- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോടീശ്വര ഭർത്താവിനെ ഉപേക്ഷിച്ച് ജീന മാറ്റ് ഹാൻകോക്കിനൊപ്പം; ഭാര്യയേ വഞ്ചിച്ച് മാറ്റും; ബ്രിട്ടന്റെ ഹെൽത്ത് സെക്രട്ടറി പദവി ഉപേക്ഷിച്ച് നേതാവും കാമുകിയും ഒരുമിച്ച് ജീവിതം തുടങ്ങി
ലണ്ടൻ: പ്രണയത്തിനു കണ്ണില്ലെന്ന് പറയുന്നത് എത്ര നേരാണ്. കോടീശ്വരനായ ഭർത്താവിനെ ഉപേക്ഷിച്ച് ജിന കൊളാഡേഞ്ചലോ തന്റെ പ്രിയപ്പെട്ട കാമുകൻ മാറ്റ് ഹാൻകൊക്കിനൊപ്പം ഇറങ്ങിവന്നിരിക്കുന്നു. പ്രണയിനിക്കായി അധികാരത്തിന്റെ കിരീടവും ചെങ്കോലും ഉപേക്ഷിച്ച് മാറ്റ് ഹാൻകോക്കും. ഇരുവരും ഒരുമിച്ചു താമസിക്കാൻ ആരംഭിച്ചു എന്നാണ് ഇവരുമായി അടുത്ത ചില വൃത്തങ്ങളിൽ നിന്നും അറിയുവാൻ കഴിയുന്നത്. ഓഫീസിലെ ഇടനാഴിയിൽ ഇരുവരും വാരിപ്പുണർന്ന് ചുംബിക്കുന്ന ചിത്രങ്ങളും വീഡീയോയും പരസ്യമായതോടെയാണ് ഹാൻകോക്കിന് ആരോഗ്യ സെക്രട്ടറി സ്ഥാനം രാജിവയ്ക്കേണ്ടി വന്നത്.
ഹാൻകോക്ക് സ്ഥാനമൊഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കകം ആരോഗ്യ അകുപ്പിലെ ഡയറക്ടർ സ്ഥാനം ജില കൊളാഡേഞ്ചലോയും രാജിവച്ചു. തന്റെ രഹസ്യ ബന്ധം പുറത്താവുമെന്ന് നേരത്തേ അറിഞ്ഞ ഹാൻകോക്ക്, അത്പുറത്താവുന്നതിനു മുൻപ് തന്നെ തന്റെ ഭാര്യ മാർത്തയുമായുള്ള് ബന്ധം അനൗപചാരികമായി ഒഴിവാക്കിയിരുന്നു. ചിത്രങ്ങൾ പുറത്തുവന്നതോടെ 43 കാരിയായ ജിനയും തന്റെ ഭർത്താവ് ഒലിവർ ട്രസ്സുമായുള്ള ബന്ധത്തിൽ നിന്നും പുറത്തുവന്നിരുന്നു. ഇപ്പോൾ ഇവർ 42 കാരനായ ഹാൻകോക്കിനൊപ്പം താമസിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
12 വർഷത്തെ വിവാഹബന്ധം ഉപേക്ഷിച്ച് ജിന പടിയിറങ്ങുമ്പോൾ, 15 വർഷം ഒരുമിച്ച് കഴിഞ്ഞതിനു ശേഷമാണ് മർത്ത, ഹാൻകോക്കിന്റെ ജീവിതത്തിൽനിന്നും പുറത്താവുന്നത്. മാർത്തയെ പോലെ തന്നെ ജിനയുടെ ഭർത്താവ് ഒലിവറും ഈ സംഭവവികാസങ്ങളിൽ കടുത്ത മനോവിഷമത്തിലാണെന്നാണ് അവരുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. ഇരുവർക്കും ഇത് ഓർക്കാപ്പുറത്തേറ്റ അടിയായിരുന്നു. മാത്രമല്ല, ഇത്രനാളും വിശ്വസിച്ചു കൂടെ കഴിഞ്ഞ തങ്ങളോട് ജിനയുംമാറ്റ് ഹാൻകോക്കും കടുത്ത വഞ്ചനയാണ് കാണിച്ചതെന്നും ഇവർക്ക് അഭിപ്രായമുണ്ട്.
ഇരുവരും ചുംബിക്കുന്ന് ചിത്രങ്ങൾ പുറത്തുവന്നപ്പോഴും ഹെൽത്ത് സെക്രട്ടറി പദവി ഒഴിയാതിരിക്കാനാണ് മാറ്റ് ഹാൻകോക്ക് ശ്രമിച്ചത്. മന്ത്രിമാർ ഇക്കാര്യത്തിൽ മൗനം പൂണ്ടപ്പോൾ, പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നിശബ്ദ പിന്തുണയും ഹാൻകോക്കിനുണ്ടായിരുന്നു. എന്നാൽ ഏകദേശം എൺപതോളം ഭരണകക്ഷി എം പിമാർ ഹാൻകോക്കിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെയാണ് ഹാൻകോക്കിന് കാര്യങ്ങൾ കൈവിട്ടുപോയത്. മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിന് ബ്രിട്ടീഷ് ജനതയോടും വിഷമിപ്പിച്ചതിന് കുടുംബാംഗങ്ങളോടും ക്ഷമ ചോദിച്ചുകൊണ്ടായിരുന്നു ഹാൻകോക്ക് രാജി തീരുമാനം അറിയിച്ചത്.
മറുനാടന് ഡെസ്ക്