- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളക്ഷനിൽ മാസ്റ്ററായി മാസ്റ്റർ പീസ്; ആദ്യ ദിന കളക്ഷൻ റെക്കോർഡ് ഇനി മെഗാ സ്റ്റാറിന്റെ പേരിൽ; അഞ്ച് കോടി പതിനൊന്ന് ലക്ഷം നേടി വില്ലനേയും തറ പറ്റിച്ച് മമ്മൂട്ടി ചിത്രം; ആദ്യ മൂന്ന് ദിനത്തിൽ കേരളത്തിൽ നിന്ന് മാത്രമായി നേടിയത് 10 കോടി രൂപ
കൊച്ചി: അങ്ങനെ മലയാള സിനിമയുടെ എല്ലാ ആദ്യദിന കളക്ഷനും എഡ്വേർഡ് ലിവിങ്ങ്‌സറ്റണിന് മുന്നിൽ വഴിമാറി. അഞ്ച് കോടി പതിനൊന്ന് ലക്ഷം രൂപ ആദ്യ ദിനത്തിൽ സ്വന്തമാക്കി മാസ്റ്റർ പീസ് റെക്കോർഡുകൾ തന്റെ സ്വന്തം പേരിലാക്കി. 6 കോടി 27 ലക്ഷം രൂപ സ്വന്തമാക്കിയ ബാഹുബലിക്കും 6 കോടി 11 ലക്ഷം സ്വന്തമാക്കിയ മെർസലും മാത്രമാണ് ഇനി മെഗാ സ്റ്റാറിന് മുന്നിലുള്ളത്. ഇതോടപ്പം ആദ്യ മൂന്ന് ദിനങ്ങളിൽ നിന്ന് മാത്രമായി 10 കോടി രൂപയോളം കേരളത്തിൽ നിന്ന് മാത്രം നേടിയതായി നിർമ്മാതാക്കൾ അറിയിച്ചു. ഈ വർഷത്തെ മമ്മൂട്ടിയുടെ രണ്ടാമത്തെ ബ്ലോക്ക്‌ബസ്റ്ററായി മാറുകയാണ് മാസ്റ്റർ പീസ്, ഹനീഫ് അദേനി സംവിധാനം ചെയ്ത ഗ്രേറ്റ്ഫാദറും ഈ വർഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു. സാധാരണയായി നിർമ്മാതാക്കളും പ്രൊമോഷൻ പേജുകൾക്കെതിരേ പരാതിയുമായി പിന്നീട് വിതരണക്കാർ വരുന്നത് തമിഴിലെ സ്ഥിരം കാഴ്ചയാണ്. ഇവിടെ വിതരണക്കാർ തന്നെ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയതോടെ ഇതു സംബന്ധിച്ച് തർക്കങ്ങൾ അവസാനിക്കുകയാണ്. ഉദയകൃഷ്ണയുടെ തിരക്കഥയിൽ അജയ് വാസുദേവ് സംവിധാനം ചെയ്ത ചി
കൊച്ചി: അങ്ങനെ മലയാള സിനിമയുടെ എല്ലാ ആദ്യദിന കളക്ഷനും എഡ്വേർഡ് ലിവിങ്ങ്‌സറ്റണിന് മുന്നിൽ വഴിമാറി. അഞ്ച് കോടി പതിനൊന്ന് ലക്ഷം രൂപ ആദ്യ ദിനത്തിൽ സ്വന്തമാക്കി മാസ്റ്റർ പീസ് റെക്കോർഡുകൾ തന്റെ സ്വന്തം പേരിലാക്കി. 6 കോടി 27 ലക്ഷം രൂപ സ്വന്തമാക്കിയ ബാഹുബലിക്കും 6 കോടി 11 ലക്ഷം സ്വന്തമാക്കിയ മെർസലും മാത്രമാണ് ഇനി മെഗാ സ്റ്റാറിന് മുന്നിലുള്ളത്. ഇതോടപ്പം ആദ്യ മൂന്ന് ദിനങ്ങളിൽ നിന്ന് മാത്രമായി 10 കോടി രൂപയോളം കേരളത്തിൽ നിന്ന് മാത്രം നേടിയതായി നിർമ്മാതാക്കൾ അറിയിച്ചു.
ഈ വർഷത്തെ മമ്മൂട്ടിയുടെ രണ്ടാമത്തെ ബ്ലോക്ക്‌ബസ്റ്ററായി മാറുകയാണ് മാസ്റ്റർ പീസ്, ഹനീഫ് അദേനി സംവിധാനം ചെയ്ത ഗ്രേറ്റ്ഫാദറും ഈ വർഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു. സാധാരണയായി നിർമ്മാതാക്കളും പ്രൊമോഷൻ പേജുകൾക്കെതിരേ പരാതിയുമായി പിന്നീട് വിതരണക്കാർ വരുന്നത് തമിഴിലെ സ്ഥിരം കാഴ്ചയാണ്. ഇവിടെ വിതരണക്കാർ തന്നെ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയതോടെ ഇതു സംബന്ധിച്ച് തർക്കങ്ങൾ അവസാനിക്കുകയാണ്.
ഉദയകൃഷ്ണയുടെ തിരക്കഥയിൽ അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രം ക്രിസമസ് റിലീസിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്.ആദ്യ ദിനത്തിൽ 5,11,79,103 രൂപയും രണ്ടാം ദിനത്തിൽ 2,73,12,570 രൂപയും 3,04,88,412 രൂപയുമാണ് ചിത്രം നേടിയത്. ചിത്രത്തിൻഡറെ വിതരണക്കാരായ റോയൽ സിനിമാസാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.



