ഡബ്ലിൻ: ലൂക്കൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയിൽ ജൂൺ അഞ്ചിന് ഇടവക മെത്രാപ്പൊലീത്ത ഡോ. മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനി കുർബാന അർപ്പിക്കും.

നമസ്‌കാരം ഉച്ചയ്ക്ക് 1. 30 ന് ആരംഭിക്കും. അഭി തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ 2. 15 ന് വി. കുർബാന, മധ്യസ്ഥ പ്രാർത്ഥന. ആശിർവാദം. തുടർന്ന് സൺഡേ സ്‌കൂൾ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് അടിസ്ഥാനത്തിലുള്ള ട്രോഫിയും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും.

ഇതേ തുടർന്ന് സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്. അയർലന്റിലെ എല്ലാ വിശ്വാസികളെയും തിരുമേനിയുടെ ഇടവക സന്ദർശനത്തിനോടനുബന്ധിച്ചുള്ള വി. കുർബാനയിലേക്ക് ഭക്തിപൂർവ്വം പങ്കെടുക്കുവാൻ ക്ഷണിക്കുന്നു.

പള്ള്ളിയുടെ അഡ്രസ്സ്

Lucan Presbyterian Church, Lucan Village, Co. Dublin

കൂടുതൽ വിവരങ്ങൾക്ക്ഫാ: നൈനാൻ കുര്യാക്കോസ് (വികാരി) - 0877516463, നിഗു കുരുവിള(ട്രസ്റ്റി) - 0872811125, തോമസ് എബ്രഹാം (സെക്രട്ടറി) - 0877576769