാൻ ഹൈക്കോടതി വിധി കാത്തിരിക്കേണ്ടതില്ല. വസ്തുത അതായിരിക്കെ കോടതിയുടെ രൂക്ഷമായ പരാമർശം കൂടി പുറത്തുവന്നതോടെ തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നതുതന്നെ മന്ത്രിസഭയെ സംബന്ധിക്കുന്ന ജനാധിപത്യമൂല്യങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും ലംഘനമാണെന്ന് വ്യക്തമായി. ഈ അസാധാരണ സാഹചര്യമാണ് മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടുനിൽക്കുകയെന്ന അസാധാരണ നടപടിയിലേയ്ക്ക് സിപിഐയെ നയിച്ചത്.

ഉന്നതമായ നീതിബോധവും രാഷ്ട്രീയ പ്രബുദ്ധതയുമുള്ള ജനതയാണ് കേരളത്തിലേത്. അന്ധമായ രാഷ്ട്രീയവിരോധമോ അമിതമായ വിധേയത്വമോ പ്രകടിപ്പിക്കാതെ തികഞ്ഞ പക്വതയോടെ തെരഞ്ഞെടുപ്പുകളിൽ സമ്മതിദാന അവകാശം പ്രകടിപ്പിക്കാനുള്ള തങ്ങളുടെ വിവേകം അവർ ആവർത്തിച്ചു തെളിയിച്ചിട്ടുണ്ട്. അഴിമതി, സ്വജനപക്ഷപാതം, അധികാര ദുർവിനിയോഗം തുടങ്ങി രാഷ്ട്രീയത്തെ സ്വാധീനിക്കാവുന്ന തിന്മകൾക്കെതിരെ ജാഗ്രതയോടെ പ്രതികരിക്കാനുള്ള ശേഷിയും അവർ ആവർത്തിച്ചു പ്രകടിപ്പിച്ചിട്ടുണ്ട്.

യുഡിഎഫ് സർക്കാരിന്റെ അഴിമതിയും അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും രാഷ്ട്രീയ മൂല്യച്യൂതിയുമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വീകാര്യതയ്ക്ക് കാരണമായത്. രാഷ്ട്രീയ ജീവിതത്തിൽ സംശുദ്ധിയും സുതാര്യതയും സാമൂഹ്യതിന്മകൾക്കെതിരായ ജാഗ്രതയും അവർ എൽഡിഎഫിൽ നിന്നും പ്രതീക്ഷിക്കുക സ്വാഭാവികമാണ്. നാളിതുവരെയുള്ള എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ആ മൂല്യങ്ങളും തത്വാധിഷ്ഠിത നിലപാടുകളും വലിയൊരളവ് ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ തോമസ് ചാണ്ടിക്കെതിരെ ഉയർന്ന കായൽ കയ്യേറ്റ ആരോപണവും തുടർന്നുള്ള നടപടികളും ജനങ്ങൾ എൽഡിഎഫിൽ അർപ്പിച്ച വിശ്വാസത്തിന് തെല്ലെങ്കിലും മങ്ങലേൽപ്പിക്കാൻ ഇടയായിട്ടുണ്ടെങ്കിൽ അത് വിമർശനബുദ്ധ്യാ തിരിച്ചറിഞ്ഞ് തിരുത്താൻ മുന്നണിയും അതിലെ ഓരോ ഘടകകക്ഷിയും ബാധ്യസ്ഥരാണ്. ആ തിരിച്ചറിവാണ് സിപിഐയെ കർക്കശ നിലപാടുകൾക്ക് നിർബന്ധിതമാക്കിയത്.

