- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാഭൂഖണ്ഡം വിഭജിച്ച് ഇന്ത്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ, അന്റാർട്ടിക്ക എന്നീ വൻകരകളായി; അടർന്നുമാറിയപ്പോൾ മഡഗസ്സ്‌കർ ദ്വീപിൽനിന്നു പൊട്ടിപ്പിളർന്ന പുരാതന ഭൂഖണ്ഡം മൗറീഷ്യസ് ദ്വീപിനിടയിലെ കടലിൽ; ഇരുപതുകോടി വർഷം മുൻപു കാണാതായ ഭൂഖണ്ഡത്തെ കണ്ടെത്തിയെന്ന് ഗവേഷകർ
ജൊഹാനസ്ബർഗ് : വൻകരകൾ പൊട്ടിപ്പിളർന്നു സമുദ്രത്തിനു വഴിമാറിയതിനിടെ എപ്പോഴോ കാണാതായ പുരാതന ഭൂഖണ്ഡം കടലിന്റെ അടിയിലുണ്ടെന്നു വിലയിരുത്തൽ ഇരുപതുകോടി വർഷം മുൻപു വിഭജിക്കാൻ തുടങ്ങിയ ഗോണ്ട്വാന എന്ന മഹാഭൂഖണ്ഡത്തിന്റെ തുണ്ടുകളിലൊന്നിന്റെ സാന്നിധ്യമാണ് ഇന്ത്യൻ മഹാസമുദ്രത്തിലെ മൊറീഷ്യസ് ദ്വീപിനടിയിൽ കണ്ടെത്തിയതായി സംശയിക്കുന്നത്. ഇതു സംബന്ധിച്ച ഗവേഷണം തുടരുകയാണ്. മഹാഭൂഖണ്ഡം വിഭജിച്ച് ഇന്ത്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ, അന്റാർട്ടിക്ക എന്നീ വൻകരകളായി അടർന്നുമാറിയപ്പോൾ മഡഗസ്സ്‌കർ ദ്വീപിൽനിന്നു പൊട്ടിപ്പിളർന്ന പുരാതന ഭൂഖണ്ഡത്തിന്റെ ചെറുഭാഗമാണ് ഇപ്പോൾ മൊറീഷ്യസിനടിയിൽ കഴിയുന്നത്. താരതമ്യേന പഴക്കം കുറവായ ലാവകൊണ്ടു മൂടിയ പുരാതന ഭൂവൽക്കഭാഗം കണ്ടെത്തിയതാണു ഗവേഷകർക്കു പ്രചോദനമായത്. ലാവ മൂടിയ പാറകളിലെ സിർകോൺ എന്ന ധാതുവിനെക്കുറിച്ചു പഠനം നടത്തിയപ്പോൾ മൊറീഷ്യസ് ദ്വീപിനെക്കാൾ പ്രായമുള്ളവയാണിതെന്ന് അവർ സ്ഥിരീകരിച്ചു. മൊറീഷ്യസിന്റെ പ്രായത്തിനു നിരക്കാത്ത പഴക്കമേറിയ ധാതു മറ്റെവിടെനിന്നെങ്കിലും കാറ്റടിച്ചും മറ്റും എത്തിപ്
ജൊഹാനസ്ബർഗ് : വൻകരകൾ പൊട്ടിപ്പിളർന്നു സമുദ്രത്തിനു വഴിമാറിയതിനിടെ എപ്പോഴോ കാണാതായ പുരാതന ഭൂഖണ്ഡം കടലിന്റെ അടിയിലുണ്ടെന്നു വിലയിരുത്തൽ
ഇരുപതുകോടി വർഷം മുൻപു വിഭജിക്കാൻ തുടങ്ങിയ ഗോണ്ട്വാന എന്ന മഹാഭൂഖണ്ഡത്തിന്റെ തുണ്ടുകളിലൊന്നിന്റെ സാന്നിധ്യമാണ് ഇന്ത്യൻ മഹാസമുദ്രത്തിലെ മൊറീഷ്യസ് ദ്വീപിനടിയിൽ കണ്ടെത്തിയതായി സംശയിക്കുന്നത്. ഇതു സംബന്ധിച്ച ഗവേഷണം തുടരുകയാണ്. മഹാഭൂഖണ്ഡം വിഭജിച്ച് ഇന്ത്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ, അന്റാർട്ടിക്ക എന്നീ വൻകരകളായി അടർന്നുമാറിയപ്പോൾ മഡഗസ്സ്‌കർ ദ്വീപിൽനിന്നു പൊട്ടിപ്പിളർന്ന പുരാതന ഭൂഖണ്ഡത്തിന്റെ ചെറുഭാഗമാണ് ഇപ്പോൾ മൊറീഷ്യസിനടിയിൽ കഴിയുന്നത്.
താരതമ്യേന പഴക്കം കുറവായ ലാവകൊണ്ടു മൂടിയ പുരാതന ഭൂവൽക്കഭാഗം കണ്ടെത്തിയതാണു ഗവേഷകർക്കു പ്രചോദനമായത്. ലാവ മൂടിയ പാറകളിലെ സിർകോൺ എന്ന ധാതുവിനെക്കുറിച്ചു പഠനം നടത്തിയപ്പോൾ മൊറീഷ്യസ് ദ്വീപിനെക്കാൾ പ്രായമുള്ളവയാണിതെന്ന് അവർ സ്ഥിരീകരിച്ചു. മൊറീഷ്യസിന്റെ പ്രായത്തിനു നിരക്കാത്ത പഴക്കമേറിയ ധാതു മറ്റെവിടെനിന്നെങ്കിലും കാറ്റടിച്ചും മറ്റും എത്തിപ്പെട്ടതായിക്കൂടേയെന്ന വാദവും സജീവമാണ്.