തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കൽ വിഷയത്തിൽ സി.പി.എം നേതാക്കളെല്ലാം പ്രതിരോധത്തിലാണ്. കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുന്നേറുമ്പോൾ എത്തിച്ചേരുക എം എം മണിയിലേക്കും മറ്റുമാകുന്നത് സ്വാഭിവികമാണ്. മുന്നാറിൽ കൈയേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമയി കുരിശു പൊളിച്ചു നീക്കിയ സബ്കല്ടറുടെ നടപടിയാണ് ഇപ്പോഴത്തെ പ്രധാന ചർച്ച വിഷയം. സബ് കലക്ടറെ ആർഎസ്എസുകാരനെന്നും ഊളമ്പാറയിലേക്ക് അയക്കണമെന്നും പറഞ്ഞ് തെറിവിളിച്ച് വിവാദ നായകനായ മണിയെ കുറിച്ചും മുന്നാർ വിഷയവുമായിരുന്നു ഇന്നലത്തെ മാതൃഭൂമി ചാനലിന്റെ സൂപ്പർ പ്രൈം ടൈംമിൽ ചർച്ച.

പ്രതിരോധിക്കാൻ കാര്യമായ വാദങ്ങളില്ലാത്തതിനാൽ അടുത്തിടെ ചാനൽ ചർച്ചകളിൽ നിന്നും വിട്ടു നിൽക്കുകയാണ് സി.പി.എം നേതാക്കൾ ചെയ്യുന്നത്. എന്തായലും ഇന്നലെ മാതൃഭൂമിയിൽ ചർച്ചക്കെത്തിയ സി.പി.എം നേതാവ് എ വിജയരാഘവൻ എങ്ങനെ വിഷയത്തിൽ സർക്കാറിനെയും പാർട്ടിയെയും പ്രതിരോധിക്കണം എന്നറിയാതെ വട്ടംകറങ്ങി. ചർച്ചയിൽ പങ്കെടുത്തവരുടെ ചോദ്യങ്ങളിൽ ഉത്തരം മുട്ടിയപ്പോൾ ഞഞ്ഞാ..പിഞ്ഞാ.. പറഞ്ഞ് പ്രതിരോധിക്കാൻ ശ്രമിച്ച വിജയരാഘവൻ സ്വയം ദുരന്തമായി മാറുന്ന കാഴ്‌ച്ചയാണ് കണ്ടത്.

മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കൻ ജെസിബി വേണ്ട പകരം നിശ്ചയദാർഢ്യം മതിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞതിനെ അധികരിച്ചായിരുന്നു ഇന്നലെ ചാനൽ ചർച്ച നടന്നത്. മൂന്നാറിലേത് ക്രിസ്തുവിന്റെ ത്യാഗത്തിന്റെ കുരിശല്ല, കൈയേറ്റത്തിന്റെ കുരിശാണെന്നും അദ്ദേഹം പറയുകയുണ്ടായി. റവന്യു ഉദ്യോഗസ്ഥർ ഒഴിപ്പിച്ച സ്ഥലത്ത് വീണ്ടും കുരിശ് സ്ഥാപിച്ചത് സർക്കാരിനോടുള്ള വെല്ലുവിളിയാണ്. സർക്കാരിന്റെ ഭൂമി കൈയേറിയ വൻകിട കയ്യേറ്റക്കാരെ ഒഴിപ്പിക്കാൻ ആവശ്യമായ നിയമപരമായ നടപടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ കൈയേറ്റക്കാർക്ക് കാനത്തിന്റെ കുരുക്കോ? എന്ന വിഷയത്തിലായിരുന്നു സൂപ്രർ പ്രൈം ടൈം ചർച്ച.

പങ്കെടുക്കുന്നവർ സത്യൻ മൊകേരി, കെ വി എസ് ഹരിദാസ്, ഹരീഷ് വാസുദേവൻ എന്നിവർക്കൊപ്പം എ വിജയരാഘവനും ചർച്ചയിൽ പങ്കെടുത്തും. സ്മൃതി പരുത്തിക്കാടായിരുന്നു അവതാരക. ചർച്ചയിൽ ആദ്യം ഫോണിൽ പങ്കെടുത്ത വിജയരാഘവൻ പിന്നീട് നേരിട്ട് സ്റ്റുഡിയോയിൽ എത്തുകയായിരുന്നു. എന്നാൽ, ചർച്ചയിൽ മുഖ്യമന്ത്രിയും മണിയും വിമർശിച്ചക്കപ്പെട്ടതോടെ അദ്ദേഹം പ്രകോപനത്തോടെ സംസാരിക്കുകയായിരുന്നു. കൈയേറ്റക്കാരെ ഒഴിപ്പിക്കാൻ നിയമത്തിന്റെ വഴിയിൽ പോകാതെ മതപുരോഹിതരോടും വില്ലേജ് ഓഫീസർമാരോടും എം എം മണിയോടും ആലോചിച്ച് ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തെ കുറിച്ച് ഹരീഷ് വാസുദേവൻ പരാമർശിച്ചു. നിയമലംഘകരെ വെച്ചുപൊറുപ്പിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി നിയമം നടപ്പിലാക്കാൻ തുനിഞ്ഞപ്പോൾ അതിനെ എതിർക്കുകയാണെന്നും മണിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു അങ്ങനെയുള്ള മുഖ്യമന്ത്രി രാജിവെക്കുകയാണ് വേണ്ടതെന്ന് പറഞ്ഞതോടെ വിജയരാഘവന്റെ നിയന്ത്രണം വിട്ടു.

