- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാസ്റ്റർ പീസിന്റെ ഗംഭീര വിജയം കേക്ക് മുറിച്ച് ആഘോഷിച്ച് മെഗാ സ്റ്റാർ; തീയറ്റർ സന്ദർശനയാത്രക്കും തുടക്കം കുറിച്ച് മമ്മൂട്ടി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
കൊച്ചി: മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ മാസ്റ്റർ പീസ് വൻവിജയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്ത മൂന്ന് ദിവസം കൊണ്ട് ചിത്രം പത്ത് കോടി രൂപയാണ് വാരിക്കൂട്ടിയത്. ഇപ്പോൾ ചിത്രത്തിന്റെ ഗംഭീര വിജയം കേക്ക് മുറിച്ച് ആഘോഷിക്കുകയാണ് മെഗാ സ്റ്റാറും അണിയറപ്രവർത്തകരും. മമ്മൂട്ടി തന്നെ ഫേസ്‌ബുക്കിലൂടെ വീഡിയോ പുറത്തുവിട്ടു. ഇതിനോട് കൂടെ തീയറ്റർ സന്ദർശനം നടത്തുന്ന മാസ്റ്റർ പീസ് അഭിനേതാക്കളുടെ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫും താരം നിർവഹിച്ചു.മലയാള സിനിമയുടെ ആദ്യദിന കളക്ഷൻ റെക്കോർഡടക്കം സ്വന്തമാക്കിയാണ് മാസ്റ്റർപീസ് കുതിക്കുന്നത്. ആദ്യ ദിനത്തിൽ 5,11,79,103 രൂപയും രണ്ടാം ദിനത്തിൽ 2,73,12,570 രൂപയും മൂന്നാം നാൾ 3,04,88,412 രൂപയുമാണ് ചിത്രം നേടിയത്. സംവിധായകൻ അജയ് തന്നെയാണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.
കൊച്ചി: മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ മാസ്റ്റർ പീസ് വൻവിജയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്ത മൂന്ന് ദിവസം കൊണ്ട് ചിത്രം പത്ത് കോടി രൂപയാണ് വാരിക്കൂട്ടിയത്. ഇപ്പോൾ ചിത്രത്തിന്റെ ഗംഭീര വിജയം കേക്ക് മുറിച്ച് ആഘോഷിക്കുകയാണ് മെഗാ സ്റ്റാറും അണിയറപ്രവർത്തകരും. മമ്മൂട്ടി തന്നെ ഫേസ്‌ബുക്കിലൂടെ വീഡിയോ പുറത്തുവിട്ടു.
ഇതിനോട് കൂടെ തീയറ്റർ സന്ദർശനം നടത്തുന്ന മാസ്റ്റർ പീസ് അഭിനേതാക്കളുടെ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫും താരം നിർവഹിച്ചു.മലയാള സിനിമയുടെ ആദ്യദിന കളക്ഷൻ റെക്കോർഡടക്കം സ്വന്തമാക്കിയാണ് മാസ്റ്റർപീസ് കുതിക്കുന്നത്. ആദ്യ ദിനത്തിൽ 5,11,79,103 രൂപയും രണ്ടാം ദിനത്തിൽ 2,73,12,570 രൂപയും മൂന്നാം നാൾ 3,04,88,412 രൂപയുമാണ് ചിത്രം നേടിയത്. സംവിധായകൻ അജയ് തന്നെയാണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.
Next Story