- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാൽപത് കോടിയും ടോട്ടൽ ബിസസിനസ് കടന്ന് മെഗാ സ്റ്റാർ ചിത്രം; ആഗോളതലത്തിൽ 13,000 ഷോകൾ പൂർത്തിയാക്കിയെന്ന് മാസ്റ്റർ പീസ് നിർമ്മാതാക്കൾ
കൊച്ചി: ക്രിസ്മസ് റിലീസായി എത്തിയ മമ്മൂട്ടി ചിത്രം മാസ്റ്റർപീസ് വൻ വിജയമെന്ന് നിർമ്മാതാക്കളുടെ അവകാശവാദം. ചിത്രം നാൽപത് കോടി രൂപയുടെ ടോട്ടൽ ബിസിനസ് നേടാനായി എന്ന് ചിത്രത്തിന്റെ ഔദ്യോഗിക വിതരണക്കാരായ റോയൽ സിനിമാസ് അറിയിച്ചിരിക്കുകയാണ്. അജയ് വാസുദേവ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മാസ്റ്റർപീസ് ആഗോളതലത്തിൽ 13,000 ഷോകൾ പൂർത്തിയാക്കി. തിങ്കളാഴ്ചയോടെ കേരളത്തിൽ മാത്രം ചിത്രം 10,000 ഷോകൾ മാസ്റ്റർപീസ് പൂർത്തിയാക്കിയിട്ടുണ്ട്. റിലീസ് ചെയ്ത ആദ്യ മൂന്ന് ദിവസം കൊണ്ട് 10 കോടിയാണ് ചിത്രം വാരിയത്.ജിസിസിയിലും ചിത്രത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ദിനം തന്നെ 5.1 കോടി നേടി മലയാളത്തിൽ ആദ്യ ദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന റെക്കോർഡ് സിനിമ സ്വന്തമാക്കിയിരുന്നു. ഗ്രേറ്റ് ഫാദറിന് ശേഷം മമ്മൂട്ടി ചിത്രത്തിന്റെ മികച്ച കലക്ഷൻ കൂടിയാണിത്. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രമാണ് മാസ്റ്റർപീസ് . സ്‌റ്റൈലിഷ് പ്രൊഫസറായ എഡിയായാണ്് മമ്മൂട്ടി ചിത്രത്തിൽ എത്തിയത്.ഉണ്ണി മുകുന്ദ
കൊച്ചി: ക്രിസ്മസ് റിലീസായി എത്തിയ മമ്മൂട്ടി ചിത്രം മാസ്റ്റർപീസ് വൻ വിജയമെന്ന് നിർമ്മാതാക്കളുടെ അവകാശവാദം. ചിത്രം നാൽപത് കോടി രൂപയുടെ ടോട്ടൽ ബിസിനസ് നേടാനായി എന്ന് ചിത്രത്തിന്റെ ഔദ്യോഗിക വിതരണക്കാരായ റോയൽ സിനിമാസ് അറിയിച്ചിരിക്കുകയാണ്.
അജയ് വാസുദേവ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മാസ്റ്റർപീസ് ആഗോളതലത്തിൽ 13,000 ഷോകൾ പൂർത്തിയാക്കി. തിങ്കളാഴ്ചയോടെ കേരളത്തിൽ മാത്രം ചിത്രം 10,000 ഷോകൾ മാസ്റ്റർപീസ് പൂർത്തിയാക്കിയിട്ടുണ്ട്. റിലീസ് ചെയ്ത ആദ്യ മൂന്ന് ദിവസം കൊണ്ട് 10 കോടിയാണ് ചിത്രം വാരിയത്.ജിസിസിയിലും ചിത്രത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ആദ്യ ദിനം തന്നെ 5.1 കോടി നേടി മലയാളത്തിൽ ആദ്യ ദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന റെക്കോർഡ് സിനിമ സ്വന്തമാക്കിയിരുന്നു. ഗ്രേറ്റ് ഫാദറിന് ശേഷം മമ്മൂട്ടി ചിത്രത്തിന്റെ മികച്ച കലക്ഷൻ കൂടിയാണിത്. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രമാണ് മാസ്റ്റർപീസ് .
സ്‌റ്റൈലിഷ് പ്രൊഫസറായ എഡിയായാണ്് മമ്മൂട്ടി ചിത്രത്തിൽ എത്തിയത്.ഉണ്ണി മുകുന്ദൻ , ഗോകുൽ സുരേഷ്‌ഗോപി , മക്‌ബൂൽ സൽമാൻ , വരലക്ഷ്മി , മുകേഷ് തുടങ്ങി വമ്പൻ താരനിര തന്നെയാണ് അണിനിരന്നത്.



