- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ കൂളിങ് ഗ്ലാസ് വക്കുന്നത് എന്റെ കണ്ണിന്റെ പ്രൊട്ടക്ഷനാ; ഇതെന്റെയൊരു വീക്ക്നെസാണ്! മമ്മുക്കയുടെ കിടിലൻ ഡയലോഗുകളും ആക്ഷനും കോർത്തിണക്കി മാസ്റ്റർ പീസിന്റെ ട്രെയിലർ പുറത്തിറങ്ങി
രാജാധിരാജക്ക് ശേഷം അജയ് വാസുദേവൻ ഒരുക്കുന്ന മമ്മൂട്ടി ചിത്രം മാസ്റ്റർപീസിന്റെ ട്രെയിലർ പുറത്ത് വിട്ടു. ഇംഗ്ലീഷ് പ്രൊഫസ്സറായ എഡ്വേർഡ് ലിവിങ്സ്റ്റൺ എന്ന എഡ്ഡിയുടെ കിടിലൻ ഡയലോഗുകളും ആക്ഷനും കോർത്തിണക്കിയതാണ് ട്രെയലർ. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമൃദമായ ചിത്രത്തിന്റെ ട്രെയിലർ ആരാധകരുടെ പ്രതീക്ഷ വർധിപ്പിച്ചിരിക്കുകയാണ്. ആദ്യം പുറത്ത് വിട്ട ടീസറിൽ മമ്മുക്കയുടെ സംഭാഷണമില്ലെന്ന കുറവ് ട്രെയിലറിൽ തീർത്തിട്ടുണ്ട്. പുലിമുരുകന് ശേഷം ഉദയ് കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. മുകേഷ്, ഉണ്ണി മുകുന്ദൻ, കലാഭവൻ ഷാജോൺ, ഗോകുൽ സുരേഷ്, മഖ്ബൂൽ സൽമാൻ, ദിവ്യദർശൻ, പൂനം ബാജ്വ, വരലക്ഷ്മി ശരത്കുമാർ, ജനാർദ്ദനൻ, വിജയകുമാർ, നന്ദു, സന്തോഷ് പണ്ഡിറ്റ്, പാഷാണം ഷാജി, ജോളി മൂത്തേടൻ തുടങ്ങിയവർക്കൊപ്പം ആയിരത്തിലേറെ കോളേജ് വിദ്യാർത്ഥികളും ചിത്രത്തിൽ വേഷമിടുന്നു. വിനോദ് ഇല്ലംപള്ളിയാണ് ക്യാമറ കൈകാര്യം ചെയ്തത്. റോയൽ സിനിമാസിന്റെ ബാനറിൽ സി.എച്ച്.മുഹമ്മദ് നിർമ്മിക്കുന്ന ചിത്രം ഉദയ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള യു
രാജാധിരാജക്ക് ശേഷം അജയ് വാസുദേവൻ ഒരുക്കുന്ന മമ്മൂട്ടി ചിത്രം മാസ്റ്റർപീസിന്റെ ട്രെയിലർ പുറത്ത് വിട്ടു. ഇംഗ്ലീഷ് പ്രൊഫസ്സറായ എഡ്വേർഡ് ലിവിങ്സ്റ്റൺ എന്ന എഡ്ഡിയുടെ കിടിലൻ ഡയലോഗുകളും ആക്ഷനും കോർത്തിണക്കിയതാണ് ട്രെയലർ.
ആക്ഷൻ രംഗങ്ങൾ കൊണ്ട് സമൃദമായ ചിത്രത്തിന്റെ ട്രെയിലർ ആരാധകരുടെ പ്രതീക്ഷ വർധിപ്പിച്ചിരിക്കുകയാണ്. ആദ്യം പുറത്ത് വിട്ട ടീസറിൽ മമ്മുക്കയുടെ സംഭാഷണമില്ലെന്ന കുറവ് ട്രെയിലറിൽ തീർത്തിട്ടുണ്ട്.
പുലിമുരുകന് ശേഷം ഉദയ് കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. മുകേഷ്, ഉണ്ണി മുകുന്ദൻ, കലാഭവൻ ഷാജോൺ, ഗോകുൽ സുരേഷ്, മഖ്ബൂൽ സൽമാൻ, ദിവ്യദർശൻ, പൂനം ബാജ്വ, വരലക്ഷ്മി ശരത്കുമാർ, ജനാർദ്ദനൻ, വിജയകുമാർ, നന്ദു, സന്തോഷ് പണ്ഡിറ്റ്, പാഷാണം ഷാജി, ജോളി മൂത്തേടൻ തുടങ്ങിയവർക്കൊപ്പം ആയിരത്തിലേറെ കോളേജ് വിദ്യാർത്ഥികളും ചിത്രത്തിൽ വേഷമിടുന്നു.
വിനോദ് ഇല്ലംപള്ളിയാണ് ക്യാമറ കൈകാര്യം ചെയ്തത്. റോയൽ സിനിമാസിന്റെ ബാനറിൽ സി.എച്ച്.മുഹമ്മദ് നിർമ്മിക്കുന്ന ചിത്രം ഉദയ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള യുകെ സ്റ്റുഡിയോസ് വിതരണം ചെയ്യും.