- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാത്യു ടി തോമസ് മന്ത്രി സ്ഥാനം ഒഴിയണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാകുന്നു; ചരട് വലി ശക്തമാക്കി ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് കൃഷ്ണൻ കുട്ടി; മാത്യു ടി തോമസിനെ മാറ്റണമെന്ന് ദേശീയ നേതൃത്വത്തോടും ആവശ്യപ്പെട്ട് മറുവിഭാഗം; സംസ്ഥാന നേതാക്കളെ ചർച്ചയ്ക്ക് വിളിപ്പിച്ച് ദേവഗൗഡയും
ബെംഗളൂരു: പിണറായി വിജയൻ മന്ത്രിസഭയിലെ ജെഡിഎസ് മന്ത്രി മാത്യു ടി തോമസിനെ മാറ്റണമെന്ന ആവശ്യം ശക്തമാകവെ ചർച്ച ചെയ്യാൻ ജനതാദൾ എസ് നേതാക്കളെ ദേവഗൗഡ ബെംഗളൂരുവിലേക്ക് വിളിപ്പിച്ചു. കെ കൃഷ്ണൻകുട്ടി, സി.കെ നാണു, മാത്യു ടി തോമസ് എന്നിവരെയാണ് വിളിപ്പിച്ചത്. ഇന്ന് രാത്രി എട്ടുമണിക്കാണ് കൂടിക്കാഴ്ച. മന്ത്രി മാത്യു ടി തോമസിനെ മാറ്റണമെന്നത് ഏറെക്കാലമായി പാർട്ടിക്കകത്തുള്ള ആവശ്യമാണ് . പാർട്ടി സംസ്ഥാന നേതൃത്വം ദീർഘകാലമായി ദേശീയ നേതൃത്വത്തിനോട് ഇക്കാര്യം ആവശ്യപ്പെടുന്നു. പകരം കെ കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെടുന്ന സംസ്ഥാന ഭാരവാഹി യോഗത്തിന്റെ കത്ത് പ്രമേയ രൂപത്തിലും ദേവഗൗഡക്ക് നേരത്തെ നൽകിയിരുന്നു. ദേവഗൗഡ വിദേശത്ത് ആയതിനാൽ ഈ വിഷയത്തിൽ തീരുമാനം വൈകുകയായിരുന്നു. തുടർന്നാണ് ഇന്നുരാത്രി ബെംഗളൂരുവിലെത്താനുള്ള അറിയിപ്പ് കേരളത്തിലെ നേതാക്കന്മാർക്ക് നൽകിയത്. രാത്രി എട്ടു മണിക്ക് ബംഗളൂരുവിലെ ദേവഗൗഡയുടെ വസതിയിൽ വച്ചാണ് കൂടിക്കാഴ്ച. ക്ഷണം ലഭിച്ചതിന്തെുടർന്ന് സി.കെ നാണുവും കെ. കൃഷ്ണൻക
ബെംഗളൂരു: പിണറായി വിജയൻ മന്ത്രിസഭയിലെ ജെഡിഎസ് മന്ത്രി മാത്യു ടി തോമസിനെ മാറ്റണമെന്ന ആവശ്യം ശക്തമാകവെ ചർച്ച ചെയ്യാൻ ജനതാദൾ എസ് നേതാക്കളെ ദേവഗൗഡ ബെംഗളൂരുവിലേക്ക് വിളിപ്പിച്ചു. കെ കൃഷ്ണൻകുട്ടി, സി.കെ നാണു, മാത്യു ടി തോമസ് എന്നിവരെയാണ് വിളിപ്പിച്ചത്. ഇന്ന് രാത്രി എട്ടുമണിക്കാണ് കൂടിക്കാഴ്ച.
മന്ത്രി മാത്യു ടി തോമസിനെ മാറ്റണമെന്നത് ഏറെക്കാലമായി പാർട്ടിക്കകത്തുള്ള ആവശ്യമാണ് . പാർട്ടി സംസ്ഥാന നേതൃത്വം ദീർഘകാലമായി ദേശീയ നേതൃത്വത്തിനോട് ഇക്കാര്യം ആവശ്യപ്പെടുന്നു. പകരം കെ കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെടുന്ന സംസ്ഥാന ഭാരവാഹി യോഗത്തിന്റെ കത്ത് പ്രമേയ രൂപത്തിലും ദേവഗൗഡക്ക് നേരത്തെ നൽകിയിരുന്നു.
