തിരുവനന്തപുരം: ദുബായ്് കമ്പനിയുമായി ബന്ധപ്പെട്ട ബിനോയ് കോടിയേരിയുടെ 13 കോടിയുടെ വിവാദഇടപാടാണ് ടെലിവിഷൻ ചാനലുകളിലെ ചൂടാറാത്ത വിഷയം. ബിനോയിക്ക് ദുബായ് പൊലീസിന്റെ സൽസ്വഭാവ സർട്ടിഫിക്കറ്റ് കിട്ടിയതോടെ വർദ്ധിച്ച ഉൽഹാസത്തോടെയാണ് വ്യാജവാർത്ത എന്ന് അധിക്ഷേപിച്ച് അവതാരകരെ നിർവീര്യരാക്കാൻ ചർച്ചകളിൽ സിപിഎം പ്രിതിനിധികൾ കിണഞ്ഞു ശ്രമിക്കുന്നത്. ആക്രമിച്ച് കീഴ്‌പെടുത്തുക ന്നെ തന്ത്രം പയറ്റുന്നതോടെ മറ്റ് അതിഥികൾ കാഴ്ചക്കാരാകുന്നു. എന്നിരുന്നാലും ചാനലിന്റെ റേറ്റിങ് കൂട്ടാനുള്ള എളുപ്പവഴിയായതുകൊണ്ട് അവതാരകന്മാർ ഈ ചൂണ്ടകളിൽ എളുപ്പം കൊത്തുകയും ചെയ്യുന്നു.

വ്യാഴാഴ്ച മാതൃഭൂമി ന്യൂസിൽ ഈ വിഷയത്തിൽ വേണു ബാലകൃഷ്ണനും ദേശാഭിമാനി റസിഡന്റ് എഡിറ്റർ പി.എം.മനോജും തമ്മിൽ നടന്ന തർക്കം രൂക്ഷമായ വാദ-പ്രതിവാദങ്ങളിലേക്കാണ് നയിച്ചത്. വേണുവിനെ ഒരുവഴിക്കാക്കി എന്ന തരത്തിൽ സിപിഎം സൈബർ സഖാക്കൾ ചർച്ചയുടെ വീഡിയോ കൊണ്ടാടുകയും ചെയ്യുന്നുണ്ട്.

ചർച്ചയിലെ ചില പ്രസ്‌ക്ത ഭാഗങ്ങൾ:

പി.എം.മനോജ്: നിങ്ങൾ ഇന്നലെ പറഞ്ഞുകേസുണ്ടെന്ന്...ഇന്ന് പറയുന്നു കേസില്ലെന്ന് .നിങ്ങൽ ഇന്നലെ പറഞ്ഞു യാത്രാബാനുണ്ടെന്ന്..യാത്രാബാനില്ലെന്ന് ഇന്ന് തെളിഞ്ഞു.

വേണു: ശരിയാണ് ...ശരിയാണ്..ഇന്നലത്തെ ചർച്ചയിൽ ഞാൻ മനോജേ...ബിനോയി ഇങ്ങനെ പറയുന്നു എന്ന് പറഞ്ഞ ആളാണ്.ഇന്നലത്തെ ചർച്ചയിൽ ഇങ്ങനെയൊരു വാദഗതിയുണ്ട്..ബിനോയിക്ക് ട്രാവൽ ബാനുണ്ട്...

വാദഗതിയല്ല..സത്യമാണ്

ഇന്നലെ അതുവാദഗതിയായിരുന്നു..

ഇന്ന് അതുസത്യമായല്ലോ

അപ്പോൾ നിങ്ങൾ നാളത്തെ സബ്ജക്റ്റിന് വേണ്ടിയാണല്ലോ വാദിക്കുന്നത്.

ബിനോയി കോടിയേരി ഒരു നിയമപ്രശ്‌നത്തിന് പരിഹാരം കണ്ടുവെന്ന് നിങ്ങൾ പറയുമ്പോൾ ഞാൻ പറയുന്നു..പൂർത്തീകരിക്കപ്പെട്ടിട്ടില്ല.

ഇല്ല..നിങ്ങളുടെ എംഡിയാണല്ലോ. ആര്?

വീരേന്ദ്ര കുമാർ

ഇവർക്കെതിരായിട്ട് എത്ര ഭൂമികയ്യേറ്റക്കേസുണ്ട്?ഏതൊക്കെ കോടതികളിൽ നിൽക്കുന്നുണ്ട്.ആകോടതികളിൽ കേസുള്ളതുകൊണ്ട് അവര് കുറ്റവാളികളാണെന്ന് നിങ്ങൾ പറയുമോ?

വീരേന്ദ്രകുമാറിനും ശ്രേയാംസ് കുമാറിനും എതിരായ കേസുകൾ അവര് ന്യായീകരിക്കട്ടെ..അവര് കുറ്റവാളിയാണെങ്കിൽ കുറ്റവാളി ..അല്ലെങ്കിൽ അല്ല

ഞാൻ രണ്ടുപേർക്കുമെതിരെയല്ല പറഞ്ഞത്..അവർക്കെതിരെ കോടതിയിൽ കേസുള്ളതുകൊണ്ട് അവർ കുറ്റവാളിയാണെന്ന് നിങ്ങൾ പറയുമോ എന്നാണ് ചോദിച്ചത്.അവര് രണ്ടുപേരുമില്ലാതിരിക്കുന്ന ഒരിടത്ത് അവരെ കുറിച്ച് എങ്ങനെ ചർച്ച ചെയ്യുന്നത്.?

