ളരെയധികം സന്തോഷം തോന്നുന്ന ഒരു മരണ വാർത്ത ഇന്ന് കേട്ടു. ഈ മാസം നാലാം തീയതി, മലപ്പുറത്തായിരുന്നു സംഭവം. വീട്ടിൽ തന്നെ പ്രസവിക്കാൻ ശ്രമിച, 24 വയസുള്ള യുവതി രക്തം വാർന്ന് മരണപ്പെട്ടു. (കുട്ടി രക്ഷപെട്ടിട്ടുണ്ട്. അതിൽ സന്തോഷമുണ്ട്. മാതാപിതാക്കൾ ചെയുന്ന മണ്ടത്തരത്തിനു അതിന്റെ ജീവിതം പൊലിയാഞ്ഞതിൽ സന്തോഷമുണ്ട്.)

ഗർഭകാലത്ത് എടുക്കേണ്ട വാക്‌സിനുകളോ, മരുന്നൊ ഒന്നും തന്നെ സ്വീകരിച്ചിരുന്നില്ല ഈ യുവതി. മാസം തികയുന്നതിനു മുൻപ് പ്രസവിക്കുകയും ആശുപത്രിയിൽ എത്തുമ്പോഴേക്കും രക്തം വാർന്ന് മരണപ്പെടുകയായിരുന്നു. മാധ്യമങ്ങളൊന്നും തന്നെ ഈ വാർത്ത റിപ്പോർട്ട് ചെയ്തട്ടില്ല.

വികസിത സമൂഹത്തെ അളക്കുന്നതിലെ പ്രധാന അളവു കോലുകളിൽ ഒന്നാണു മറ്റേർണ്ണൽ മോർട്ടാലിറ്റി റേറ്റ്, നിയോനേറ്റൽ മോർട്ടാലിറ്റി റേറ്റ് ഒക്കെ. ( പ്രസവാനന്തര മരണം, നവജാത ശിശുവിന്റെ മരണം ). പ്രസാവാനന്തരമുള്ള മരണ നിരക്ക് ഇന്ത്യയിൽ ഒരു ലക്ഷം പേരിൽ, 167 മരണങ്ങളാണു ഒരു വർഷം റിപ്പോർട്ട് ചെയുന്നത്. എന്നാൽ കേരളത്തിൽ അത് ഒരു ലക്ഷത്തിന് വെറും 61 മരണം മാത്രമാണു.

നവജാത ശിശു മരണ നിരക്കാണെങ്കിൽ ഇന്ത്യയിൽ ഗ്രാമീണ മേഖലയിൽ ആയിരം ജനനത്തിൽ 31 മരണവും, നഗരങ്ങളിൽ 15 മരണവുമാണു. കേരളത്തിലാണെങ്കിൽ ഗ്രാമീണ മേഖലയിൽ 7 ഉം നഗരങ്ങളിൽ 3 ഉം മാത്രമാണു. കേരളത്തിലെ മികവിന്റെ കാരണം ഇതാണു. കേരളത്തിൽ പ്രസവങ്ങളിൽ 99.8 % ആശുപത്രികളിലാണു. ഇന്ത്യ മൊത്തം എടുത്താൽ 78.5 % പ്രസവം മാത്രമാണു ആശുപത്രിയിൽ നടക്കുന്നത്.

ലളിതമായി പറഞ്ഞാൽ ഭൂരിഭാഗം പ്രസവവും ആശുപത്രിയിൽ നടക്കുന്ന കേരളത്തിൽ പ്രസവാനന്തര മരണം വളരെ കുറവാണു. നവജാത ശിശുക്കളുടെ മരണവും. കേരളത്തിൽ പ്രസവാനന്തര മരണ നിരക്ക് കുറഞ്ഞത് മജീഷ്യൻ മുതുകാട് മാന്ത്രി വടി വീശിയട്ടൊന്നുമല്ല. 2004 ൽ കേരളത്തിൽ ഒരു ലക്ഷം പ്രസവങ്ങളിൽ 95 പേർ മരിക്കുമായിരുന്നിടത്ത് 2007 ആയപ്പ്‌പോൾ അത് 81 ആയി കുറഞ്ഞു. 2010 ൽ 66 ആയും തുടർന്ന് ഒരുലക്ഷത്തിന് 61 ആയും കുറഞ്ഞു.

കുറഞ്ഞു എന്നല്ല, സമഗ്ര ആരോഗ്യ പരിപാലനത്തിലൂടെ കേരളം കുറച്ചു എന്ന് തന്നെ പറയണം.

സുസ്ഥിര വികസന പദ്ധതിയിൽ പെടുത്തി 2020 ആകുംബോഴേക്കും പ്രസവാനന്തര മരണ നിരക്ക് 31 ആയി കുറക്കാൻ ലക്ഷ്യമിട്ടാണു ഈ സർക്കാർ പ്രവർത്തിക്കുന്നത്. കേരളാ സർക്കാരിന്റെ ഈ ലക്ഷ്യത്തിനു വിഘാതമായി നിൽക്കുന്നവരാണു മുകളിൽ പറഞ്ഞ മരണപ്പെട്ട സ്ത്രീ ഉൾപ്പെടെ ഉള്ളവർ.

മറ്റു സംസ്ഥാനങ്ങളിൽ ആരോഗ്യ മേഖലയുടെ അപര്യാപ്തത ആണു കാരണമെങ്കിൽ കേരളത്തിൽ സങ്കുചിത മത താൽപര്യവും, വ്യാജ വൈദ്യന്മാരുടെ ടെ കുപ്രചരണവുമാണു ആധുനിക ചികിൽസയോട് മുഖം തിരിക്കാൻ കാരണം. അല്ലാതെ ആശുപത്രികൾ ഇല്ലാഞ്ഞിട്ടൊ, വിദ്യാഭ്യാസവും അറിവും ഇല്ലാഞ്ഞിട്ടൊ അല്ലല്ലൊ.

വാക്‌സിനും, ആശുപത്രിയും ഒക്കെ ഉപേക്ഷിച് മരണത്തിലേക്ക് സ്വയം നടന്നടുക്കുന്ന ' മണ്ടന്മാരെ ' മുൻ പേജിൽ തന്നെ മാധ്യമങ്ങൾ വാർത്ത നൽകി ' ആദരിക്കണം '. എന്നാലെ ഇതുപോലെ മണ്ടത്തരങ്ങളിൽ നിന്ന് ജനങ്ങൾ വിട്ടു നിൽക്കു.

വീട്ടിൽ പ്രസവിക്കാൻ ശ്രമിക്കുന്നവർക്കൊരു മുന്നറിയിപ്പാണു മുകളിൽ പറഞ്ഞ മരണം. ഒരു മരണം കൊണ്ട് ഒരുപാട് പേർക്ക് തിരിച്ചറിവുണ്ടാകുമെങ്കിൽ... ചില മരണങ്ങൾ നല്ലതാണു. അത് ആഘോഷിക്കപ്പെടുക തന്നെ വേണം.

NB: വിവരങ്ങൾ Jinesh PSൽ നിന്ന് മോഷ്ടിച്ചത്.