- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ബ്രിസ്റ്റോളിൽ കാൽ കഴുകൽ ശുശ്രൂഷയും കഷ്ടാനുഭവ ആഴ്ചയും
ബ്രിസ്‌റ്റോൾ: സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവകയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള കഷ്ടാനുഭവ ശുശ്രൂഷകൾ ആരംഭിച്ചു. 29 നു ഓശാന പെരുന്നാളിനോട് അനുബന്ധിച്ച് ഇടവക വികാരി ഫാ : മാത്യു അബ്രഹാം പാലത്തിങ്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ കഷ്ടാനുഭവ ശുശ്രൂഷകൾക്ക് തുടക്കം കുറിച്ചു. ഇനിയുള്ള എല്ലാ ദിവസവും വൈകുന്നേരം 5 മണി
ബ്രിസ്‌റ്റോൾ: സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവകയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള കഷ്ടാനുഭവ ശുശ്രൂഷകൾ ആരംഭിച്ചു. 29 നു ഓശാന പെരുന്നാളിനോട് അനുബന്ധിച്ച് ഇടവക വികാരി ഫാ : മാത്യു അബ്രഹാം പാലത്തിങ്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ കഷ്ടാനുഭവ ശുശ്രൂഷകൾക്ക് തുടക്കം കുറിച്ചു. ഇനിയുള്ള എല്ലാ ദിവസവും വൈകുന്നേരം 5 മണിക്ക് കുമ്പസാരവും അതിനു ശേഷം സന്ധ്യാ നമസ്‌കാരവും ഉണ്ടായിരിക്കുന്നതാണ്.
ഏപ്രിൽ ഒന്നിനു ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാ നമസ്‌കാരത്തോട് കൂടെ പെസഹയുടെ ശുശ്രൂഷകൾ ആരംഭിക്കുന്നതാണ്. ബ്രിസ്‌റ്റോൾ ഇടവകയിൽ ആദ്യമായി നടത്തപ്പെടുന്ന കാൽ കഴുകൽ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നത് കേരളത്തിൽ നിന്നും എത്തിയിരിക്കുന്ന മലബാർ ഭദ്രാസന മെത്രാപൊലീത്ത ഡോ : സക്കറിയാ മാർ തെയോഫിലോസ് തിരുമേനിയാണ്. ഏപ്രിൽ 2 വ്യാഴാഴ്ച 2 മണിക്ക് ഉച്ച നമസ്‌കാരത്തോട് കൂടെയാണ് കാൽ കഴുകൽ ശുശ്രൂഷ ആരംഭിക്കുന്നത്.
ഏപ്രിൽ 3 നു വെള്ളിയാഴ്ച രാവിലെ 8.30 മണിക്ക് ദുഃഖ വെള്ളിയാഴ്ചയുടെ ശുശ്രൂഷകൾ ആരംഭിക്കും. ശനിയാഴ്ച രാവിലെ 9.00 മണിക്ക് പ്രഭാത നമസ്‌ക്കാരവും തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ് അതിനു ശേഷം അന്നേ ദിവസം വൈകുന്നേരം 6.00 മണിക്ക് ഈസ്‌റ്റെർ ശുശ്രൂഷകൾ ആരംഭിക്കുന്നതാണ്.
കഷ്ടാനുഭവ ആഴ്ചകളിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
പള്ളിയുടെ വിലാസം:
St. Mary's Indian Orthodox Church
1 B, Bank Road, Pilning
Bristol.BS 35 4JG
കൂടുതൽ വിവരങ്ങൾക്ക് :
ഇടവക വികാരി : ഫാ: മാത്യു അബ്രഹാം 07787525273
ഇടവക സെക്രട്ടറി: ജേക്കബ് ജോർജ്ജ് 07809016179
ഇടവക ട്രെസ്റ്റി: എബ്രഹാം മാത്യു കോശി 07914853734