വേണൂ..പറയ്.. ബിനോയ് കോടിയേരി ഇവിടെയുണ്ടോ?

ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനാണ് ഞാൻ

അല്ല ..നിങ്ങൾ പറയ്.. ബിനോയി് കോടിയേരി ഇവിടെയുണ്ടോ..കോടിയേരി ബാലകൃഷ്ണൻ ഇവിടെയുണ്ടോ?

അല്ല നിങ്ങൾ മാത്രം കോടതിയായി ചമയല്ലേ..നിങ്ങൾക്കൊരുധാരണയുണ്ട്...ഈ കോട്ടിട്ടതുകൊണ്ട് കോടതിയാകുമെന്ന്..

എം വിശ്രേയാംസ്‌കുമാറിനെതിരായ കേസാണ് ചർച്ച ചെയ്യുന്നതെങ്കിൽ അതുചർച്ച ചെയ്യാം.ഇന്നത്തെ ചർച്ചാവിഷയം അതല്ല..വീരേന്ദ്രക കുമാറിനും ശ്രേയാംസ്‌കുമാറിനും എന്തെങ്കിലും പറയാനുണ്ടെങ്കിൽ അതവർ പറയട്ടെ..

നിങ്ങളീ കൊണ്ടുവന്നിരിക്കുന്നവര് നിങ്ങൾ പറയുന്നത് മാത്രം കേട്ട് അനങ്ങാതെ പോകാൻ ബാധ്യസ്ഥരാണെന്ന കരുതരുത്..ശ്രേയാസ് കുമാറിന്റെയും വീരേന്ദ്രകുമാറിന്റെയും പേര് പറഞ്ഞ് എന്നെ നിർവീര്യമാക്കാമെന്ന് നിങ്ങളും മനക്കോട്ട കെട്ടേണ്ടാ..അതു പൊളിയും.
വീരേന്ദ്രകുമാറിന്റെയും ശ്രേയാംസ് കുമാറിന്റെയും കാര്യമല്ലല്ലോ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്തത്.

അല്ലാ ഞാൻ ഉന്നയിച്ചത് രാഷ്ട്രീയമാണ്. വീരേന്ദ്രകുമാറിനും, ശ്രേയാംസിനുമെതിരെ നിരവധി കേസുകളുണ്ട്. അതുകൊണ്ട് അവർ കുറ്റവാളികളാണെന്ന് നിങ്ങൾ പറയുമോ എന്നാണ് ചോദിച്ചത്...നിങ്ങൾ ചൂടാവുന്നു..നിങ്ങൾ സമനില തെറ്റുന്നു..കോട്ടിട്ടാൽ..ആങ്കറിങ് സ്ഥാനത്തിരുന്നാൽ സമനില തെറ്റുകയെന്നത് ശരിയായ കാര്യമല്ല

ഇല്ല മനോജേ..സമനില തെറ്റലൊന്നുമില്ല..എനിക്കതിന് മറുപടിയുണ്ട്.

തുടർന്ന് പി.കെ.ഫിറോസ് ഉന്നയിച്ച ചില ചോദ്യങ്ങൾക്ക് മനോജ് മറുപടി പറയുമെന്ന വേണുവിന്റെ പരാമർശത്തെ ചൊല്ലി വീണ്ടും തർക്കം ഉടലെടുക്കുന്നു.താൻ വേണുവിന്റെ ഭ്രാന്തിന് മറുപടി പറയാനല്ല വന്നിരിക്കുന്നതെന്നും അതിന് മനോജിനെ കിട്ടില്ലെന്നും പറയുന്നു.മൈക്ക് ലേപ്പൽ ഊരി പോകാൻ ഒരുങ്ങുന്നെങ്കിലും പോകുന്നില്ല. താങ്കൾക്ക് മറുപടി പറയാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും പോകുന്നെങ്കിൽ പോകാമെന്നും വേണു നിലപാടെടുക്കുന്നു.

ഒരു ഇറങ്ങിപ്പോക്കിലേക്ക് കാര്യങ്ങൾ എത്തുന്നില്ലെങ്കിലും അവതാരകനെ ആക്രമിച്ച് കീഴ്‌പെടുത്തി വിഷയത്തെ തന്നെ കെടുത്തി പ്രതിരോധിക്കുക എന്ന തന്ത്രമാണ് സിപിഎം പ്രതിനിധി പയറ്റുന്നതെന്ന് ചർച്ചയിൽ നിന്ന് വ്യക്തമാണ്. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ മറ്റൊരു സിപിഎം പ്രതിനിധിയായ റഹീം സ്വീകരിച്ച നിലപാടും ഇതുതന്നെയാണ്. മാധ്യമങ്ങൾ സൃഷ്ടിച്ച വ്യാജവാർത്തയാണെന്നും ബിനോയ് ക്ലീനാണെന്നുമുള്ള സമീപനം. ഏതായാലും സിപിഎം പ്രതിനിധിയും അവതാരകനും ഏറ്റമുട്ടൽ തുടർന്നതോടെ മാതൃഭൂമി ന്യൂസ് ചർച്ചയിൽ മറ്റുള്ള്ള അതിഥികൾ വെറും കാഴ്ചക്കാർ മാത്രമായി.