ന്യൂയോർക്ക്: കോഴഞ്ചേരി മാരാമൺ നെടുവേലിൽ പരേതനായ എൻ. എം. ജോർജ്ജിന്റെയും മേരിക്കുട്ടിയുടെയും മകൻ മാത്യു ജോർജ്ജ് (ജയിംസ്-61) വ്യാഴാഴ്ച ന്യൂയോർക്കിൽ നിര്യാതനായി. ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. ഭാര്യ സാറാമ്മ (ലില്ലി) എൽമ്‌ഹെസ്റ്റ് ആശുപത്രിയിൽ നേഴ്‌സാണ്. മകൻ ജോർജ്ജ് (ലിജു), മകൾ സുനു. പരേതയായ മേരിക്കുട്ടി ഫിലിപ്പ് (ഷിക്കാഗോ), ആലീസ് ചെറിയാൻ (റോസ്‌ചെസ്റ്റർ), ജോർജ്ജ് എം ജോർജ്ജ് (സാം) (ഡാളസ്), ഗ്രേസി മാത്യു (ഷിക്കാഗോ) എന്നിവർ സഹോദരങ്ങളാണ്.

1986-ൽ അമേരിക്കയിലേക്ക് കുടിയേറിയ പരേതൻ ന്യൂയോർക്കിൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാൻസ്‌പോർട്ടിൽ ഉദ്യോഗസ്ഥനായിരുന്നു. ക്യൂൻസ് ഗ്ലെനോക്‌സിൽ 73-ാം അവന്യുവിൽ താമസമാക്കിയ പരേതൻ എപ്പിഫനി മാർത്തോമ്മാ ഇടവകാംഗമാണ്. 8ന് ഞായറാഴ്ച വൈകിട്ട് 5 മുതൽ 9 വരെ ന്യൂഹൈഡ് പാർക്കിലുള്ള പാർക്ക് ഫ്യൂണറൽ ചപ്പലിൽ (2175 ജെറിക്കോ ടേൺപൈക്ക്) മൃതശരീരം പൊതു ദർശനത്തിന് വയ്ക്കുന്നതും തിങ്കളാഴ്ച രാവിലെ 9 മുതൽ എപ്പിഫനി മാർത്തോമ്മാ പള്ളിയിൽ ശവസംസ്‌കാര ശുശ്രൂഷ നടത്തുന്നതുമാണ്. ഫോൺ:+1 (347)499-6567.