- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഹിസ്റ്ററീബീ റീജിയണൽ ഫൈനൽസിൽ മാത്യു സി മാമ്മൻ വിജയി; ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും
ന്യുയോർക്ക്: കഴിഞ്ഞ ആഴ്‌ച്ച അമേരിക്കയിൽ നടന്ന നാഷണൽ ഹിസ്റ്ററി ബീ ക്വിസ് കോബറ്റീഷൻറീജണൽ ഫൈനൽസിൽ മലയാളിയായ ഒൻപതാം ക്ലാസുകാരൻ മാത്യു സി. മാമ്മൻ വിജയിയായി. ലോംഗ് ഐലൻഡിലെ ലെവിടൗൺ ഐലൻഡ് ട്രീസ് ഹൈയ്സ് സ്‌കൂൾ വിദ്യാർത്ഥിയാണ്.
സ്പ്രിംഗിൽ ഷിക്കാഗോയിൽ നടക്കേണ്ടിയിരുന്ന റീജണൽ ഫൈനൽ മൽസരം കോവിഡ് കാരണം മാറ്റി വയ്ക്കുകയായിരുന്നു. ലോകചരിത്രം ആസ്പദമാക്കി ബസ്സർ റൗണ്ടുകൾ ഒരുക്കിയാണ്ഹിസ്റ്ററി ബീ മൽസരം നടന്നത്.
ഈസ്റ്റ് കോസ്റ്റ് സംസ്ഥാനങ്ങളിലെ വിവിധ സ്‌കൂളുകളിൽ പല റൗണ്ടുകളിലായി നടന്ന മൽസരങ്ങളിൽ ജേതാക്കളായ വിദ്യാർത്ഥികളോട് മാറ്റുരച്ചാണ് മാത്യു വിജയിച്ചത്. നാഷണൽ ചാമ്പ്യൻഷിപ്പിൽ ന്യുയോർക്കിൽ നിന്ന് മൽസരിക്കുവാൻ യോഗ്യത നേടിയ മൂന്നു വിദ്യാർത്ഥികളിൽ ഒരാളാണു മാമ്മനെന്ന് ഐലൻഡ് ട്രീസ് സ്‌കൂൾ അധികൃതർ അറിയിച്ചു.
ലോംഗ് ഐലൻഡിൽ താമസിക്കുന്ന കുമ്പനാട് ചിറ്റഴേത്ത് മാമ്മൻ സി. മാത്യുവിന്റെയും ഷേർളി ചാക്കോയുടെയും മകനാണു മാത്യു. സെക്കന്റ് ഗ്രേഡ് വിദ്യാർത്ഥി ചാക്കോ സി. മാമ്മൻ സഹോദരൻ.ചിത്രകലയിലും താൽപര്യമുള്ള മാത്യു 2018ൽ ഐലൻഡ് ട്രീസ് മിഡിൽ സ്‌കൂൾ ഗോൾഡൺ ആർട്ട് അവാർഡ് ജേതാവാണ്.



