- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റകരമായ മൗനം ഉടഞ്ഞു വീഴുന്നതിൽ സന്തോഷം; ഒന്നും ഇവിടെ കൊണ്ട് തീരുന്നില്ല; വേട്ടയാടിയവർ ശിക്ഷിക്കപ്പെടുവരും ഈ യാത്ര തുടരേണ്ടതുണ്ട്; അമ്പലവയൽ പീഡനത്തിലെ സസ്പെൻഷനിൽ മാത്യു കുഴൽനാടന്റെ പോസ്റ്റ്
തിരുവനന്തപുരം: അമ്പലവയൽ പീഡനത്തിൽ നീതി ഉറപ്പാക്കുവരെ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി യൂത്ത് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ രംഗത്ത്. പീഡനത്തിൽ പരാതി സ്വീകരിക്കാൻ തയ്യാറാകത്ത എസ്‌ഐയ്ക്ക് എതിരെ നടപടിയെത്ത സർക്കാർ തീരുമാനത്തെ യൂത്ത് കോൺഗ്രസ് നേതാവ് അഭിനന്ദിക്കുന്നു. എന്നാൽ കരുതലോടെയുള്ള നടപടി ഇനിയും വേണമെന്നാണ് ആവശ്യം. സംഭവ
തിരുവനന്തപുരം: അമ്പലവയൽ പീഡനത്തിൽ നീതി ഉറപ്പാക്കുവരെ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി യൂത്ത് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ രംഗത്ത്. പീഡനത്തിൽ പരാതി സ്വീകരിക്കാൻ തയ്യാറാകത്ത എസ്‌ഐയ്ക്ക് എതിരെ നടപടിയെത്ത സർക്കാർ തീരുമാനത്തെ യൂത്ത് കോൺഗ്രസ് നേതാവ് അഭിനന്ദിക്കുന്നു. എന്നാൽ കരുതലോടെയുള്ള നടപടി ഇനിയും വേണമെന്നാണ് ആവശ്യം. സംഭവ സ്ഥലം കുഴൽ നാടൻ കഴിഞ്ഞയാഴ്ച സന്ദർശിച്ചിരുന്നു. ഇതിന് ശേഷമാണ് എസ് ഐയ്ക്ക എതിരെ നടപടി വന്നത്. ഈ സാഹചര്യത്തിലാണ് സന്തോഷ പ്രകടനവുമായി പുതിയ പോസ്റ്റ്.
ആദിവാസി പെൺകുട്ടികൾ പീഡനത്തിനിരയായ സംഭവത്തിൽ അമ്പലവയൽ എസ് ഐ മാത്യുവിനെയാണ് സസ്പൻഡ് ചെയ്!തത്. ആദിവാസി പെൺകുട്ടികളുടെ പരാതിയിൽ കേസെടുക്കാത്തതിനാണ് സസ്പൻഷൻ. ഡിഐജി ദിനേന്ദ്രകശ്യപാണ് ഉത്തരവിട്ടത്. വയനാട് അമ്പലവയലിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിൽ കേസെടുക്കാൻ എസ്.ഐ തയ്യാറായിരുന്നില്ല. എസ്.ഐ പി.സി മാത്യൂവിനെയാണ് അന്വേഷണ വിധേയമായി ഡി.ഐ.ജി ദിനേന്ദ്ര കശ്യപ് സസ്‌പെന്റു ചെയ്തത്. എസ്.ഐയ്‌ക്കെതിരെ വകുപ്പുതല നടപടിക്കും ഉത്തരവിട്ടിട്ടുണ്ട്. പെൺകുട്ടിയെ മധ്യവയസ്‌കൻ തുടർച്ചയായി പീഡിപ്പിച്ചുവെന്ന പരാതിയുമായി പിതാവ് പൊലീസ് സ്‌റ്റേഷനിൽ എത്തിയെങ്കിലൂം പരാതി സ്വീകരിക്കാൻ എസ്.ഐ തയ്യാറായില്ല. പിതാവ് മദ്യപാനിയാണെന്ന് ആരോപിച്ച് മടക്കിയയക്കുകയായിരുന്നു. സംഭവം മാദ്ധ്യമങ്ങൾ ഏറ്റെടുത്തതോടെ എസ്‌പി നടത്തിയ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
മാത്യു കുഴൽനാടിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
അമ്പലവയൽ വിഷയത്തിൽ അധികാര കേന്ദ്രങ്ങൾ പുലർത്തിവന്ന കുറ്റകരമായ മൗനം ഉടഞ്ഞു വീണ് തുടങ്ങിയിരിക്കുന്നു എന്നറിഞ്ഞതിൽ ഏറെ സന്തോഷം. സ്വന്തം അവകാശങ്ങളെ കുറിച്ചു പോലും ധാരണയില്ലാത്ത പാവങ്ങളാണു ആദിവാസി ഊരുകളിൽ ഉള്ളത്. അവരുടെ അസംഖ്യം പ്രശ്‌നങ്ങളിൽ ഒന്നു മാത്രമാണു അമ്പലവയൽ.
ആരാലും കേൾക്കപ്പെടാത്ത്, ഒത്തിരി പ്രശ്‌നങ്ങളുമായി തങ്ങളിലേക്ക് മാത്രം ചുരുങ്ങി ജീവിക്കുന്ന ആദിവാസി സഹോദരങ്ങളെ നിരാകരിച്ചു കൊണ്ട് നടക്കുന്ന ഒരു വികസന പ്രവർത്തനവും പുരോഗമനപരമല്ല, ഒരു സാമൂഹിക സേവനവും അർത്ഥപൂർണ്ണമല്ല.
അവരുടെ പ്രശ്‌നങ്ങളിൽ ഇടപെടാനും അവരുടെ ജീവൽപ്രശ്‌നങ്ങൾ ബന്ധപ്പെട്ടവർക്ക് മുന്നിൽ തുറന്നു കാട്ടാനും ആയതിൽ ചാരിദാർത്ഥ്യം. ഒപ്പം നടന്നവർക്കും പിന്തുണ പകർന്നവർക്കും നന്ദി.
ഒന്നും ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്. ഇരകൾക്ക് നീത് ഉറപ്പാകുന്നതു വരെയും, വേട്ടയാടിയവർ ശിഷിക്കപ്പെടുന്നതു വരെയും നമുക്ക് ഒരുമിച്ച് ഈ യാത്ര തുടരേണ്ടതുണ്ട്.