ന്യൂഡൽഹി: 14 വർഷങ്ങൾക്ക് ശേഷം രാജ്യത്ത് തീപ്പെട്ടി വില വർധിപ്പിക്കാൻ തീരുമാനം. ഒരു രൂപയായിരുന്ന തീപ്പെട്ടി വില ഡിസംബർ ഒന്ന് മുതൽ രണ്ട് രൂപയാക്കി ഉയർത്താനാണ് തീരുമാനിച്ചത്. അസംസ്‌കൃത വസ്തുക്കളുടെ വിലവർധനയാണ് തീപ്പെട്ടി വില കൂട്ടാൻ കാരണമെന്ന് നിർമ്മാതാക്കൾ പറയുന്നു.

നേരത്തെ 50 പൈസയായിരുന്ന വില 2007ലാണ് ഒരു രൂപയാക്കി വർധിപ്പിച്ചത്. 1995-ലാണ് വില 25 പൈസയിൽനിന്ന് 50 പൈസയാക്കിയത്. തീപ്പെട്ടി നിർമ്മിക്കാനാവശ്യമായ 14 അസംസ്‌കൃത വസ്തുക്കൾക്കും വില വർധിച്ചിട്ടുണ്ട്. ശിവകാശിയിൽ നടന്ന 'ഓൾ ഇന്ത്യ ചേംബർ ഓഫ് മാച്ചസ്' യോഗത്തിൽ എല്ലാ തീപ്പെട്ടി നിർമ്മാണ കമ്പനികളും സംയുക്തമായാണ് തീരുമാനമെടുത്തത്.