ന്യൂയോർക്ക്: ന്യൂയോർക്ക് ഇന്ത്യ പെന്തക്കോസ്തൽ അസംബ്ലി സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ഫിന്നി സാമുവേലിന്റെ പിതാവ് റാന്നി കാരംവേലിൽ കുടുംബാംഗം മാത്യു ടി സാമുവേൽ (85) നിര്യാതനായി. ഭാര്യ റേച്ചൽ. മറ്റു മക്കൾ: എബി, ജെസി. മരുമക്കൾ: ജാസ്മിൻ, ലിസി, തമ്പി.
ഭൗതിക ശരീരം വെള്ളിയാഴ്ച വൈകുന്നേരം ആറു മുതൽ ഒമ്പതു വരെ ഹിക്ക്‌സ് വില്ലിലുള്ള ഐപിഎ ചർച്ചിൽ (343, JERUSSALEM AVE, HICKS VILLE, NY 11801) പൊതു ദർശനത്തിന് വയ്ക്കും. 14ന് രാവിലെ സഭാ ഹാളിൽ നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം 11ന് ഓൾ സെയിന്റ്‌സ് സെമിനാരിയിൽ (AT 855 Middle Neck Road, Great Neck, NY) ന്യൂയോർക്ക് ഇന്ത്യ പെന്തക്കോസ്തൽ അസംബ്ലി സഭയുടെ ചുമതലയിൽ സംസ്‌ക്കരിക്കും.