40 വർഷം മുൻപ് മെൽബണിലെ ആദ്യകാല മലയാളികളാൽ സ്ഥാപിതമായ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ(MAV) ഓണാഘോഷ പരിപാടികൾ ഈ വർഷം ഓഗസ്റ്റ് 27 ന് ഞാറാഴ്ച രാവിലെ 10 മണി മുതൽ 6 മണി വരെ സ്പിoഗ് വേൽ ടൗൺ ഹാളിൽ വച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.

മലയാളത്തിന്റെ അനുഗ്രഹീത ഗായകനും തെലുങ്ക്,തമിഴ് സിനിമാ രംഗത്തെ സംഗീത സംവിധായകനുമായ ജാസിഗിഫ്റ്റ്,പ്രശസ്ത നാടൻ കവിതാ രചയിതാവും തന്റെ കവിതകൾ സദസിൽ പാടി അവതരിപ്പിക്കുന്ന കവിത്രി.കാട്ടാക്കട മുരുകൻ,മനുഷ്യമനസ്സിന്റെ അപാരതയിലേക്ക് ഇറങ്ങി ചെന്ന് അവന്റെ മനസിലുള്ളത് ഒന്നൊന്നായി വെളിച്ചത്തു കൊണ്ട് വന്ന് മാസ്മരികത സൃഷ്ടിച്ച് കാണികളെ വിസ്മയഭരിതരാക്കുന്ന പ്രശസ്ത മെന്റലിസ്റ്റ് നിപിൻ നിരവത്ത്,പ്രശസ്ത പിന്നണി ഗായിക ഹരിതാ ബാലകൃഷ്ണൻ എന്നിവരുടെ 2 മണിക്കൂർ സമയം നീണ്ടു നിൽക്കുന്ന പരിപാടികൾ.

ആഘോഷങ്ങളിൽ പങ്കെടുക്കുന്നവരെ ആനന്ദ സാഗരത്തിലാറാടിക്കുവാൻ പര്യാപ്തമായ രീതിയിൽ ഒരുക്കിയിട്ടുണ്ട് എന്നത് ഈ വർഷത്തെ ഓണാഘോഷത്തിന്റെ പ്രത്യേകതയാണ്.കൂടാതെ മെൽബണിലെ വിവിധ കലാരംഗത്തുള്ളവരുടെ പരിപാടികളും വിവിധ ടീമുകളെ ഉൾകൊള്ളിച്ചു കൊണ്ടുള്ള വടം വലി മത്സരവും ഒരുക്കിയിട്ടുണ്ട്.

വിക്ടോറിയയിലെ എല്ലാ മലയാളി കുടുംബങ്ങളേയും മറ്റ് സുഹൃത്തുക്കളേയും ഈ വർഷത്തെ ഓണാഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

ടിക്കറ്റിനും മറ്റ് വിശദവിവരങ്ങൾക്കും താഴെ പറയുന്നവരുമായി ബന്ധപെടുക.

തമ്പി ചെമ്മനം - 0423583682
ഫിന്നി മാത്യു - 0425112219
മദനൻ ചെല്ലപ്പൻ - 0430245919
പ്രതീഷ് മാർട്ടിൻ - 0431135452