- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേപ്പട്ടി കടിച്ചാലും പ്രതിരോധ വാക്‌സിൻ എടുക്കില്ലെന്ന് ജേക്കബ് വടക്കുംചേരി; പേപിടിച്ച വടക്കുംചേരി നാട്ടുകാർക്ക് ഭീഷണിയായതിനാൽ പിടിച്ചുകെട്ടി കുത്തിവെപ്പെടുപ്പിക്കുമെന്ന് കെ കെ ഷൈലജ ടീച്ചർ! വാക്‌സിൻ വിരുദ്ധനായ വ്യാജ ഡോക്ടറെ പൊളിച്ചടുക്കി മാതൃഭൂമിയിലെ അകംപുറത്തിൽ എം എസ് ശ്രീകല
തിരുവനന്തപുരം: കാലങ്ങളായി പ്രകൃതി ചികിത്സയുടെ പേര് പറഞ്ഞ് വാക്‌സിൻ വിരുദ്ധ നിലപാടുമായി നടക്കുന്ന ആളുകളാണ് ജേക്കബ് വടക്കുംചേരി. പേരിന് മുമ്പ് ഡോക്ടറെന്ന് കൂട്ടിച്ചേർത്തു നടക്കുന്ന ഈ വ്യാജന്റെ പ്രചരണമാണ് മലപ്പുറത്ത് കുഞ്ഞുങ്ങൾ ഡിഫ്ത്തീരിയ പിടിപെട്ട് മരിക്കാൻ പോലും ഇടയാക്കിയതെന്ന ആരോപണങ്ങളുണ്ട്. വാക്‌സിൻ വിരുദ്ധപ്രചരണങ്ങൾ ശക്തമായി നടക്കുന്നതിനെ ഡിഫ്ത്തീരിയ പടർന്നു പിടിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ശക്തമായ ബോധവൽക്കരണവുമായി രംഗത്തുണ്ട്. ഇതിനിടെയാണ് വടക്കുംചേരിയെ പോലുള്ളവരുടെ പ്രചരണങ്ങളിൽ ആളുകൾ കുടങ്ങിപ്പോകുന്നതും. ഡിഫ്ത്തീരിയക്കെതിരെ ശക്തമായ പ്രതിരോധമെന്ന നിലയിൽ വാക്‌സിനുകളുടെ ആവശ്യകതയിൽ ഊന്നി നിന്നു കൊണ്ട് മാതൃഭൂമി ന്യൂസ് ചാനലിൽ എം എസ് ശ്രീകല അവതരിപ്പിച്ച അകംപുറം പരിപാടി ഏറെ ശ്രദ്ധേയമായി. കേരളതത്തിലെ വാക്‌സിൻ വിരുദ്ധതയുടെ അപ്പോസ്തലനായി അറിയപ്പോടുന്ന ജേക്കബ് വടക്കുംചേരി ഒരു വ്യാജ ഡോക്ടറാണെന്നും അദ്ദേഹത്തിന്റെ വാക്‌സിൻ വിരുദ്ധതയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഈ പരിപ
തിരുവനന്തപുരം: കാലങ്ങളായി പ്രകൃതി ചികിത്സയുടെ പേര് പറഞ്ഞ് വാക്‌സിൻ വിരുദ്ധ നിലപാടുമായി നടക്കുന്ന ആളുകളാണ് ജേക്കബ് വടക്കുംചേരി. പേരിന് മുമ്പ് ഡോക്ടറെന്ന് കൂട്ടിച്ചേർത്തു നടക്കുന്ന ഈ വ്യാജന്റെ പ്രചരണമാണ് മലപ്പുറത്ത് കുഞ്ഞുങ്ങൾ ഡിഫ്ത്തീരിയ പിടിപെട്ട് മരിക്കാൻ പോലും ഇടയാക്കിയതെന്ന ആരോപണങ്ങളുണ്ട്. വാക്‌സിൻ വിരുദ്ധപ്രചരണങ്ങൾ ശക്തമായി നടക്കുന്നതിനെ ഡിഫ്ത്തീരിയ പടർന്നു പിടിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ശക്തമായ ബോധവൽക്കരണവുമായി രംഗത്തുണ്ട്. ഇതിനിടെയാണ് വടക്കുംചേരിയെ പോലുള്ളവരുടെ പ്രചരണങ്ങളിൽ ആളുകൾ കുടങ്ങിപ്പോകുന്നതും.
