മട്ടന്നൂരിൽ ബൈക്കും ജീപ്പും കൂട്ടിയിടുച്ചുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. തലശ്ശേരി മുഴുപ്പിലങ്ങാട് സ്വദേശി അബൂബക്കറിന്റെ മകൻ പി.കെ ഹർഷാദും(24) സുഹൃത്ത് മുഹമ്മദ് സഫ്വാനുമാണ്(21) മരിച്ചത്. തലശേരി എംഎം റോഡിൽ മങ്ങത്താൻ ഹൗസിൽ സലീമിന്റെ മകനാണ് സ്ഫ്വാൻ. മട്ടന്നൂരിൽ കോടതിക്ക് സമീപമാണ് അപകടമുണ്ടായത്.

ആരാധകന്റെ മരണത്തിൽ ഞെട്ടലോടെ ദുൽഖർ സൽമാനും മമ്മൂട്ടിയും. മട്ടന്നൂരിൽ ഉണ്ടായ ബൈക്കപകടത്തിൽ മരിച്ച തലശ്ശേരി സ്വദേശി പി,കെ ഹർഷാദിന്റെ മരണമാണ് ദുൽഖറിനെയും മമ്മൂട്ടിയേയും ഇത്രയും വേദനിപ്പിച്ചിരിക്കുന്നത്. ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇരുവരും തങ്ങളുടെ ദുഃഖം പങ്കുവെച്ചിരിക്കുന്നത്.

'സന്തോഷവാനും സ്‌നേഹസമ്ബന്നനുമായ ചെറുപ്പക്കാരനായിരുന്നു ഹർഷാദെന്നും, അവന്റെ മരണ വാർത്ത ഞെട്ടലോടെയാണ് താൻ കേട്ടതെന്നും ദുൽഖർ സന്മാൻ ഫേസ്‌ബുക്കിൽ കുറിച്ചു. നവമാധ്യമങ്ങളിലൂടെ ഹർഷാദ് തനിക്ക് നൽകിയ പിന്തുണ വിലപ്പെട്ടതായിരുന്നുവെന്നും, ഹർഷാദിന്റെ കുടുംബാഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും' ദുൽഖർ സൽമാൻ അറിയിച്ചു.

ദുൽഖർ സൽമാൻ ഫാൻസ് കണ്ണൂർ ഡിസ്ട്രിക് കമ്മിറ്റി പ്രസിഡന്റായിരുന്നു ഹർഷാദ്. മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെയും തലശ്ശേരിയിൽ നിന്നുള്ള പ്രതിനിധി ആയിരുന്നു .ഹർഷാദ് മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ ഐഡി കാർഡിൽ നിന്നാണ് അപകടത്തിൽപ്പെട്ട ഹർഷാദിനെ തിരിച്ചറിഞ്ഞത്. എസ്എഫ്ഐ തലശ്ശേരി ഏരിയാ വൈസ് പ്രസിഡന്റ് കൂടിയാണ് മരിച്ച ഹർഷാദ്. ഹർഷാദിന് ഒപ്പമുണ്ടായിരുന്ന തലശ്ശേരിയിലെ കെ.പി.സലീമിന്റെ മകൻ മുഹമ്മദ് സഫ്വാനും അപകടത്തിൽ മരണപ്പെട്ടിരുന്നു.

എസ്എഫ്ഐ തലശേരി ഏരിയ ജോയിന്റ് സെക്രട്ടറി പി കെ ഹർഷാദ്. ദുൽഖർ സൽമാൻ ഫാൻസ് കണ്ണൂർ ഡിസ്ട്രിക് കമ്മിറ്റി പ്രസിഡന്റായിരുന്നു ഹർഷാദ്. മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെയും തലശ്ശേരിയിൽ നിന്നുള്ള പ്രതിനിധി ആയിരുന്നു മരിച്ച ഹർഷാദ്.