മെൽബൺ :- കേരള നിയമ സഭയിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച സ്വതന്ത്ര പൂഞ്ഞാർ എംഎൽഎ - പി സി ജോർജും, ഹാസ്യ സമ്രാട്ട് ജയരാജ് വാരിയരും മെൽബണിൽ എത്തുന്നു. 1976 ൽ സ്ഥാപിതമായ ഓസ്‌ട്രേലിയയിലെ ഏറ്റവും പഴക്കം ചെന്ന മലയാളി അസോസിയേഷനുകളിൽ ഒന്നായ മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ (mav) നാൽപ്പതാം വാർഷികത്തിലും 2016 ഓണാഘോഷത്തിലും പങ്കെടുക്കുവാൻ ആണ് ഇരുവരും മെൽബണിൽ എത്തുന്നത്.

സെപ്റ്റംബർ 3 ശനിയാഴ്ച സ്പ്രിങ് വെയിൽ കമ്മ്യൂണിറ്റി ഹാളിൽ വച്ച് രാവിലെ 10 മുതൽ 6 വരെ ആണ് പരിപാടി. സ്വന്തം നിലപാടുകളും, സ്വതസിദ്ധമായ സംസാര ശൈലിയും കൊണ്ടു ശ്രദ്ധേയനായ പി സി ജോർജിന്റെ പ്രസംഗങ്ങൾക്കു വൻ മലയാളീ സാന്നിധ്യം കാണാറുണ്ട്. ജയരാജ് വാരിയരുടെ പ്രത്യേക ഹാസ്യ പരിപാടിയും, മെൽബണിലുള്ള കലാകാരന്മാരുടെ കലാ പരിപാടികളും മാവ് ഓണം 2016 ന്റെ ആകർഷണം ആണ്.

2016 ൽ മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ  നാൽപ്പതാം വാർഷികവും 2016 ഓണാഘോഷവും വളരെ വിപുലമായ പരിപാടികളോടെ നടത്തുകയാണ്. മെൽബണിലുള്ള എല്ലാ മലയാളികളെയും നാൽപ്പതാം വാർഷീക ആഘോഷങ്ങളിലേക്ക് ക്ഷണിക്കുന്നു. പരിപാടികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ MAV വെബ്സൈറ്റ് ആയ www.mavaustralia.com.au ഫേസ് ബുക്ക് പേജ് www.facebook.com/malayaleevictoria എന്നിവിടങ്ങളിൽ ലഭ്യമാണ്.

രാവിലെ പത്തു മണിക്ക് വടം വലി മത്സരം, അത്തപൂക്കളം ഇടൽ. പന്ത്രണ്ട് മണി മുതൽ വിഭവ സമൃദ്ധമായ ഓണ സദ്യ, രണ്ടു മണി മുതൽ നാൽപ്പതാം വാർഷിക ആഘോഷങ്ങളും, ഓണാഘോഷ പരിപാടികളും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Thomas Vathappally (0412 126 009), Saji Mundakkan (0435 901 661), Sunitha Susan (0422 710 415).

www.malayalamshow.com എന്ന വെബ്സൈറ്റിൽ നിന്നും ടിക്കറ്റുകൾ ഓൺലൈൻ ആയി വാങ്ങാവുന്നതാണ്.