- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡോ: മാത്യു കുഴൽനാടൻ അമേരിക്കൻ സന്ദർശനത്തിന്; നാലിനും അഞ്ചിനും ഷിക്കാഗോയിൽ
ഷിക്കാഗോ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പുതിയ പോഷകസംഘടനായ ഓൾ ഇന്ത്യാ പ്രൊഫഷണൽസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യു കുഴൽനാടൻ അമേരിക്കൻ സന്ദർശനത്തിനായെത്തുന്നു. നവംബർ 4, 5 ഷിക്കാഗോയിൽ നടക്കുന്ന ഇന്ത്യൻ നാഷ്ണൽ ഓവർസീസ് കോൺഗ്രസിന്റെ കേരളാചാപ്റ്റർ നാഷ്ണൽ കൺവെൻഷനിൽ പങ്കെടുക്കാനാണ് മാത്യു കുഴൽനാടൻ എത്തുന്നത്. പ്രൊഫഷണൽസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവി ഏറ്റെടുത്ത ശേഷം ആദ്യമായാണ്അദ്ദേഹം അമേരിക്ക സന്ദർശിക്കുന്നത് . രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരമാണ് പ്രൊഫഷനുകളുടെ കൂട്ടായ്മയായ ഓൾ ഇന്ത്യാ പ്രൊഫഷണൽസ് കോൺഗ്രസ് എന്ന പോഷക സംഘടന രൂപീകരിക്കപ്പെട്ടത് . ശശി തരൂരാണ് അഖിലേന്ത്യാ ചെയർമാൻ . എറണാകുളം മൂവാറ്റുപഴ സ്വദേശിയായ മാത്യു കുഴൽനാടൻ കെപിസിസി നിർവാഹക സമിതിഅംഗമാണ്. കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി എന്നി നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡൽഹിയിലെ ജെൻയുവിൽ നിന്നു അന്താരാഷ്ട്ര വ്യാപാര നിയമത്തിൽ ഡോക്ടറേറ്റ് നേടിയിട്
ഷിക്കാഗോ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പുതിയ പോഷകസംഘടനായ ഓൾ ഇന്ത്യാ പ്രൊഫഷണൽസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യു കുഴൽനാടൻ അമേരിക്കൻ സന്ദർശനത്തിനായെത്തുന്നു. നവംബർ 4, 5 ഷിക്കാഗോയിൽ നടക്കുന്ന ഇന്ത്യൻ നാഷ്ണൽ ഓവർസീസ് കോൺഗ്രസിന്റെ കേരളാചാപ്റ്റർ നാഷ്ണൽ കൺവെൻഷനിൽ പങ്കെടുക്കാനാണ് മാത്യു കുഴൽനാടൻ എത്തുന്നത്.
പ്രൊഫഷണൽസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവി ഏറ്റെടുത്ത ശേഷം ആദ്യമായാണ്
അദ്ദേഹം അമേരിക്ക സന്ദർശിക്കുന്നത് . രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരമാണ് പ്രൊഫഷനുകളുടെ കൂട്ടായ്മയായ ഓൾ ഇന്ത്യാ പ്രൊഫഷണൽസ് കോൺഗ്രസ് എന്ന പോഷക സംഘടന രൂപീകരിക്കപ്പെട്ടത് . ശശി തരൂരാണ് അഖിലേന്ത്യാ ചെയർമാൻ .
എറണാകുളം മൂവാറ്റുപഴ സ്വദേശിയായ മാത്യു കുഴൽനാടൻ കെപിസിസി നിർവാഹക സമിതി
അംഗമാണ്. കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി എന്നി നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡൽഹിയിലെ ജെൻയുവിൽ നിന്നു അന്താരാഷ്ട്ര വ്യാപാര നിയമത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള മാത്യു സുപ്രീംകോടതി, ഹൈക്കോടതി എന്നിവിടങ്ങളിൽ അഭിഭാഷകനാണ്.