ഡബ്ലിൻ: സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ ബ്ലാഞ്ചാർഡ്സ്ടൗൺ, ക്ലോണി, ഫിബ്ബിൾസ്ടൗൺ കമ്മ്യൂണിറ്റി സെന്റെറിൽ നടത്തപെടുന്ന വലിയ ആഴ്ച തിരുക്കർമ്മങ്ങളുടേയും ധ്യാനത്തിന്റെയും തുടക്കമായി.ഇന്ന് രാവിലെ നടന്ന ചടങ്ങിൽ ഫാ.ജോർജ്ജ് ബെഗ്ലി( Little Pace and Hunts town Clonee )നിലവിളക്ക് കൊളുത്തി ധ്യാനം പ്രർത്ഥനാപൂർവ്വം ഉദ്ഘാടനം ചെയ്തു. ഫാ. ആന്റണി ചീരംവേലിൽ സ്വാഗതം ആശംസിച്ചു.ഫാ. ജോസ് ഭരണികുളങ്ങര, മാർട്ടിൻ പുലിക്കുന്നേൽ,ജോർജ് പള്ളിക്കുന്നത്ത് ,ബിനു ആന്റണി എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് ധ്യാനത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്.വിശുദ്ധ വാരത്തിലെ കൃപഅഭിഷേക ധ്യാനം നയിക്കുന്നത് വലിയ സാക്ഷ്യനുഭാവത്തോടെയും അഭിഷേകത്തോടെയും വചനപ്രഘോഷണ ശുശ്രൂഷ ചെയ്യുന്ന ഫാ.ജോബി കാച്ചപ്പിള്ളി VCഅച്ചനാണ് (Divine rtereat cetnre Toronto Canada.)

അന്ത്യ അത്താഴ വേളയിൽ സെഹിയൊൻ മാളികയിൽ ഈശോ ശിഷ്യന്മാരുടെ കാലുകൾ കഴുകിയത് അനുസ്മരിച്ചുകൊണ്ട് ,ഉച്ച കഴിഞ്ഞ് വിശുദ്ധ ബലിയും ബലി മദ്ധ്യേ സാബു ജോസഫ്,ബിനു കെ പി,ജോഷി കൊച്ചുപറബിൽ എന്നിവർ ചേർന്ന് ആലപിച്ച 'താലത്തിൽ വെള്ളമെടുത്തു വെൺകച്ചയും അരയിൽ ചുറ്റീ.....എന്ന മനോഹര ഗാനത്തിന്റെ ഭക്തിസാന്ദ്രമായ നിറവിൽ അനുതാപത്തിന്റെയും എളിമയുടേയും ദിനമായ പെസഹാ തിരുന്നാളിനു വേണ്ടി 9 മാസ്സ് സെന്റെറുകളിൽ നിന്നും തിരഞ്ഞെടുത്ത 12 പേരുടെ കാൽ കഴുകൽ ശുശ്രൂഷ ഫാ. ജോസ് ഭരണികുളങ്ങര അച്ചൻ നടത്തുകയുണ്ടായി.



ധ്യാനത്തിലും പെസഹാ ശുശ്രൂഷയിലും പങ്കെടുക്കാനായി ഇന്ന് രാവിലെ മുതൽ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് വിശാസികളാണ് ബ്ലാഞ്ചസ് ടൗണിൽ എത്തിയിരുന്നത്.

വാർത്ത: കിസാൻ തോമസ്(പി ആർ ഓ സീറോ മലബാർ സഭ ഡബ്ലിൻ)