- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാസ്റ്ററാവാൻ മാസ്റ്റർ പീസ് എത്തിയത് കേരളത്തിൽ മാത്രം 255 സ്ക്രീനുകളിൽ; വൻ താരനിര അണിനിരക്കുന്ന ചിത്രം കേരളത്തിന് പുറത്ത് 200 സ്ക്രീനുകളിലുമെത്തുമ്പോൾ ഫസ്റ്റ് ഡേ റെക്കോർഡ് തകർക്കുമെന്ന പ്രതീക്ഷയിൽ മമ്മൂട്ടി ആരാധകർ; ആദ്യ ദിനത്തിൽ 160 ഫാൻ ഷോകളും ഇന്ത്യയിലെ തന്നെ ആദ്യ വനിതാ ഫാൻസ് ഷോയും മെഗാ സ്റ്റാർ ചിത്രത്തിന്
കൊച്ചി: അജയ് വാസുദേവും മമ്മൂട്ടിയും ചേർന്ന് ഒരുക്കുന്ന മാസ് ട്രീറ്റ് മാസ്റ്റർ പീസ് കേരളത്തിൽ മാത്രം 255 തീയറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. ഇത്തവണത്തെ ക്രിസ്മസ് ചിത്രങ്ങളിൽ ആദ്യം റിലീസിനെത്തുന്ന മാസ്റ്റർ പീസിൽ ആരാധകർക്കും ആസ്വാദകർക്കും വലിയ പ്രതീക്ഷയാണുള്ളത്. കേരളത്തിന് പുറത്ത് മാത്രം 200 തീയറ്ററുകളിലും ചിത്രം റിലീസിന് എത്തുന്നുണ്ട്. ഏറ്റവുമധികം തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമായി ഇതോടെ മാസ്റ്റർ പീസ് മാറുകയാണ്. ആദ്യദിനത്തിൽ 160ഓളം ഫാൻസ് ഷോകളുമായി ചിത്രത്തെ വരവേൽക്കാനാണ് മമ്മൂട്ടി ഫാൻസ് തയ്യാറെടുത്തിട്ടുള്ളത്. മലയാളത്തിൽ ഇത്രയധികം ഫാൻസ് ഷോകൾ ആദ്യ ദിനത്തിൽ സംഘടിപ്പിക്കപ്പെടുന്നത് ആദ്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിലെ തന്നെ ആദ്യ വനിതാ ഫാൻസ് ഷോയും ചിത്രത്തിന് സ്വന്തം.പുലിമുരുകനു ശേഷം ഉദയ കൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രത്തിൽ മാസ് ലുക്കിലാണ് മമ്മൂട്ടി. വർഷങ്ങൾക്കിപ്പുറം കോളജ് അദ്ധ്യാപകന്റെ വേഷത്തിൽ അദ്ദേഹം എത്തുന്ന ചിത്രം കൂടിയാണിത് ആദ്യദിന കലക്ഷൻ റെക്കോർഡ് മാസ്റ്റർ പീസിന് തക
കൊച്ചി: അജയ് വാസുദേവും മമ്മൂട്ടിയും ചേർന്ന് ഒരുക്കുന്ന മാസ് ട്രീറ്റ് മാസ്റ്റർ പീസ് കേരളത്തിൽ മാത്രം 255 തീയറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. ഇത്തവണത്തെ ക്രിസ്മസ് ചിത്രങ്ങളിൽ ആദ്യം റിലീസിനെത്തുന്ന മാസ്റ്റർ പീസിൽ ആരാധകർക്കും ആസ്വാദകർക്കും വലിയ പ്രതീക്ഷയാണുള്ളത്. കേരളത്തിന് പുറത്ത് മാത്രം 200 തീയറ്ററുകളിലും ചിത്രം റിലീസിന് എത്തുന്നുണ്ട്. ഏറ്റവുമധികം തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമായി ഇതോടെ മാസ്റ്റർ പീസ് മാറുകയാണ്.
ആദ്യദിനത്തിൽ 160ഓളം ഫാൻസ് ഷോകളുമായി ചിത്രത്തെ വരവേൽക്കാനാണ് മമ്മൂട്ടി ഫാൻസ് തയ്യാറെടുത്തിട്ടുള്ളത്. മലയാളത്തിൽ ഇത്രയധികം ഫാൻസ് ഷോകൾ ആദ്യ ദിനത്തിൽ സംഘടിപ്പിക്കപ്പെടുന്നത് ആദ്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിലെ തന്നെ ആദ്യ വനിതാ ഫാൻസ് ഷോയും ചിത്രത്തിന് സ്വന്തം.പുലിമുരുകനു ശേഷം ഉദയ കൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രത്തിൽ മാസ് ലുക്കിലാണ് മമ്മൂട്ടി. വർഷങ്ങൾക്കിപ്പുറം കോളജ് അദ്ധ്യാപകന്റെ വേഷത്തിൽ അദ്ദേഹം എത്തുന്ന ചിത്രം കൂടിയാണിത്
ആദ്യദിന കലക്ഷൻ റെക്കോർഡ് മാസ്റ്റർ പീസിന് തകർക്കാനാവും എന്നാണ് ആരാധകരുടെ പ്രതീക്ഷ. മലയാളത്തിൽ ആദ്യമായി ആദ്യ ദിന കളക്ഷൻ 5 കോടിക്ക് മുകളിലെത്തിക്കുന്ന ചിത്രമായി മാറാൻ മാസ്റ്റർപീസിനാകുമെന്ന് അണിയറ പ്രവർത്തകരും ആരാധകരും പ്രതീക്ഷിക്കുന്നത്. നിലവിൽ മോഹൻലാൽ ചിത്രമായ വില്ലന് അവകാശപ്പെട്ട ആദ്യ ദിന കലക്ഷൻ റെക്കോർഡ് ഭേദിക്കാനുള്ള ഒരുക്കത്തിലാണ് മമ്മൂട്ടി ആരാധകർ.
രണ്ടാം ദിനത്തിൽ കൂടുതൽ ക്രിസ്മസ് ചിത്രങ്ങൾ എത്തുമെന്നതിനാൽ മാസ്റ്റർപീസ് സ്‌ക്രീനുകളുടെ എണ്ണത്തിൽ 50നു മുകളിൽ കുറവുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ മറ്റ് ഇന്ത്യൻ സെന്ററുകളിലും ചിത്രമെത്തുന്നതും അവധി ദിനങ്ങളും ആദ്യ വീക്കെൻഡിൽ തന്നെ ചിത്രത്തെ ഹിറ്റ് ചാർട്ടിൽ എത്തിച്ചേക്കും. അടുത്തയാഴ്ചയാണ് ജിസിസി റിലീസ്.
അജയ് വാസുദേവ് ആണു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളും മികച്ച പ്രതികരണമാണു നേടിയത്. ദീപക് ദേവ് ആണു ചിത്രത്തിനു സംഗീതം നിർവഹിച്ചത്.ഉണ്ണി മുകുന്ദൻ, വരലക്ഷ്മി ശരത്കുമാർ, ഗോകുൽ സുരേഷ്, പൂനം ബജ്വ, മഖ്ബുൽ സൽമാൻ, മുകേഷ്, സന്തോഷ് പണ്ഡിറ്റ് തുടങ്ങി വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു.