- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതു പീപ് സൗണ്ട് ഇടാതെ ആ വീഡിയോ ഇടണം എന്നാണ് എന്റെ അഭിപ്രായം; ഞാൻ അങ്ങനെ ഒരു വാക്ക് ഉപയോഗിച്ചില്ല എന്നാണ് എന്റെ വേർഷൻ; ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ എന്നാണ് ഉപയോഗിച്ചത്; ലാൽ കുമാറിന്റെ വിശദീകരണത്തിന് പിന്നാലെ വീഡിയോ നീക്കം ചെയ്തു മാതൃഭൂമി
തിരുവനന്തപുരം: മാതൃഭൂമി ന്യൂസ് ചാനലിലെ ഇന്നലത്തെ ചൂടൻ ചർച്ചയെ തുടർന്നുള്ള വിവാദത്തിൽ പ്രതികരണവുമായി ഇടതു സഹയാത്രികൻ എൻ ലാൽകുമാർ. ചർച്ച ചൂടുപിടിച്ചപ്പോൾ ലാൽ അൽപ്പം ചൂടിലാണ് സംസാരിച്ചത്. ഇത് ചാനൽ അവതാരകയായ മാതു സജി കേട്ടത് ഒരു അശ്ലീല വാക്കായാണ് താനും. ഇതാണ് വിവാദങ്ങൾ കൊഴുപ്പിച്ചത്. ഇതോടെ ഇടതു പ്രതിനിധി അശ്ലീല വാക്കു ഉപയോഗിച്ചെന്ന് പറഞ്ഞത് ലാലിനെ മാതു സജി ഇറക്കി വിടുകയും ചെയ്തു.
എന്നാൽ താൻ വിവാദമായ വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും ഫാക്ട് എന്നാണ് ഉപയോഗിച്ചതെന്നും ലാൽ കുമാർ വിശദീകരിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണം നൽകിയത്. ഞാൻ മോശമായി സംസാരിച്ചു എന്നാണ് മാതൃഭൂമിയിലെ അവതാരക പീപ്പ് ശബ്ദമിടാതെ ആ വീഡിയോ ഇടണമെന്നാണ് ലാൽ ആവശ്യപ്പെട്ടത്. താൻ അങ്ങനെ വാക്ക് ഉപയോഗിച്ചിട്ടണ്ടെങ്കിൽ എനിക്ക് ജനം മാപ്പ് തരേണ്ട. ഞാൻ പരസ്യമായി മാപ്പും പറയുമെന്നും ലാൽ വിശദീകരിച്ചു.
ഇതുമായി ബന്ധപ്പെട്ട് ലാൽ ഫേസ്‌ബുക്കിൽ കുറിച്ച വാക്കുകൾ ഇങ്ങനെ:
ഞാൻ മോശമായി സംസാരിച്ചു എന്നാണ് മാതൃഭൂമിയിലെ അവതാരക Maadhu Saji പറയുന്നത്. ജലലു സൗണ്ട് ഇടാതെ ആ വീഡിയോ ഇടണം എന്നാണ് എന്റെ അഭിപ്രായം. Peep സൗണ്ട് ഇട്ടാൽ ഞാൻ f**k എന്ന് പറഞ്ഞു എന്ന് കരുതും..ഞാൻ അങ്ങനെ ഒരു വാക്ക് ഉപയോഗിച്ചില്ല എന്നാണ് എന്റെ വേർഷൻ. PS: ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ട് എങ്കിൽ ജനം അത് കേൾക്കട്ടെ. എനിക്ക് ജനം മാപ്പ് തരേണ്ട. ഞാൻ പരസ്യമായി മാപ്പും പറയും..
ഈ പോസ്റ്റിന് പിന്നാലെ താൻ എന്താണ് പറയാൻ ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കി മറ്റൊരു പോസ്റ്റും ലാൽ ഫേസ്‌ബുക്കിൽ ഇട്ടിട്ടിലുണ്ട്. അത് ഇങ്ങനെയാണ്: I agree to all the facts you are stating here. Facts was the word used therein. Mathrubhumi misread my statement. I feel pity.
അതേസമയം ലാലിന്റെ വിശദീകരണം എത്തിയതിന് പിന്നാലെ മാതൃഭൂമി അവരുടെ പേജിൽ നിന്നും ഈ ചാനൽ ചർച്ചയിലെ തർക്കഭാഗം നീക്കം ചെയ്യുകയും ചെയ്തു. ബിജെപിയുടെ കെവി എസ് ഹരിദാസ്, കോൺഗ്രസിന്റെ റിജിൽ മാക്കുറ്റി, രാഷ്ട്രീയ നിരീക്ഷകനായ ഒ.അബ്ദുള്ള എന്നിവരായിരുന്നു പാനലിലെ മറ്റു അതിഥികൾ. ചാനലിൽ ചർച്ച ചൂടുപിടിക്കവേയാണ് ഇന്നലെ ഈ സംഭവങ്ങൾ ഉണ്ടായത്.
അവതാരകയും അഡ്വ.എൻ.ലാൽ കുമാറും തമ്മിലുള്ള സംഭാഷണം ഇങ്ങനെ:
അവതാരക മാതു: ഞാൻ ഇടപെട്ടിട്ടില്ല..ദുരാരോപണമാണ് അങ്ങ് ഉന്നയിക്കുന്നത്..
അഡ്വ.എൻ.ലാൽകുമാർ:നിങ്ങൾ ഇടപെട്ടില്ലെന്നോ...ഈ കാണുന്നവരെല്ലാം പൊട്ടന്മാരല്ലേ കണ്ടോണ്ടിരിക്കുന്നത്....
അങ്ങ് എന്നെയൊന്ന് കേൾക്കൂ..ഞാൻ അങ്ങയോട് അഭ്യർത്ഥിക്കുകയാണ്...
നിങ്ങളെന്തിനാ...സംസാരിച്ചെ.. എന്റെ പോയിന്റ് എനിക്ക് കംപ്ലീറ്റ് ചെയ്യാൻ പിന്നെ പറ്റിയോ?
ഞാനിടപെട്ടോ?
എന്റെ പോയിന്റ് എനിക്ക് കംപ്ലീറ്റ് ചെയ്യാൻ പറ്റിയോ? എത്ര സമയം ചുമ്മാ കളഞ്ഞു
ശ്രീ ലാൽ കുമാർ അങ്ങിത്ര പ്രകോപിതനാകാതിരിക്കൂ...അഭ്യർത്ഥിക്കുകയാണ്..
മാതു....ഞാൻ സമ്മതിച്ചു...മാതൃഭൂമിയുടെ അവതാരകയായ മാതു പറഞ്ഞതെല്ലാം ശരിയാണ്..ഞാൻ സമ്മതിച്ചെന്നേ...തീർന്നില്ലേ...പ്രശ്നം തീർന്നില്ലേ...ഐ എഗ്രീ ടു ഓൾ ദി......ഫാക്ട് ( വിവാദമായ വാചകം) യു ആർ സ്റ്റേറ്റിങ് ഹിയർ...സമ്മതിച്ചു.
ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തുള്ള ലംഘനമാണ്...നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്?
പിന്നെ നിങ്ങൾക്കെന്താ..ഞാൻ സംസാരിക്കുമ്പോൾ
ശ്രീ ലാൽകുമാർ..ഈ നിമിഷം...ഈ ചർച്ചയിൽ നിന്ന് പിൻവാങ്ങാം...ഇത് കേട്ടുകൊണ്ടിരിക്കാനുള്ള ധാർമികമായ ബാധ്യതയോ ഉത്തരവാദിത്വമോ ഒന്നും എന്നും എനിക്കില്ല( ശബ്ദം ഉയർത്തി)
എന്താ നിങ്ങൾ പറയുന്നെ.... വർഗ്ഗീയതയ്ക്കെതിരെ നിങ്ങൾ ഘോരഘോരം പ്രസംഗിച്ചു...
നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്.....നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള സാമൂഹിക ഉത്തരവാദിത്വം ഉണ്ടോ ?
എന്നെ കംപ്ലീറ്റ് ചെയ്യാൻ നിങ്ങൾ അനുവദിച്ചോ?
എന്റെ സ്വരം ഇടറുന്നു...അങ്ങെന്നോട് ക്ഷമിക്കണം...ഇത് മര്യാദയുടെ ഏറ്റവും അറ്റത്തുള്ള ലംഘനമാണ്...
ആയിക്കോട്ടെന്നേ..ഞാനിച്ചിരി ലംഘനം കാണിച്ചുവെന്ന് പറഞ്ഞില്ലേ..,.തീർന്നില്ലേ...കാണുന്നവർക്ക് അറിയാല്ലോ...
(എനിക്ക് പറയാനുള്ളത് പറഞ്ഞിട്ട് അദ്ദേഹത്തിന് പോകാം എന്ന് ഒ.അബ്ദുള്ള ഇടയ്ക്ക് കയറി പറയുന്നു).
എന്റെ പോയിന്റ് പറയാൻ അനുവദിച്ചോ എന്ന് ലാൽ കുമാർ ആവർത്തിക്കുന്നു.
അങ്ങേയ്ക്ക് ഈ ചർച്ചയിൽ നിന്ന് ഈ നിമിഷം പോകാം...അങ്ങയുടെ ഭാഷയല്ല ഞാൻ ഉപയോഗിക്കുന്നത്....ഈ ഭാഷ ഉപയോഗിക്കാൻ പരിശീലിക്കപ്പെട്ട ഒരാളല്ല ഞാൻ...ഞാൻ 100 വർഷം പാരമ്പര്യമുള്ള മാധ്യമ സ്ഥാപനത്തിന്റെ എഡിറ്റോറിയലിൽ ഉള്ള ആളാണ്...ഞാൻ അങ്ങയോട് ആവശ്യപ്പെടുന്നത്...മാന്യമായി ഈ ചർച്ചയിൽ നിന്ന് പിന്മാറാമെന്നാണ്...
ഞാൻ എഴുന്നേറ്റെന്നേ..ഞാനങ്ങ് എഴുന്നേറ്റു...
എനിക്കിത് പറയാതിരിക്കാൻ ആവില്ല...എന്നോട് ആ വാക്ക് ഉപയോഗിച്ച ഒരാളോട് മറുത്ത് ഒരു വാക്ക് പറയാൻ ഉള്ള ക്ഷമ എനിക്കില്ല...അതിന് ആരു എന്തുപറഞ്ഞാലും, ശ്രീ ലാൽ കുമാർ ക്ഷമിക്കണം....
ഇടവേള
മറുനാടന് ഡെസ്ക്