ബെംഗളൂരു: ബെംഗളൂരുവിൽ വൻ ലഹരിവേട്ട. ബെംഗളൂരു വിമാനത്താവളത്തിൽ 56 കോടി രൂപയുടെ ഹെറോയിനുമായി വിദേശ വനിതയെ പിടികൂടി. 8 കിലോ ഹെറോയിനാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തതെന്ന് ഡിആർഐ അറിയിച്ചു.

ഇന്നലെ രാവിലെയോടെയാണ് സംശയം തോന്നിയ വിദേശ വനിതയെ ഡിആർഐ പരിശോധിച്ചത്. ഇവരുടെ പക്കലുള്ള സൂറ്റ്‌കേസിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ കണ്ടെത്തിയത്. ഇവരെ കോടതിയിൽ ഹാജരാക്കി കേസന്വേഷണം തുടരുകയാണ്.