മെൽബൺ :- മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ (MAV) സംഘടിപ്പിച്ച കേരള പ്രീമിയർ ലീഗ് (KPL) സീസൺ 3 മത്സരങ്ങളിൽ ജോണി വാക്കേഴ്സ് ടീം ജേതാക്കൾ ആയി. 2017 ജനുവരി 19 ഞായറാഴ്ച ക്രാൻബേൺ ലോവ്‌സം പൂൾ റിസേർവിൽ നടന്ന ഫൈനൽ മത്സങ്ങളിൽ സൺ ബ്ലെയ്‌സര്‌സ് ടീമിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് ജോണി വാക്കേഴ്സ് കിരീടം സ്വന്തമാക്കിയത്.

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത സൺ ബ്ലെയ്‌സർസ്‌നെതിരെ ജോണി വാക്കേഴ്സ് 167 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിൽ സൺ ബ്ലെയ്‌സർസ് 156 റൺസ് എടുത്തു. 2014 ൽ നടന്ന സീസൺ ഒന്നിൽ വെസ്റ്റേൺ ടൈഗേഴ്സ്, 2015 ൽ നടന്ന സീസൺ രണ്ടിൽ ജോണി വാക്കേഴ്സ് എന്നിവർ ആയിരുന്നു വിജയികൾ.

കഴിഞ്ഞ ആഴ്ചകളിൽ നടന്ന സെമി മത്സരങ്ങളിൽ ജോണി വാക്കേഴ്സ് FMCC ടീമിനെയും, സൺ ബ്ലെയ്‌സര്‌സ് സ്ട്രൈക്കേഴ്സ് ഇലവൺ ടീമിനെയും നേരിട്ടു. Johnnie Walkers, Sun Blazers, Dandenong Rangers, TS XI, Westers Tigers, Udaya Sports Club, Strikers XI, Dandenong Royals, FMCC, Melbourne Brothers, Melbourne Mavricks എന്നിങ്ങനെ 11 ടീമുകൾ ആണ് കേരള പ്രീമിയർ ലീഗ് (KPL) സീസൺ 3 മത്സരങ്ങളിൽ പങ്കെടുത്തത്. Planet Insurance, Dr Rajeswari Nair, V Care Dental, Chilli Bawl, SourGrapes professional designers, Profine Builders, Ormal mobile mechanical repairsഎന്നിവർ ആയിരുന്നു. നവംബർ 20 മുതൽ മൂന്നു മാസങ്ങൾ ആയാണ് കേരള പ്രീമിയർ ലീഗ് നടന്നത്.

2017 ജനുവരി 19 ഞായറാഴ്ച വൈകിട്ട് 7 മുതൽ ഡാണ്ടിനോങ് ചില്ലി ബൗൾ റെസ്റ്റോറന്റിൽ വച്ച് നടന്ന കളിക്കാർക്ക് വേണ്ടി ഉള്ള ഡിന്നർ നൈറ്റിൽ വച്ച് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണനം ചെയ്തു. നവംബര് 20 മുതൽ മൂന്നു മാസം നീണ്ടു നിന്ന കേരള പ്രീമിയർ ലീഗ്, ഓസ്ട്രേലിയയിലെ തന്നെ ഏറ്റവും വലിയ മലയാളീ കായിക മത്സരം ആണ്.