മെൽബൺ: മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ (mav) യുടെ ഈ വർഷത്തെ ഓണാഘോഷവും നാൽപ്പതാം വാർഷീകവും 2016 സെപ്റ്റംബർ 3 നു സ്പ്രിങ് വെയിൽ ടൗൺ ഹാളിൽ വച്ച് വിവിധ പരിപാടികളോടെ നടന്നു.

രാവിലെ പത്ത് മണിക്ക് കമ്മിറ്റി മെമ്പർ ഗോപകുമാറിന്റെ നേതൃത്വത്തിൽ അത്തപ്പൂക്കളം ഇട്ടു ആഘോഷങ്ങൾക്ക് തുടക്കമായി. 10:30 നു നടന്ന വടംവലി മത്സരത്തിൽ വി സ്റ്റാർ മെൽബൺ വിജയികളായി. തുടർന്ന് കേരള തനിമയിൽ ഓണസദ്യ നടന്നു. ഓണസദ്യയ്ക്ക് ഈ വർഷം 1350 പേർ പങ്കെടുത്തു. തുടർന്ന് മുൻ കേരള ചീഫ് വിപ്പ് പി സി ജോർജ് എം എൽ എ, ജയരാജ് വാരിയർ, മാവേലി എന്നിവരെയും താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു. തുടന്ന് നാൽപ്പതാം വാർഷീകം പി സി ജോർജ് എം എൽ എ, സതി മാരാർ, ടോം ജോസ് എന്നിവർ ചേർന്ന് ഉത്ഖാടനം ചെയ്തു. സെക്രട്ടറി സജി മുണ്ടാക്കൻ സ്വാഗതവും, പ്രസിഡന്റ് തോമസ് വാതപ്പള്ളി അദ്ധ്യക്ഷ പ്രസംഗവും പറഞ്ഞു.

ആദ്യകാല പ്രവർത്തകർ എല്ലാം നാൽപ്പതാം വാർഷീകത്തിൽ പങ്കെടുക്കുവാൻ എത്തിയിരുന്നു. അവതാരക ഡോ, ആശയുടെ വേദിയിലെ പി സി ജോർജ് നോടുള്ള ചോദ്യങ്ങളും കാണികളിൽ കൗതുകം ഉണർത്തി. പി ആർ ഓ സുനിത സൂസൻ നാൽപ്പതാം വാർഷീകത്തെ കുറിച്ച് വിശദമായി സംസാരിച്ചു. കലാ പരിപാടികൾക്ക് കലാ, സിനിമ രംഗത്തെ നിറസാന്നിധ്യം ആയ ജയരാജ് വാരിയർ തുടക്കം കുറിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നും ഉള്ള മുതിർന്നവരും കുട്ടികളും കലാ പരിപാടികൾ അവതരിപ്പിച്ചു. വെൽക്കം ഡാൻസ്, ചെണ്ടമേളം, സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, ഗാനമേള, ഓസ്ട്രേലിയൻ കലാകാരന്മാരുടെ കളരിപ്പയറ്റ്. നാസിക് ഡോൾ, ജയരാജ് വാരിയയരുടെ കലാപരിപാടി എന്നിവ ആഘോഷത്തിന് കൊഴുപ്പേകി. മെൽബണിലെ ഓണാഘോഷങ്ങൾക്ക് ശേഷം പി സി ജോർജ് സിഡ്‌നിയിലേക്ക് തിരിച്ചു.

സമ്മാനദാനത്തിനു ശേഷം പരിപാടിയിൽ പങ്കെടുത്തവരുടെ ആവശ്യ പ്രകാരം രണ്ടാമത് വീണ്ടും പ്രസംഗിച്ച പി സി ജോർജിന്റെ തീപ്പൊരി പ്രസംഗം ജനങ്ങൾ കയ്യടിച്ച് സ്വീകരിച്ചു. ഈ വർഷത്തെ മെഗാ സ്‌പോൺസർ PFG മണിയും, മണി ഗ്രാമും ആയിരുന്നു. IHNA അസ്സോസിയേറ്റ് സ്‌പോൺസർ. വൈസ് പ്രസിഡന്റ് തമ്പി ചെമ്മനം നന്ദി പറഞ്ഞു ഈ വർഷത്തത്തെ ഓണാഘോഷങ്ങൾക്ക് കൊടിയിറങ്ങി.