ഇതോടെ മുഖ്യമന്ത്രിയും മണിയും കൈയേറിയെന്ന് ഹരീഷ് പറഞ്ഞുവെന്ന വിധത്തിലായിരുന്നു വിജയരാഘവന്റെ ആക്രോശം. ഹരീഷ് പറഞ്ഞ കാര്യത്തിലെ വസ്തുത ചൂണ്ടിക്കാട്ടാതെ അനാവശ്യമായ ബഹളം വച്ചാണ് അദ്ദേഹം ചർച്ചയിൽ പങ്കെടുത്തത്. അവതാരക സമൃതി ഹരീഷ് പറഞ്ഞ കാര്യത്തിൽ വിശദീകരണം നൽകാൻ തുനിഞ്ഞെങ്കിലും അതും അദ്ദേഹം ചെവിക്കൊണ്ടില്ല. ഇടുക്കിയിലെ സബ് കലക്ടറെ പരസ്യമായി ആക്ഷേപിക്കുകയാണ് മണിയും മുഖ്യമന്ത്രിയും ചെയ്യുന്നതെന്ന് ചർച്ചയിൽ പങ്കെടുത്ത ഹരി എസ് കർത്ത ചൂണ്ടിക്കാട്ടി. എന്നാൽ, വി എസ് വ്യത്യസമായ സമീപനമാണ് സ്വീകരിച്ചതെന്നും ഈ വിഷയത്തെ ഗൗരവത്തിൽ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഒരു മന്ത്രിയും ഒരു ഗവൺമെന്റും ഉണ്ടെന്നും അവരെ അവഹേളിക്കരുതെന്നും പറഞ്ഞാണ് വിജയരാഘവൻ നിലപാട് പറഞ്ഞത്. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞണം കുത്തുന്ന ശൈലിയായിരുന്നു ഇതെന്ന വിമർശനം അപ്പോൾതന്നെ ഉയരുകയും ചെയ്തു. എന്നാൽ, ചോദ്യത്ിലേക്ക് പോകാതെ ആക്ഷേപിക്കലാണ് ശ്രമിക്കുന്നതെങ്കിൽ അങ്ങനെയാകട്ടെയെന്ന് ഹരീഷും വ്യക്തമാക്കി. കേന്ദ്രസർക്കാർ മുന്നാർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്നും. മുന്നാറിൽ കൈയേറിയിട്ടുള്ളത് ഫോറസ്റ്റ് ലാൻഡാണെന്ന കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കേന്ദ്രത്തെ ഇങ്ങോട്ട് വിളിച്ചു വരുത്തകയാണെന്ന ഹരീഷിന്റെ വാദത്തെയും പരിഹസിച്ചു തള്ളുകയാണ് സി.പി.എം നേതാവ് ചെയ്തത്.

മൂന്നാർ സങ്കീർണ വിഷയമാണെന്നും സാധാരണക്കാരുടെ താൽപ്പര്യം സംരക്ഷിക്കേണ്ടതുണ്ടെന്നം അദ്ദേഹം പറഞ്ഞു. എന്നാൽ, പാവപ്പെട്ടവരുടെ പ്രശ്‌നമല്ല, ടോം സക്കറിയയും കുടുംബാംഗങ്ങളും ചേർന്നു നടത്തിയ കൊള്ളരുതായ്മ്മകളാണ് ഇതെന്നും സ്മൃതി പരുത്തിക്കാട് ചൂണ്ടിക്കാട്ടിയെങ്കിലും അതും അംഗീകരിക്കാൻ വിജയരാഘവൻ തയ്യാറായില്ല. ചുരുക്കത്തൽ ഒരുവിധത്തിലുള്ള പ്രതിരോധങ്ങൾക്കും സാധിക്കാത്ത വിധതതിൽ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പതറുന്ന അവസ്ഥയാണ് ചർച്ചയിൽ പ്രേക്ഷകർ കണ്ടത്.

സ്പിരിറ്റ് ഇൻ ജീസസുകാർക്ക് പട്ടയം കൊടുക്കണോ എന്ന ചോദ്യത്തിനും അദ്ദേഹത്തിന് മറുപടിയുണ്ടായില്ല. സഭക്കില്ലാത്ത പ്രതിഷേധം എന്തിന് മുഖ്യമന്ത്രിക്കെന്ന ചോദ്യത്തിലും സിപഎം നേതാവ് മറുപടിയില്ലാതെ ഉത്തരം മുട്ടി. ഞങ്ങൾക്ക് നിലപാടുണ്ട് എന്ന് പറയുമ്പോൾ സിപിഐയുടെ നയവും ചർച്ചയായി. ചുരുക്കത്തിൽ ചാനൽ ചർച്ചകളിൽ തോൽക്കുന്ന നേതാക്കളുടെ സ്ഥിരം ശൈലിയാണ് മൂന്നാർ വിഷയത്തിലും പുറത്തുവരുന്നത്.