ഡിഫ്ത്തീരിയക്കെതിരെ ശക്തമായ പ്രതിരോധമെന്ന നിലയിൽ വാക്‌സിനുകളുടെ ആവശ്യകതയിൽ ഊന്നി നിന്നു കൊണ്ട് മാതൃഭൂമി ന്യൂസ് ചാനലിൽ എം എസ് ശ്രീകല അവതരിപ്പിച്ച അകംപുറം പരിപാടി ഏറെ ശ്രദ്ധേയമായി. കേരളതത്തിലെ വാക്‌സിൻ വിരുദ്ധതയുടെ അപ്പോസ്തലനായി അറിയപ്പോടുന്ന ജേക്കബ് വടക്കുംചേരി ഒരു വ്യാജ ഡോക്ടറാണെന്നും അദ്ദേഹത്തിന്റെ വാക്‌സിൻ വിരുദ്ധതയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഈ പരിപാടി. ചുരുക്കത്തിൽ പ്രകൃതി ചികിത്സകന്റെ വാദങ്ങളെ അക്ഷരാർത്ഥത്തിൽ പൊളിച്ചടുക്കി അകം പുറം പരിപാടി.
ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർ, ഡോ. എൻ എൻ പിഷാരടി എന്നിവരും ഇവർക്കൊപ്പം ചർച്ചയിൽ പങ്കെടുക്കാൻ മാതൃഭൂമി സ്റ്റുഡിയോയിലെത്തി. വാക്‌സിൻ വിരുദ്ധതയിലെ തെറ്റിദ്ധാരണകൾ നീക്കുക എന്നതിൽ ഊന്നി നിന്നാണ് എം എസ് ശ്രീകല ചർച്ച തുടങ്ങിയത്. ജേക്കബ് വടക്കുംചേരിയെ തുറന്നു കാണിക്കുക എന്ന ലക്ഷ്യം തന്നെയായിരുന്നു അവതാരകയ്ക്ക് ഉണ്ടായിരുന്നത്. കൃത്യമായി തന്നെ ഇത് നടപ്പിലാക്കുകയും ചെയ്തു. എം എസ് ശ്രീകലയുടെ വാദങ്ങളെ പിന്തുണച്ച് ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചറും രംഗത്തെത്തി. ചുരുക്കത്തിൽ രണ്ടു പെണ്ണുങ്ങൾ ചേർന്ന് വടക്കുംചേരിയെ വധിച്ചു എന്നു പറയുന്നതാകും ശരി.
ഡിഫ്ത്തീരിയ ബാധിച്ച കുട്ടികൾ മരിക്കുമ്പോഴും വാക്‌സിൻ സ്വീകരിക്കില്ലെന്ന നിലപാട് ഭ്രാന്താണെന്ന് വളരെ സൗമ്യമായ ഭാഷയിൽ തന്നെ ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർ ചർച്ചയിൽ വ്യക്തമാക്കി. വടക്കുംചേരിയുടെ വിവാദമായ പ്രസംഗങ്ങൾ പ്ലേ ചെയ്തും മറ്റുമായിരുന്നു അദ്ദേഹത്തിന്റെ മുഖം മൂടി വലിച്ചു കീറിയത്്. വടക്കാഞ്ചേരിയൊക്കെ ഇത്തരത്തിൽ പൊതുസമൂഹത്തിൽ ചെയ്യുന്നത് കേസെടുക്കാൻ മാത്രം ഉള്ള കുറ്റമാണെന്നും ചർച്ചയിൽ ടീച്ചർ വ്യക്തമാക്കി.
