- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദിവാസി പെൺകുട്ടികളെ പീഡിപ്പിച്ചു കടക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ മടിക്കുന്നതെന്തേ? അമ്പലവയൽ പീഡനത്തിലെ പൊലീസ് നടപടിയെ വിമർശിച്ച് മാത്യു കുഴൻനാടൻ; നീതിപൂർവമായ ഇടപെടലിന് മനുഷ്യാവകാശ കമ്മീഷനെ സമീപിക്കും
തിരുവനന്തപുരം: ഒരുവശത്ത് സോളാർ വിവാദം, മറുവശത്ത് ബാർകോഴ കേസ്.. ഇങ്ങനെ വിവാദങ്ങൾക്ക് പിന്നാലെയാണ് മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരും. ഇതിനിടെ ചില മാദ്ധ്യമങ്ങളുടെ സജീവമായ ഇടപെടലാണ് വയനാട്ടിലെ ആദിവാസി കോളനികളിലെ ദുരിതകഥകൾ പുറംലോകം കാണാൻ ഇടയാക്കിയത്. അമ്പലവയലിലെ ആദിവാസി ഊരുകളിൽ പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്ന വിവരം പുറത്തുവന്നിട
തിരുവനന്തപുരം: ഒരുവശത്ത് സോളാർ വിവാദം, മറുവശത്ത് ബാർകോഴ കേസ്.. ഇങ്ങനെ വിവാദങ്ങൾക്ക് പിന്നാലെയാണ് മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരും. ഇതിനിടെ ചില മാദ്ധ്യമങ്ങളുടെ സജീവമായ ഇടപെടലാണ് വയനാട്ടിലെ ആദിവാസി കോളനികളിലെ ദുരിതകഥകൾ പുറംലോകം കാണാൻ ഇടയാക്കിയത്. അമ്പലവയലിലെ ആദിവാസി ഊരുകളിൽ പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്ന വിവരം പുറത്തുവന്നിട്ടും പൊലീസ് നടപടിയെടുക്കാൻ വൈകിയത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ വിഷയത്തിൽ പൊലീസ് സ്വീകരിച്ച നടപടിയെ വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ രംഗത്തെത്തി.
ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് കുഴൽനാടൻ പൊലീസിനെ വിമർശിച്ച് രംഗത്തെത്തിയത്. ആദിവാസി പെൺകുട്ടികളെ പീഡിപ്പിച്ചു കടക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ എന്താണ് വൈകുന്നതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. അരക്ഷിതാവസ്ഥയും അവഗണനയും മാത്രമാണു ആദിവാസി മേഖലയ്ക്ക് എന്നും സ്വന്തമായുള്ളത്. ഭരണഘടനയുടെ പ്രത്യേക പരിഗണനയും സംരക്ഷണവും അവകാശമായി പ്രക്യാപിക്കപ്പെട്ട ആദിവാസി മേഖലയിൽ അനുവധിക്കപ്പെടുന്ന പദ്ധതികളുടെ എണ്ണവും ബഡ്ജറ്റ് വിഹിതവും തെല്ലും കുറവല്ല. എന്നിരുന്നാലും പോഷകാഹാരക്കുറവും പട്ടിണിമരണങ്ങളും ലൈംഗികാതിക്രമങ്ങളുമെല്ലാം കാടിന്റെ മക്കളുടെ ആവാസ വ്യവസ്ഥയെ ദിനം പ്രതി വീർപ്പ് മുട്ടിക്കുകയാണെന്ന് മാത്യു കുഴൻനാടൻ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി.
പ്രായപൂർത്തിയാകാത്ത അമ്മമാരുടെ എണ്ണം ഊരുകളിൽ നാൾക്കുനാൾ വർദ്ധിക്കുമ്പോഴും കൈകെട്ടി കണ്ടുനിൽക്കുകയാണ് ജനാതിപത്യ സ്ഥാപനങ്ങളും അധികാര കേന്ദ്രങ്ങളും. #പോക്‌സോ നിയമം നിലനിൽക്കുമ്പോഴും പെൺകുട്ടികളെ വഞ്ചിച്ച് കടന്നു കളയുന്നവർക്കെതിരെ കേസുകൾ പോലും രജിസ്റ്റർ ചെയ്യപ്പെടുന്നില്ല. അതിജീവനത്തിനു പാടുപെടുന്ന അവരുടെ കണ്ണുകളിൽ എനിക്ക് കാണാൻ കഴിഞ്ഞത് ഭയവും നിസംഗതയും മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെയും പൊലീസ് അധികാരികളുടെയും സാന്നിധ്യത്തിൽ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറിയായ മാത്യു കുഴൽനാടൻ ആദിവാസി മേഖലയിൽ സന്ദർശിച്ചിരുന്നു. സ്വന്തം അവകാശങ്ങളെ കുറിച്ചു പോലും ബോധ്യമില്ലാത്ത ഇവരുടെ പ്രശ്‌നങ്ങൾ ഉയർത്തികാട്ടുന്നതിനും അത് പൊതുസമൂഹത്തിൽ ചർച്ചയാക്കുന്നതിനും വിമുഖത കാട്ടുകയാണു മുഖ്യധാരാ മാദ്ധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആദിവാസി പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട വിഷയത്തിൽ നീതിപൂർവ്വമായ ഇടപെടീലിന് വേണ്ടി മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു.
മാത്യു കുഴൽനാടന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടേ.
അസ്വസ്ഥമായ മനസ്സോടെയാണ് ഇന്നീ കുറിപ്പ് എഴുതുന്നത്.പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പോലും നിരന്തരമായി ലൈംഗിക പീഡനത്തിന...
Posted by Mathew Kuzhalnadan on Monday, April 27, 2015