- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമാല തകർത്താടി; ഓണനിറവിൽ മെൽബൺ മലയാളികൾ; മാവ് ഓണാഘോഷം വ്യത്യസ്തത നിറഞ്ഞതായി
മെൽബൺ: മലയാളി അസോസിയേഷൻ ഓഫ് വിക്‌ടോറിയ (മാവ്) യുടെ ഈ വർഷത്തെ ഓണം കേരളത്തിൽനിന്നെത്തിയ കലാകാരന്മാരായ സിനിമാല ഐഡിയ സ്റ്റാർ സിംഗറിനൊപ്പം മെൽബൺ മലയാളികൾ ആഘോഷിച്ചു.സ്പ്രിങ് ഡെയിൽ ടൗൺ ഹാളിൽ നടന്ന ഓണാഘോഷത്തിൽ കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ രംഗത്തെ മാറ്റങ്ങളെ സിനിമാലക്കാർ ഹാസ്യ രൂപത്തിൽ ജനഹൃദയങ്ങളിൽ എത്തിച്ചപ്പോൾ സിനിമാലയെന്ന ചിരിമാല
മെൽബൺ: മലയാളി അസോസിയേഷൻ ഓഫ് വിക്‌ടോറിയ (മാവ്) യുടെ ഈ വർഷത്തെ ഓണം കേരളത്തിൽനിന്നെത്തിയ കലാകാരന്മാരായ സിനിമാല ഐഡിയ സ്റ്റാർ സിംഗറിനൊപ്പം മെൽബൺ മലയാളികൾ ആഘോഷിച്ചു.
സ്പ്രിങ് ഡെയിൽ ടൗൺ ഹാളിൽ നടന്ന ഓണാഘോഷത്തിൽ കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ രംഗത്തെ മാറ്റങ്ങളെ സിനിമാലക്കാർ ഹാസ്യ രൂപത്തിൽ ജനഹൃദയങ്ങളിൽ എത്തിച്ചപ്പോൾ സിനിമാലയെന്ന ചിരിമാലയ്ക്ക് കൊഴുപ്പും ജീവനും ഏകി. നല്ല ഗാനങ്ങളുമായി ജോബിയും സുമിയും ഐഡിയ സ്റ്റാർ വേദി ജനങ്ങൾക്കായി പങ്കുവച്ചപ്പോൾ മെൽബൺ മലയാളികൾ ഐശ്വര്യപൂർണമായ ഓണത്തിന്റെ നെറുകയിലെത്തി.
ഇന്ത്യയുടെ അറുപത്തൊമ്പതാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ചടങ്ങുകളും മുൻ രാഷ്ട്രപതി ഡോ.എ പി ജെ അബ്ദുൾ കലാമിന്റെ അനുസ്മരണ ചടങ്ങുകളും നടന്നു. രാവിലെ പത്തു മുതൽ വിവിധ ഇനങ്ങളുടെ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. വടംവലി, തിരുവാതിര മത്സരങ്ങൾ ഇദംപ്രദമായി നടന്നു. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യ. ഉച്ചയ്ക്ക് രണ്ടു മുതൽ ജനറൽ സെക്രട്ടറി സജി മുണ്ടയ്ക്കൽ സ്വാഗതം പറഞ്ഞ് യോഗനടപടികൾ ആരംഭിച്ചു. തുടർന്ന് ഓണത്തിന്റെ സന്ദേശം. മലയാളി അസോസിയേഷൻ പ്രസിഡന്റ് തോമസ് വാതപ്പള്ളി മാവിന്റെ പ്രവർത്തനങ്ങൾ പ്രതിപാദിച്ചു.
മലയാളി അസോസിയേഷന്റെ നൽപ്പതാമത് ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം മാവ് ജോയിന്റ് സെക്രട്ടറിയും പിആർഒയുമായ സുനിത സൂസൻ നിർവഹിച്ചു. ഓണാഘോഷങ്ങളുടെ ഉദ്ഘാടനം മലയാളി അസോസിയേഷന്റെ മുതിർന്ന അംഗങ്ങളായ ജോർജ് തോമസും ജി.കെ. മാത്യുവും ഭദ്രദീപം തെളിച്ച് നിർവഹിച്ചു. ഓണാഘോഷങ്ങളുടെ സുവനീർ പ്രകാശനം ഐഎച്ച്എൻഎ ഡയറക്ടർ ബിജോ കുന്നുംപുറത്ത് നൽകി ഡയാന സിൽവെസ്റ്റർ നിർവഹിച്ചു. നാളിതുവരെ നടത്തിയ മത്സരങ്ങളുടെ വിജയികൾക്കു ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. വിനോദ് ജോസ് നന്ദി പറഞ്ഞു. മലയാളി അസോസിയേഷന്റെ ഈ വർഷത്തെ സുവനീർ പബ്ലിക്കേഷൻസിന് വൈസ് പ്രസിഡന്റ് തോമസ് ജേക്കബ് നേതൃത്വം നൽകി.