അഭിപ്രായം പറയാൻ മനുഷ്യർക്ക് സ്വാതന്ത്ര്യമുണ്ടെന്ന് വച്ച് ഒരു സമൂഹത്തിനു മുഴുവൻ അപകടമുണ്ടാക്കുന്ന ഒരു പ്രചരണത്തിലേക്ക് ഇറങ്ങിച്ചെല്ലാമോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ശാസ്ത്രീയമായ പ്രവർത്തനങ്ങളുമായി ഒരാൾ മുന്നോട്ടിറങ്ങിയാൽ അറസ്റ്റ് ചെയ്യേണ്ടതായി വരും. അത് വടക്കുംചേരിയല്ല ആരായിരുന്നാലും നടപടിയെടുത്തേ കഴിയൂനെന്നും ടീച്ചർ പറഞ്ഞു. തന്നെ പട്ടി കടിച്ചാലും പ്രതിരോധ വാക്‌സിൻ എടുക്കില്ലെന്ന വാദമാണ് ജേക്കബ് വടക്കുംചേരി ഉന്നയിച്ചത്. എന്നാൽ, ഈ വാദത്തിന് മറുപടി കൃത്യമായി നൽകത് ആരോഗ്യമന്ത്രി കെ കെ ഷൈലജയാണ്. വടക്കുംചേരി എതിർത്താലും അദ്ദേഹത്തെ പിടിച്ചുകെട്ടി കുത്തിവെപ്പെടുപ്പിക്കുമെന്നാണ് ഷൈലജ ടീച്ചർ പറഞ്ഞത്. അല്ലെങ്കിൽ പേപിടിച്ച വടക്കുംചേരി നാട്ടുകാർക്ക് ഭീഷണിയാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
താൻ ഒരു വ്യ്ാജ ഡോക്ടറാണെന്ന് സ്വയം സമ്മതിക്കുന്ന ജേക്കബ് വടക്കുംചേരിയെയും കണ്ടും അകം പുറത്തിൽ. താങ്കൾ ഡോക്ടർ എന്ന് വിളിക്കുന്നു. എവിടെനിന്നാണ് താങ്കൾ ഡിഗ്രി എടുത്തത് എന്നതായിരുന്നു ശ്രീകല ചോദിച്ചത്. ഇതോടെ പേരിനൊപ്പം കൊണ്ടു നടന്നത് വ്യാജമണെന്ന കാര്യം അദ്ദേഹത്തിന് തന്നെ സമ്മതിക്കേണ്ടി വന്നു. ഞാൻ രോഗികളെ ചികിൽസിക്കാറുണ്ട് ആ അർഥത്തിലാണ് ഡോക്ടറെന്ന് വിളിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അപ്പോൾ പി എച്ച് ഡി എങ്കിലുമുണ്ടോ എന്നാണ് അവതരിക ചോദിച്ചത്. അതും തനിക്കില്ലെന്ന് പരിപാടിയിൽ വടക്കുംചേരി സമ്മതിച്ചു. ഇതോടെ മന്ത്രിയോട് വ്യാജ ചികിത്സകനെ തടയാൻ നടപടി വേണ്ടേ എന്ന ചോദ്യമാണ് വടക്കുംചേരി ഉന്നയിച്ചത്. ഇത്തരത്തിലുള്ള ഒരാൾ ഡോക്ടർ എന്ന് പേരിന്റെ കൂടെ ചേർക്കുന്നത് നിയമപരമായി ശരിയാല്ലെന്നായിരുന്നു ആരോഗ്യമന്ത്രി വ്യക്തമാക്കിയതും.
എന്തുകൊണ്ട് വാക്‌സിനെ എതിർക്കുന്നു എന്ന ചോദ്യത്തിന് മുമ്പിലും പതറുന്ന വടക്കുംചേരിയെയാണ് പ്രേക്ഷകർ കണ്ടത്. വാക്‌സിനെന്നത് അന്താരാഷ്ട്ര ഗൂഢാലോചന ആണെന്നും ജനസംഖ്യ കുറയ്ക്കാനുള്ള മാർഗ്ഗമാണെന്നും തട്ടിവിട്ടു അദ്ദേഹം. വടക്കുംചേരിയുടെ പ്രഭാഷണവും ചൂണ്ടിക്കാട്ടി തൽസമയ വധം തന്നെയായിരുന്നു ശ്രീകല നടത്തിയത്. തന്റെ വാദങ്ങൾ ഒന്നൊന്നായി പൊളിഞ്ഞതോടെ വാക്‌സിനുകളുടെ അപകടം പറയാൻ കാർസിനോജനിക് എന്ന് പറഞ്ഞെങ്കിലും അതും സമർത്ഥമായി തന്നെ പൊളിച്ചു.
