സിംഗപ്പൂരിൽ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന യാത്രക്കാർക്ക് ഈ മാസം 20 മുതൽ മാസ്റ്റർകാർഡുള്ള ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പണമടക്കാൻ അവസരം ഒരുങ്ങുന്നു. ഈ സംവിധാനം ബസ്, ട്രെയിൻ യാത്രക്കാർക്ക് ഉപകാരപ്രദമാകും. ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്.

ഏഷ്യയിൽ ഈ സംവിധാനം നിലവിൽ വരുന്ന ആദ്യ രാജ്യമാണ് സിംഗപ്പൂർ. ക്രെഡിറ്റ് കാർഡ് ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് യാത്രയുടെ പണവും ബില്ലിനൊപ്പം അടക്കാവുന്നതാണ്. മൊബൈൽ ഫോൺ ബില്ലുകൾ അടക്കുന്നതിന് സമാനമായ രീതിയിലാണ് ബില്ലിങ് സംവിധാനം നടപ്പിൽ വരുക.

2016 അവസാനത്തോടെ കൊണ്ടുവന്ന പദ്ധതിയാണ് ഈ മാസം 26 മുതൽ നടപ്പിൽ വരുക. ഇത് ഏകദേശം ഒരുലക്ഷത്തോളം വരുന്ന യാത്രക്കാർക്ക് സൗകര്യമാകും.