ദേവഗൗഡ വിദേശത്ത് ആയതിനാൽ ഈ വിഷയത്തിൽ തീരുമാനം വൈകുകയായിരുന്നു. തുടർന്നാണ് ഇന്നുരാത്രി ബെംഗളൂരുവിലെത്താനുള്ള അറിയിപ്പ് കേരളത്തിലെ നേതാക്കന്മാർക്ക് നൽകിയത്. രാത്രി എട്ടു മണിക്ക് ബംഗളൂരുവിലെ ദേവഗൗഡയുടെ വസതിയിൽ വച്ചാണ് കൂടിക്കാഴ്ച. ക്ഷണം ലഭിച്ചതിന്തെുടർന്ന് സി.കെ നാണുവും കെ. കൃഷ്ണൻകുട്ടിയും ബെംഗളൂരുവിലേക്ക് തിരിച്ചു.
എന്നാൽ, മാത്യൂ ടി തോമസ് ഇതുവരെ കേരളത്തിൽ നിന്ന് പുറപ്പെട്ടിട്ടില്ല. അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് പോകുമോ എന്ന കാര്യവും ഉറപ്പായിട്ടില്ല. എന്തായാലും മന്ത്രിസ്ഥാനം സംബന്ധിച്ച് ജനതാദളിലുള്ള തർക്കം രൂക്ഷമാവുകയാണ്. ഇന്നത്തോടെ ഇക്കാര്യത്തിൽ തീരുമാനമാകുമെന്ന പ്രതീക്ഷയിലാണ് കെ കൃഷ്ണൻകുട്ടിയും സി.കെ നാണുവും.
പാർട്ടിസമ്മർദത്തിനു വഴങ്ങി മന്ത്രി സ്ഥാനം ഒഴിയാനില്ലെന്നു മാത്യു ടി.തോമസ് നിലപാടെടുത്തതോടെ ജനതാദളിലെ(എസ്) പ്രതിസന്ധി വഴിത്തിരിവിൽ. കേന്ദ്രനേതൃത്വത്തിന്റെ ഒത്തുതീർപ്പ് നീക്കങ്ങളും പാളി. തന്നെ അപമാനിച്ചു പുറത്താക്കാനാണു സംസ്ഥാന പ്രസിഡന്റ് കെ. കൃഷ്ണൻകുട്ടി ശ്രമിക്കുന്നതെന്ന് കേന്ദ്രനേതൃത്വത്തെ മാത്യു. ടി തോമസ് ധരിപ്പിച്ചിരുന്നു.കൃഷ്ണൻ കുട്ടിക്കൊപ്പം ചർച്ചയ്ക്ക് താനില്ലെന്നും നേരത്തെ മന്ത്രി നിലപാടെടുത്തിരുന്നു.
മന്ത്രിസ്ഥാനം പകുതി കാലം വീതം പങ്കുവയ്ക്കാൻ മന്ത്രിസഭാ രൂപീകരണവേളയിൽ ധാരണയുണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടി കെ. കൃഷ്ണൻകുട്ടി അവകാശവാദമുന്നയിച്ചതോടെയാണ് ദളിൽ പ്രതിസന്ധി രൂപം കൊണ്ടത്. ഇതേത്തുടർന്നു ദൾ ദേശീയ സെക്രട്ടറി ജനറൽ ഡാനിഷ് അലി കേരളത്തിലെത്തി പാർട്ടി നേതൃയോഗം വിളിച്ചു. മാത്യു ടി. തോമസിനു പകരം കെ. കൃഷ്ണൻകുട്ടി മന്ത്രിയാകണമെന്ന അഭിപ്രായത്തിനാണ് ഇതിൽ മുൻതൂക്കം ലഭിച്ചത്.