ബാഗ്ദാദ്: ഇറാക്ക്-ഇറാൻ അതിർത്തിയിലുണ്ടായ വൻഭൂചലനം കനത്ത നാശനഷ്ടം വിതച്ചു. ഇറാനെ കെർമൻഷാ പ്രവിശ്യയിൽ മാത്രം 129 ലേറെ പേർ കൊല്ലപ്പെട്ടു.നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. റിക്ടർ സ്‌കെയിലിൽ 7.3 രേഖപ്പെടുത്തിയ ഭൂചലനം ഇറാൻ അതിർത്തിയോടെ കുർദ്ദിസ്ഥാൻ മേഖലയിലെ അസ് സുലയ്മാനിയയെയാണ് പിടിച്ചുകുലുക്കിയത്

. 1600 ലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇറാഖിൽ ആറ് പേർ കൊല്ലപ്പെടുകയും 50 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇറാനിയൻ തലസ്ഥാനമായ ടെഹ്‌റാനിൽ വരെ ഭൂചലനത്തിന്റെ പ്രകമ്പനമുണ്ടായി.കുവൈത്ത്, യുഎഇ, ഇറാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഷാർജയിലും ദുബായിലും ഇതിന്റെ പ്രകമ്പനമുണ്ടായി.

 

ഇറാഖിൽ ആറ് പേർ കൊല്ലപ്പെടുകയും 50 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇറാനിയൻ തലസ്ഥാനമായ ടെഹ്‌റാനിൽ വരെ ഭൂചലനത്തിന്റെ പ്രകമ്പനമുണ്ടായി.കുവൈത്ത്, യുഎഇ, ഇറാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഷാർജയിലും ദുബായിലും ഇതിന്റെ പ്രകമ്പനമുണ്ടായി.

നിരവധി ഇറാനിയൻ നഗരങ്ങളിൽ വൈദ്യുതി നിലയ്ക്കുകയും റോഡുകൾ തകരുകയും ചെയ്തു. ഇറാനിലെയും, ഇറാക്കിലെയും ജനങ്ങൽ കടുത്ത തണുപ്പിനെ അവഗണിച്ച് തുറസായ സ്ഥാലങ്ങളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. ഇറാനിയൻ പട്ടണമായ ക്വാസ് ഇ ഷിരിനിൽ ആറ് പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം.രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറൻ, പടിഞ്ഞാറൻ പ്രവിശ്യകളെ ഭൂചലനം ബാധിച്ചു.

ഇറാഖിൽ ഗുരുതരമായി പരുക്കേറ്റവരിലേറെയും സുലൈമൈന്യയിലെ ദർബന്ധികനിലാണ്.സുലൈമാന്യ നഗരത്തിൽ നിന്നും 75 കിലോമീറ്റർ കിഴക്ക് മാറിയാണ് ഈ പ്രവിശ്യ. നാലുപേരുടെ മരണം സ്ഥിരീകരിച്ചു. നൂറിലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവിടുത്തെ പ്രധാന ആശുപത്രി തകർന്നതോടെ, പരുക്കേറ്റവരെ ചികിൽസിക്കാൻ സുലൈമാന്യയയിലേക്ക് കൊണ്ടുപോകേണ്ട അവസസ്ഥയാണ്.

തലസ്ഥാനമായ. ബാഗ്ദാദിൽ ഉയർന്ന കെട്ടിടങ്ങളിൽ കഴിയുന്നവരെല്ലാം ഭയന്ന് പുറത്തേക്ക് ഓടി. ''ഞാൻ കുട്ടികൾക്ക് ഒപ്പം ഭക്ഷണം കഴിച്ച ശേഷം ഇരിക്കുകയായിരുന്നു. അപ്പോൾ കെട്ടിടം ഇങ്ങനെ വായുവിൽ നൃത്തം ചെയ്യുന്നതുപോലെ തോന്നി. മൂന്ന് മക്കളെയും എടുത്ത് ഞാൻ പുറത്തേക്ക് ഓടി. ആദ്യം ബോംബ് സ്‌ഫോടനമാണെന്നാണ് കരുതിയത്. പിന്നീട് എല്ലാവരും വിളിച്ചുപറയുന്നത് കേട്ടു: ഭൂചലനം, മാജിദ അമീർ എന്ന അമ്മ പറഞ്ഞു.

കുവൈത്തിൽ വിവിധ സ്ഥലങ്ങളിൽ ഞായറാഴ്ച രാത്രി പ്രാദേശിക സമയം ഒമ്പതരയോടെയാണ് ഭൂചലനമുണ്ടായത്. തുടർന്ന് ജനങ്ങൾ കെട്ടിടങ്ങളിൽനിന്ന് ഇറങ്ങി റോഡിൽ നിന്നു. അബ്ബാസിയ, റിഗ്ഗഇ, ഫഹാഹീൽ, ഫർവാനിയ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഭൂമികുലുക്കം അനുഭവപ്പെട്ടു. സമൂഹമാധ്യമങ്ങൾ വഴി വാർത്ത പരന്നതോടെ ജനം ഭീതിയിലായി. രാത്രി വൈകിയും റോഡിൽ വൻ ജനക്കൂട്ടമാണ്. ഇറാഖിലും ഇറാനിലും അനുഭവപ്പെട്ട ഭൂമികുലുക്കത്തിന്റെ അനുരണനങ്ങളാണ് കുവൈത്തിൽ അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.