തോമസ് ചാണ്ടിക്കും കുടുംബത്തിനും മുഖ്യ പങ്കാളിത്തമുള്ള ലേക് പാലസ് റിസോർട്ടിനെതിരെ ഉയർന്നിട്ടുള്ള കായൽ കയ്യേറ്റ ആരോപണങ്ങളിൽ നാളിതുവരെ നടന്ന അന്വേഷണങ്ങൾ എല്ലാം അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സ്ഥാപനത്തെയും പ്രതിക്കൂട്ടിൽ നിർത്തുന്നവയാണ്. കളക്ടറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാമായിരുന്നിട്ടും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിന് ഭംഗം വരുത്തുന്ന യാതൊരു നടപടിക്കും റവന്യൂവകുപ്പ് മന്ത്രി മുതിർന്നില്ല. ഏ ജിയുടെ നിയമോപദേശം, ഹൈക്കോടതിയിൽ തോമസ്ചാണ്ടി നൽകിയ ഹർജിയിലെ തീർപ്പ് തുടങ്ങിയ നിയമപരമായ എല്ലാ സാധ്യതകൾക്കും സിപിഐ ക്ഷമാപൂർവം കാത്തിരുന്നു. പൊതുവേദിയിൽ വച്ചുയർന്ന വെല്ലുവിളിയിലും സിപിഐ ജനറൽ സെക്രട്ടറിക്കെതിരായ അടിസ്ഥാനരഹിതമായ ആരോപണത്തിൽപ്പോലും പ്രകോപനം തെല്ലും കൂടാതെ മുന്നണി മര്യാദകൾ ഉയർത്തിപ്പിടിക്കാൻ സിപിഐ ബദ്ധശ്രദ്ധമായിരുന്നു. എല്ലാ സാധ്യതകളും പൂർണമായി പ്രയോജനപ്പെടുത്തിയശേഷവും എൽഡിഎഫിനെ സ്നേഹിക്കുന്ന മുഴുവൻ ജനങ്ങളുടെയും ന്യായമായ വികാരങ്ങളെ നിരാകരിക്കുന്നിടത്തോളം സംഭവങ്ങൾ എത്തിച്ചേർന്ന ഘട്ടത്തിലാണ് കർശനമായ നിലപാടുകളിലേയ്ക്ക് നീങ്ങാൻ സിപിഐ നിർബന്ധിതമായത്.

കേരളവും രാജ്യവും ഇന്ന് നേരിടുന്ന കടുത്ത വെല്ലുവിളികളെ അതിജീവിക്കാൻ ഉതകുന്ന ബദൽ രാഷ്ട്രീയമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി ഉയർത്തിപ്പിടിക്കുന്നത്. അഴിമതിക്കും കോർപ്പറേറ്റ് പ്രീണനത്തിനും വർഗീയ ഫാസിസ്റ്റ് പ്രവണതകൾക്കുമെതിരായ ജനകീയ ചെറുത്തുനിൽപ്പിന്റെ ശക്തികേന്ദ്രമാണ് ഇടതുപക്ഷ ഐക്യമെന്ന് സിപിഐ തിരിച്ചറിയുന്നു. രാജ്യത്ത് അനിവാര്യമായും വളർന്നുവരേണ്ട ഇടതുപക്ഷ മതനിരപേക്ഷ ജനാധിപത്യ ഐക്യനിരയെന്ന ആശയത്തിലും ലക്ഷ്യത്തിലുമാണ് സിപിഐ അതിന്റെ നങ്കൂരം ഉറപ്പിച്ചിരിക്കുന്നത്

ഈ കുറിപ്പു വന്നതോടെയാണ് സിപിഐഎം സൈബർ സഖാക്കൾക്ക് കുരു പൊട്ടിയത്. ഇത്ര വലിയ ധാർമ്മികതയുള്ളവരാണേൽ മുന്നണിയിൽ നിന്നും പുറത്ത് പോയി ധാർമ്മികത കാണിക്ക് എന്നിട്ട് ഒറ്റയ്ക്ക് മത്സരിച്ച് കാണിക്ക് 19ന്റെ സ്ഥാനത്ത് വട്ടപ്പൂജ്യമായിരിക്കും കിട്ടുക ആർ എസ് പിയുടേയും ജനതാദളിന്റെയുമൊക്കെ ഇപ്പോളത്തെ അവസ്ഥ കാനത്തിന് അറിയാല്ലോ അല്ലേ, ജയശങ്കർ എന്നാ സംഘി അല്ലെ നിങ്ങളുടെ സ്വന്തം ചാനൽ വക്താവ് എന്നു തുടങ്ങി പച്ചത്തെറി വരെയാണ് വന്നു നിറയുന്നത്.