'എറണാകുളത്ത് നിന്ന് എങ്ങനെയാ വന്നത്' എന്ന ശ്രീകലയുടെ ചോദ്യത്തിന് മുന്നിൽ തന്നെ ചോദ്യത്തിൽ തന്നെ വടക്കുംചേരി പതറി. കാറിലാണ് എത്തിയതെന്ന് പറഞ്ഞപ്പോൾ ഒരു വർഷത്തിനിടെ കേരളത്തിലുണ്ടായ റോഡപകടങ്ങളുടെ സംഖ്യ ചൂണ്ടിക്കാട്ടി എന്തുകൊണ്ട് കാറിൽ താങ്കൾ സഞ്ചരിക്കുന്ു എന്ന ചോദ്യമാണ് ഉന്നയിച്ചത്. മാത്രമല്ല, വായൂ മലിനീകരണവും വെള്ളകത്തിലെ മാലിന്യവും ഇതൊക്കെ ചൂണ്ടിക്കാട്ടി പറഞ്ഞു. ഇത്രത്തോളം അപകട സാധ്യത ഇല്ലാത്ത വാക്‌സിനോട് മാത്രം എന്തുകൊണ്ടാണ് ചോദ്യത്തിലും വടക്കുംചേരി പതറി.
വാക്‌സിൻ വിരുദ്ധത നിറഞ്ഞ വടക്കുംചേരിയുടെ ഒരു പ്രസംഗം ചൂണ്ടിയും ശ്രീകല തന്റെ നിലപാട് വ്യക്തമാക്കി. ഡിഫ്ത്തീരിയ ബാധിച്ചുണ്ടായ മരണം ആസൂത്രിതമാണെന്നായിരുന്നു വടക്കുംചേരിയുടെ വാദം. മലപ്പുറത്തെ വാക്‌സിൻ വിരുദ്ധതയ്ക്ക് കാരണവും വടക്കുംചേരിയാണെന്ന വാദവും മാതൃഭൂമി ചൂണ്ടിക്കാട്ടുന്നു. വാക്‌സിൻ വിരുദ്ധ നിലപാടെടുക്കുന്ന ഒരു മലപ്പുറത്തുകാരന്റെ വാദം ചാനൽ ക്യാമറയിൽ പകർത്തിയാണ് ഇക്കാര്യം അകം പുറം വ്യക്തമാക്കിയത്. മക്കൾക്ക് ഞങ്ങൾ വാക്‌സിൻ കൊടുക്കില്ല. 2030 ആകുമ്പോഴേക്കും മുഴുവൻ പേരെയും കൊല്ലാനുള്ള പദ്ധതിയാണിത് എന്നാണ്. മലപ്പുറത്തുകാരനായ യുവാവ് വാദിച്ചത്. ആരാണിത് നിങ്ങളോട് പറഞ്ഞത് എന്ന ചോദ്യത്തിന് വടക്കുംചേരിയെന്ന ഉത്തരവും നൽകി.
ഇതോടെ ആവശ്യമെങ്കിൽ വടക്കുംചേരിക്കെതിരെ കേസെടുക്കുമെന്ന നിലപാട് തന്നെയാണ് ആരോഗ്യമന്ത്രിയും ചർച്ചയിൽ ചൂണ്ടിക്കാട്ടിയത്. മലപ്പുറത്തെ മുസ്ലിം നേതാക്കൾ വാക്‌സിനേഷനെ അനുകൂലിച്ച് രംഗത്തുണ്ടെന്ന കാര്യം കൂടി ആരോഗ്യമന്ത്രി ഓർമ്മപ്പെടുത്തി. കാന്തപുരം അബൂബക്കർ മുസ്ല്യാരും പാണക്കാട് തങ്ങളും വാക്‌സിനേഷനെ അനുകൂലിച്ച് സർക്കാറിനെ സഹായിക്കാൻ രംഗത്തുള്ള കാര്യം ഒരു പരിധിവരെ തെറ്റിദ്ധാരണ മാറ്റാനും ഇടയാക്കുന്നതായി.