കൊച്ചി:കാത്തിരിപ്പിനൊടുവിൽ മാസ്റ്റർപീസിലെ ടൈറ്റിൽ ഗാനം പുറത്തിറങ്ങി.ക്യാംപസ് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിന്റെ ടൈറ്റിൽ ഗാനത്തിൽ കേരളത്തിലെ പ്രമുഖ കോളേജുകളെയാണ് ചിത്രീകരിച്ചത്.

ദീപക് ദേവിന്റെ സംഗീതത്തിൽ ജാസി ഗിഫ്റ്റാണ് ഗാനം ആലപിച്ചിരിക്കുന്നത്. എഡ്വാർഡ് ലിവിങ്സ്റ്റൺ എന്ന കോളേജ് അദ്ധ്യാപകന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തിയത്. അജയ് വാസുദേവാണ് ചിത്രത്തിന്റെ സംവിധായകൻ. ഉദയ്കൃഷ്ണയാണ് തിരക്കഥയൊരുക്കിയത്.