 ഇടതുമുന്നണി യോഗം കഴിഞ്ഞപ്പോപ്പോൾ തോമസ് ചാണ്ടി വിഷയത്തിൽ മുഖ്യമന്ത്രി തീരുമാനം എടുക്കും എന്ന് പറഞ്ഞത് കാനം രാജേന്ദ്രൻ ആണ്. ചർച്ചയിൽ പൂർണ്ണതൃപ്തി എന്നും കാനം പറഞ്ഞു . പിന്നീട് കളം മാറ്റി ചവിട്ടിയത് എവിടെ നിന്നോ ചില്ലറ കിട്ടിയതുകൊണ്ടാകും. എത്ര കിട്ടി ? അതുകൊണ്ട് സംസ്ഥാന സമ്മേളനം നന്നായി നടത്താൻ പറ്റുമോ എന്ന് സംശയം ഉന്നയിക്കുന്നവരും ഉണ്ട്. വെറുപ്പ് തോന്നുന്ന രാഷ്ട്രീയ കക്ഷികൾ ഏറെ ഉണ്ട് . എന്നാൽ അറപ്പും വെറുപ്പും തോന്നിയത് സിപിഐ യോട് മാത്രമെന്നും തുറന്നടിച്ചവർ ഏറെയാണ്.

സ്വന്തം പോസ്റ്റിലേക്ക് സെൽഫ് ഗോൾ അടിക്കുന്ന ഒരു പാർട്ടിയായി സിപിഐ അധപ്പതിക്കരുത്. മന്ത്രിസഭ യോഗത്തിൽ നിന്ന് മാറി നിൽക്കുന്നത് ഇടതുപക്ഷ ഐക്യത്തിനു നല്ലതല്ല. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട് എന്ന മനസ്സിലാക്കുന്നത് സിപിഐ നേതൃത്വവും ഇടതുപക്ഷത്തിന്റെ നേതൃത്വവും മനസ്സിലാക്കണം എന്ന് പക്വതയോടെ വിഷയത്തെ കാണാൻ ശ്രമിച്ചവരേയും കാണാം. അടിയന്തിരാവസ്ഥ കാലത്ത് ആട്ടുംപാൽ കുടിച്ച് ഒറ്റുകാരുടെ പണിയെടുത്ത സിപിഐക്ക് അരക്കഴഞ്ച് ധാർമ്മികത പറയാനുള്ള അവകാശമില്ല . ചുമക്കുന്നവന്റെ തലയിൽ അപ്പിയിടുന്ന ഏർപ്പാട് നിങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ...നാണമില്ലേ ഓക്കാനം.....ആളില്ലാ പാർട്ടിയുടെ ഈ ഒറ്റു കൊടുക്കലിന് വലിയ വില കൊടുക്കേണ്ടിവരും ഈ ചതിക്ക് മറുപടി ഇനിയുള്ള ഇലക്ഷനിൽ കാണാം ...കാത്തിരിക്കുക..

അടുത്ത ലോകസഭയിൽ കുലം കുത്തികളായ നിങ്ങളുടെ പാർട്ടിക്ക് ഒരാളും ഇല്ലാതിരിക്കാൻ ഞാനും കുടുംബവും തികഞ്ഞ ജാഗ്രത പുലർത്തും..! കൂട്ടിൽ കാഷ്ടിക്കുന്ന ജീവികൾ സിപിഎമ്മുകാരുടെ വിയർപ്പിലും വോട്ടിലും മാത്രം അധികാരത്തിൽ എത്തി ഇങ്ങനെ ചീഞ്ഞ സംസ്‌കാരം കാണിക്കുന്നത് ഇനി ആവർത്തിക്കരുത്.. അതിനാൽ ഇനി അരിവാൾ നെൽക്കതിരിൽ വോട്ടില്ലാ..! CPIയുടെ നാല് മന്ത്രിമാർ ആരാണെന്നും അവരുടെ വകുപ്പ് ഏതാണെന്നും അറിയാത്തവരാണ് കൂടുതലും. ആദ്യം മന്ത്രിമാരോട് വകുപ്പ് മര്യാദക്ക് ഭരിക്കാൻ പറ..

സിപിഐയുടേത് ഉൾപ്പടെ 4 മന്ത്രിമാരുണ്ടാകാൻ വിയർപ്പൊഴുക്കിയത് ഇവിടുത്തെ മാർക്‌സിസ്റ്റ് പാർട്ടിക്കാരാണ് കഴിഞ്ഞ UDF ഭരണകാലത്ത് തനിക്കിപ്പോ കയ്യടിച്ചു തരുന്ന ഇടത് വിരുദ്ധരുടെ പച്ചിരുമ്പ് കേറി ചാകേണ്ടി വന്ന മുപ്പത്തോളം സി.പി.എം പ്രവർത്തകരുടെ പ്രാണന്റെ വില കൂടി ഉണ്ടഡോ രാജേന്ദ്രാ ഈ സർക്കാരിന്...പിന്നിൽ നിന്ന് കുത്തുന്ന തനിക്കൊന്നും അത് മനസ്സിലാകില്ല. സംഘികളോട് വിട്ടു വീഴ്‌ച്ച ചെയ്താലും നിങ്ങളോടിനി സന്ധിയില്ല. വലതന്റെ അച്ചാരം വാങ്ങി അമ്മയുടെ മുല കുടിക്കുകയും വേണം അച്ഛന്റെ മടിയിൽ ഇരിക്കുകയും വേണം എന്ന് നിലയാകരുത് എന്നും വികാരത്തോടെ കുറിക്കുന്നു.

എന്നാൽ സിപിഐ മാത്രമല്ല മുന്നണി മൊത്തമായിട്ട് ഇറങ്ങി പോകുക എന്ന് ആവശ്യപ്പെട്ട ഇടതു വിരുദ്ധരും ഇടയ്ക്കുണ്ട്. പണച്ചാക്കും പിണച്ചാക്കും പിണങ്ങാറായതിൽ CPIയ്ക്ക് ചെറുതല്ലാത്ത പങ്കുണ്ട് .പ്രധാന പ്രതിപക്ഷമായ ഏഷ്യാനെറ്റിനൊപ്പം കാനം നേതാവേ നിങ്ങളേയും അഭിനന്ദിക്കുന്നു. ഇരുട്ടിനെ പഴിക്കാതിരിക്കു .. ഒരു ദീപമെങ്കിലും തെളിക്കൂ. അത് പ്രകാശം പരത്തട്ടെ...സി പി എമ്മിനെ നമുക്ക് നന്നാക്കാനാവില്ല CPI വെളിച്ചം ആ അന്ധകാരത്തിൽ പ്രകാശം പരത്തട്ടെ. C P I നിലപാടിനെ വിവേകമുള്ളവർ കുററം പറയുമെന്ന് തോന്നുന്നില്ല. ഒരു സർക്കാരിനെതിരെ ഒരു മന്ത്രി കോടതിയിൽ പോകുക എനന അസാധാരണ സംഭവം ഉണ്ടായതു കൊണ്ടാണ് സിപിഐയ്ക്ക് ഇത്തരം നിലപാട് സ്വീകരിക്കേണ്ടി വന്നതെന്ന് ജനം തിരിച്ചറിയുന്നു. മാത്രവുമല്ല ഇതുപോലൊരു അധികാര ദുർവിനിയോഗം നടത്തുന്ന ഒരാളെ താങ്ങേണ്ട ഒരു കാര്യവും LDFന് ഇല്ല്. .ഇക്കാര്യത്തിൽ ചങ്കുറ്റമുള്ള നിലപാട് സ്വീകരിച്ചതിൽ കാനം സഖാവിനെയും പാർട്ടിയെയും അഭിനന്ദിക്കുന്നു.

CPI ഇടതു മുന്നണിയിൽ നിന്ന് പുറത്തു പോകണം ആക്രോശം രണ്ടു ദിവസമായി നവ മാധ്യമങ്ങളിൽ മുഴങ്ങുന്നുണ്ട്. CPMന്റെ നേതൃത്വത്തിലുള്ള ആരും ഈ മണ്ടത്തരം ഏതായാലും എഴുന്നള്ളിക്കുന്നില്ല. ആ പാർട്ടിയുടെ ഘടക യോഗങ്ങൾ ചേരുമ്പോൾ ഓഫീസ് മുറിക്ക് പുറത്തു പോകാൻ വിധിക്കപ്പെട്ട face book വിപ്ലവകാരികളാണ് ഈ അൽപ്പത്തരം പുലമ്പുന്നത് എന്നതാണ് രസകരം.CPM ലെ ഉത്തരവാദിത്തപ്പെട്ടവർ എന്തുകൊണ്ടാണ് ഇവരെ തിരുത്താത്തത് ? CPI എന്താണെന്നും LDF എങ്ങിനെ ഉണ്ടായെന്നും, CPI ഒപ്പമില്ലാതെ ഭരണമെന്തെന്ന് തങ്ങൾ അറിഞ്ഞിട്ടില്ലെന്ന സത്യവും അവർക്കറിയാം. CPI ക്ക് കേരളീയ പൊതു സമൂഹം നൽകുന്ന വൻപിച്ച സ്വീകാര്യതയിൽ വിറളി പൂണ്ട ശുനകന്മാരുടെ ഓരിയിടലാണ് ഇവിടെ മുഴങ്ങുന്നത്. (അതല്ലങ്കിൽ ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും ഇത് പറയട്ടെ)