തിരുവനന്തപുരം: ചാനലുകളിൽ മാദ്ധ്യമപ്രവർത്തകർ കൂടുവിട്ട് കൂടുമാറുന്നത് പുതിയ സംഗതിയല്ല. അതുകൊണ്ട് തന്നെ സ്ഥാപനത്തിന്റെ രാഷ്ട്രീയ നിലപാടിന് അനുസരിച്ച് ചർച്ചകൾ നയിക്കാനാണ് അവതാരകരുടെ യോഗവും. ഇഷ്ടമില്ലങ്കിൽ കൂടി ചാനൽ നിലപാട് വിശദീകരിക്കാൻ ചോദ്യങ്ങൾ ഉന്നയിക്കേണ്ടിയും വരും. ഇങ്ങനെയുള്ള പ്രതിസന്ധി നേരിടേണ്ടി വന്ന ചാനൽ പ്രവർത്തകനാണ് വേണു ബാലകൃഷ്ണൻ. പൊതുവേ ഇടതുപക്ഷ അനുഭാവിയായ വേണു റിപ്പോർട്ടർ ചാനലിൽ നിന്നുമാണ് മാതൃഭൂമിയിലേക്ക് ചുവടുമാറിയത്. റിപ്പോർട്ടറിൽ ചർച്ചകൾ നയിക്കുമ്പോൾ നിഷ്പക്ഷമായ ശൈലി പിന്തുടർന്നിരുന്ന വേണുവിന് മാതൃഭൂമിയിൽ എത്തിയപ്പോൾ ആ നിഷ്പക്ഷത കൈവിട്ടു എന്ന ആരോപണം അടുക്കാലത്തായി ഉയർന്നിരുന്നു. ചാനൽ ഉടമയും യുഡിഎഫ് എംഎൽഎയുമായ ശ്രേയംസ് കുമാറിന്റെ താൽപ്പര്യത്തിന് അനുസൃതമായി ചർച്ചാവിഷയം തെരഞ്ഞെടുക്കുന്നത് എന്നതിനാൽ മാതൃഭൂമിയിലെ ഒമ്പതുമണി ചർച്ചകളും അടുത്തിടെ വിവാദമാകുകയാണ്.

ഇന്നലെ വേണു ബാലകൃഷ്ണൻ നയിച്ച ചർച്ചയിൽ സിപിഐ(എം) നേതാവ് എം സ്വരാജും വേണുവും തമ്മിൽ കൊമ്പുകോർക്കുകയും ചെയതു. അരുവിക്കര തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണ ദിവസമായ ഇന്നലെ പിണറായി വിജയൻ നടത്തിയ വാർത്താസമ്മേളനായിരുന്നു മാതൃഭൂമിയുടെ ചർച്ചാവഷയമായത്. 'പിണറായി പുറത്ത്, ഉറപ്പിച്ച് ഉമ്മൻ ചാണ്ടി' എന്ന ക്യാപ്ഷനോടെയാണ് ചർച്ച തുടങ്ങിയത്. സൂപ്പർ െ്രെപം ടൈമിൽ ഈ ചർച്ചയിൽ പങ്കെടുത്തത് എം. സ്വരാജ്. ജോസഫ് വാഴയ്ക്കൻ, കെ. സുരേന്ദ്രൻ, സി.പി. ജോൺ, കെ.ജെ. ജേക്കബുമായിരുന്നു.

എന്നാൽ ചർച്ചക്കിടെ യുഡിഎഫ് അനൂഭാവിയായി മാറിയാണ് വേണു ചർച്ച നയിച്ചത്. പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ മാത്രം ഊന്നിയായിരുന്നു ചർച്ച. പിണറായി വിജയന്റെ വാർത്താസമ്മേളം വെറും നോക്കിവായിക്കലായാണ് വേണു വ്യാഖ്യാനിച്ചത്. അതിൽ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞുവെന്നും അവതാരകൻ പറഞ്ഞു. ഈ നിലപാട് പലതവണ ആവർത്തിച്ചപ്പോൾ പരുഷമായി തന്ന സ്വരാജ് പറഞ്ഞു: 'വേണു ഉദേശിക്കുന്ന പോലെ പിണറായി പത്രസമ്മേളനം നടത്തണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു എന്നാണ്. പിണങ്ങാതിരുന്നാൽ താനൊരു കാര്യം പറയാത്... അത് പള്ളിയിൽ പോയി പറഞ്ഞാൽ മതി.. യുഡിഎഫുകാരന്റെ ഭാഷയിലാണ് സംസാരിക്കുന്നതെങ്കിൽ ജോസ് വഴക്കനെ ചർച്ചയിൽ നിന്നും ഒഴിവാക്കാമായിരുന്നു'.

സ്വരാജിന്റെ പ്രതകരണത്തിന് മറുപടിയായി വേണു മുൻനിലപാടിൽ ഉറച്ചു നിന്ന് സംസാരിക്കുകയാണ് ഉണ്ടായത്. ഉമ്മൻ ചാണ്ടി പറഞ്ഞതിന്റെ വസ്തുത മനസിലാക്കാതായൊണ് പിണറായി പ്രതികരിച്ചത്. തന്നെ പരിഹസിച്ച് പ്രതിരോധത്തിൽ ആക്കാനാണ് സ്വരാജിന്റെ ശ്രമമെങ്കിൽ സ്വരാജും പള്ളിയിൽ പറഞ്ഞാൽ മതിയെന്നായി വേണു. ഇതിനിടെ വേണുവിന്റെ യുഡിഎഫ് അനുകൂല നിലപാടിനെ വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ കെ ജെ ജേക്കബും രംഗത്തെത്തി.

തുടർന്നുള്ള ചർച്ചകളും സ്വരാജും വേണുവും തമ്മിലുള്ള വാഗ്വാദമായി മാറി. വൈകാരികമായി തന്നെ വേണു പ്രതികരിച്ചപ്പോൾ അതിനെ വീണ്ടും പരിഹസിക്കുകയാണ് സ്വരാജ് ചെയ്തത്. ഇത്ര ദുർബലനാണെങ്കിൽ ഞാൻ പറയില്ലായിരുന്നു. എന്നിട്ടും നിങ്ങൾക്ക് വിഷമം ആയെങ്കിൽ സന്തോഷമുണ്ട്, പരിഹാസമല്ലെങ്കിൽ നിങ്ങളുടെ വിശകലനത്തിന്റെ ദൗർബല്യമായി വിലയിരുത്താമെന്നും സ്വരാജ് പറഞ്ഞു. പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ മാത്രം ചുറ്റിനിന്ന ചർച്ചയിൽ കാര്യമായ അവലോകനങ്ങളും ഉണ്ടായില്ല. ഒടുവിൽ ബിജെപി നേതാവ് കെ സുരേന്ദ്രന് പോലും ഏകപക്ഷീയ ചർച്ചയായി എന്ന പറയേണ്ടിയും വന്നു. ചാനൽ ചർച്ചയുടെ പേരിൽ വേണു ബാലകൃഷ്ണന് സോഷ്യൽ മീഡിയയിൽ നിന്നും കടുത്ത വിമർശനമാണ് നേരിടേണ്ടി വന്നത്.

ഉമ്മൻ ചാണ്ടിക്ക് വേണ്ടി വായിട്ടലക്കുമ്പോൾ വേണു ഓർത്തില്ല മുന്നിൽ ഇരിക്കുന്നത് സ്വരാജ് ആണെന്ന് .......വേണുവിന് ഒപ്പം വാഴക്കനും കിട്ടി സദ്യ ...

Posted by വാസ്തവം on Thursday, June 25, 2015